കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നും പഠിക്കാതെ റെയില്‍വെ, രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ ദുരന്തങ്ങള്‍

അത്യന്താധുനിക നവീകരണമടക്കമുള്ള സംവിധാനങ്ങളിലേക്ക് കടക്കുമ്പോഴും ഇന്ത്യന്‍ റെയില്‍വെ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് എത്രത്തോളം വിലകല്‍പ്പിക്കുന്നു എന്ന ചോദ്യം ഇനിയും ബാക്കിയാണ്.

  • By Gowthamy
Google Oneindia Malayalam News

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ ദുരന്ത വാര്‍ത്തയോടെയായിരുന്നു ഞായറാഴ്ച പുലര്‍ന്നത്. കാണ്‍പൂരില്‍ നിന്ന് 60 കിലോ മീറ്റര്‍ അകലെ ദെഹാന്ത് ജില്ലയിലെ പൊഖ്‌റായനില്‍ വച്ച് പാട്‌ന- ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നൂറിലധികം പേരാണ് മരിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീവണ്ടി ദുരന്തമാണിത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടമണ്ടായത്.

ഓരോ ദുരന്തങ്ങളും മുന്നറിയിപ്പുകളാണ്. ഇതാദ്യമായിട്ടല്ല രാജ്യത്തെ ഞെട്ടിച്ച് ഇത്തരത്തിലൊരു ദുരന്തം ഉണ്ടായിരിക്കുന്നത്. ഓരോ അപകടത്തിനു ശേഷവും എന്തു പഠിച്ചു എന്ന ചോദ്യം ബാക്കിയാവുകയാണ്. അത്യന്താധുനിക നവീകരണമടക്കമുള്ള സംവിധാനങ്ങളിലേക്ക് കടക്കുമ്പോഴും ഇന്ത്യന്‍ റെയില്‍വെ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് എത്രത്തോളം വിലകല്‍പ്പിക്കുന്നു എന്ന ചോദ്യം ഇനിയും ബാക്കിയാണ്.

1900നും 1999നും ഇടയില്‍

1900നും 1999നും ഇടയില്‍

1937 ജൂലൈ 17ന് 119 പേരുടെ മരണത്തിനിടയാക്കിയ ദുരന്തമാണ് രാജ്യത്തെ ഞെട്ടിച്ചുവെന്ന് പറയാവുന്ന ആദ്യ തീവണ്ടി ദുരന്തം. കോല്‍ക്കത്തയില്‍ നിന്ന് വരികയായിരുന്ന എക്‌സ്പ്രസ് ട്രെയിന്‍ പാറ്റ്‌നയിലെ ബിഹ്ത സ്റ്റേഷനു സമീപം വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 119 പേര്‍ കൊല്ലപ്പെടുകയും 180 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്്്തു.


1950ല്‍ ബിഹാറില്‍ ട്രെയിന്‍ മറിഞ്ഞ് 81 പേര്‍ മരിക്കുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

1954 സെപ്തംബര്‍ 28ന് ഹൈദരാബാദിലെ യാസന്തി നദിയില്‍ ട്രെയിന്‍ മറിഞ്ഞ് 139 പേര്‍ മരിച്ചു. 100 ഓളം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.

1956 സെപ്തംബര്‍ രണ്ടിന് ഹൈദരാബാദിന് 100 കി. മീ അകലെ ജഡ്‌ചേര്‍ലയ്ക്കും മെഹ്ബൂബ് നഗറിനും ഇടയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ 125 പേരാണ് മരിച്ചത്.

1956 നവംബര്‍ 23ന് മദ്രാസില്‍ ട്രെയിന്‍ നദിയിലേക്ക് മറിഞ്ഞ് 104 പേരാണ് മരിച്ചത്. 100ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

1990കളില്‍ രാജ്യത്തെ ഞെട്ടിച്ച തീവണ്ടി ദുരന്തമായിരുന്നു 1995ല്‍ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ വച്ച് പുരുഷോത്തം എക്‌സ്പ്രസും കാളിന്ദി എക്‌സ്പ്രസും കൂട്ടിയിടിച്ച് 305 പേരുടെ മരണത്തിനിടയാക്കിയ അപകടം.

1998 നവംബര്‍ 26ന് പാളം തെറ്റിയ ഫ്രോണ്ടിയര്‍ ഗോള്‍ഡന്‍ ടെമ്പിള്‍ മെയിലില്‍ ജമ്മു താവി - സീല്‍ദ എക്‌സ്പ്രസ് ഇടിച്ച് 212 പേരാണ് മരിച്ചത്.

1999 ഓഗസ്റ്റ് രണ്ടിന് ആവദ്- അസം എക്‌സ്പ്രസ് ബ്രഹ്മപുത്ര മെയിലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 268 പേരാണ് മരിച്ചത്. 359 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രധാന ദുരന്തങ്ങള്‍

പ്രധാന ദുരന്തങ്ങള്‍

2002 സെപ്തംബര്‍ 9ന് റാഫി ഗഞ്ച് സ്റ്റേഷനു സമീപം ഹൗറ- ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് പാളം തെറ്റി 140 പേരാണ് മരിച്ചത്.

2005 നവംബര്‍ 26ന് രാജഗിരിക്ക് സമപം വച്ച് മാണ്ഡോവി എക്‌സ്പ്രസിന്റെ അഞ്ച് കോച്ചുകള്‍ തകര്‍ന്ന് 100 പേര്‍ മരിച്ചു. 500 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

2010 മെയ് 28ന് പശ്ചിമ ബംഗാളില്‍ ജ്ഞാനേശ്വരി എക്‌സ്പ്രസ് പാളം തെറ്റി 170 പേരാണ് മരിച്ചത്.

 2011 നും 2016 നും ഇടയില്‍

2011 നും 2016 നും ഇടയില്‍

2011 ജൂലൈ ഏഴിന് മഥുര- ചപ്ര എക്‌സ്പ്രസ് വിവാഹ സംഘം സഞ്ചരിച്ച ബസിലിടിച്ച് 38 പേരാണ് മരിച്ചത്. മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

2011 ജൂലൈ 10ന് ഫത്തേപ്പൂരില്‍ വച്ച് കല്‍ക്ക മെയില്‍ പാളം തെറ്റി 70 പേര്‍ മരിച്ചു. 300 ല്‍ അധികം പേര്‍ക്കാണ് പരുക്കേറ്റത്.

2012 ജൂലൈ 30ന് ആന്ധ്രയിലെ നെല്ലൂരിന് സമീപം വച്ച് ന്യൂഡല്‍ഹി- ചെന്നൈ എക്‌സ്പ്രസിന് തീപിടിച്ച് 47 പേര്‍ മരിച്ചു. 25 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

2013 ഡിസംബര്‍ 28ന് ബാംഗ്ലൂര്‍- നാന്ദദ് എക്‌സ്പ്രസിന് തീപിടിച്ച് 26 പേര്‍ മരിച്ചു. ആന്ധ്രയിലെ അനന്ദ്പൂരില്‍ വച്ചായിരുന്നു സംഭവം.

2014 മെയ് നാലിന് മഹാരാഷ്ട്രയിലെ റായ്ഗഡിന് സമീപം ദിവ ജങ്ഷന്‍- സവന്ദ വാദി പാസഞ്ചര്‍ പാളം തെറ്റി 20 പേര്‍ മരിച്ചു. 100 ഓളം പേര്‍ക്ക് പരുക്കേറ്റു.

2014 മെയ് 26ന് ഗോരഖ്ധം എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരുക്കേറ്റു. ചരക്ക് തീവണ്ടി വരികയായിരുന്ന അതേ പാതയിലൂടെ ഗോരഖ്ധം എക്‌സ്പ്രസ് കടന്നുവന്നതാണ് അപകടത്തിനു കാരണം.

2015 മാര്‍ച്ച് 20ന് ഉത്തര്‍പ്രദേശിലെ ബച്‌റാവനില്‍ വച്ച് ഡെറാഡൂണ്‍ വാരണാസി ജനത എക്‌സ്പ്രസ് പാളം തെറ്റി 38 പേരാണ് മരിച്ചത്. 150 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

മറക്കാനാവാതെ പെരുമണ്‍

മറക്കാനാവാതെ പെരുമണ്‍

കേരളത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഞെട്ടിച്ച ഏറ്റവും വലിയ തീവണ്ടി ദുരന്തമാണ് പെരുമണ്‍ ദുരന്തം. 1988ല്‍ ബെംഗലൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഐലന്‍ഡ് എക്‌സ്പ്രസിന്റെ എട്ടു ബോഗില്‍ അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 105 പേരാണ് മരിച്ചത്.

പെരുമണ്‍ ദുരന്തത്തിന് ശേഷം കേരളത്തെ ഞെട്ടിച്ച മറ്റൊരു ദുരന്തമായിരുന്നു 2001 ജൂണ്‍ 22നുണ്ടായ കടലുണ്ടി തീവണ്ടി അപകടം. മംഗലാപുരം - ചെന്നൈ എക്‌സ്പ്രസ് കടലുണ്ടി പുഴയിലൂടെ കടന്നു രോകുന്നതിനിടെ മൂന്നു ബോഗികള്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത് 52 പേര്‍ മരിക്കുകയും 222 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

English summary
Here are some deadliest train accidents in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X