ഭോപ്പാലിലെ മലയാളി ദമ്പതിമാരുടെ കൊലപാതകം, കൊന്നത് വീട്ടുജോലിക്കാരന്‍, പോലീസ് കൈയ്യോടെ പൊക്കി

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതിമാരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. മലയാളിയായി മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ ജെകെ നായര്‍ ഭാര്യ അരിയൂര്‍ പരിയാരത്ത് ഗോമതി എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹം കഴിഞ്ഞ ദിവസം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഭോപ്പാല്‍ സ്വദേശിയായ രാജു ധാഖഡാണ് അവധ്പുരി പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക കേസ് അന്വേഷിക്കുന്നതിനായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. അതേസമയം രാജുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്.

സമ്മാനവുമായി വന്ന യുാവാവിനെ സഹോദരി ഭർത്താവ് കുത്തികൊന്നു; സംഭവം കൊല്ലത്ത്!

1

രാജു കുറ്റം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. ദമ്പതികള്‍ വീട്ടില്‍ തനിച്ചായിരുന്നതാണ് കൊലപാതകം എളുപ്പത്തില്‍ നടത്താന്‍ സാധിച്ചതിന് പിന്നില്‍. മലയാളി ദമ്പതിമാരില്‍ നിന്ന് രാജു സഹോദരിയുടെ വിവാഹത്തിനായി പണം വാങ്ങിയിരുന്നു. എന്നാല്‍ ഇയാള്‍ ഇത് തിരിച്ച് നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് രാജു ഇവരെ കൊല്ലാന്‍ തീരുമാനിച്ചത്. രാജു തനിച്ചാണോ കൃത്യം നടത്തിയതെന്നും അതല്ല മറ്റാരെങ്കിലും കൂടെ ഉണ്ടായിരുന്നോ എന്നുമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ആഭരണങ്ങളടക്കമുള്ള വിലയേറിയ വസ്തുക്കള്‍ ഇവിടെ നിന്ന് നഷ്ടപ്പെടാതിരുന്നതാണ് പോലീസിന് സംശയം തോന്നാന്‍ ഇടയാക്കിയത്. ഇതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

2

ഭോപ്പാലിലെ നര്‍മവാലി കോളനിയിലെ വീടിന്റെ മുകള്‍ നിലയിലുള്ള കിടപ്പ് മുറിയിലാണ് ദമ്പതികളുടെ മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ജോലിക്കാരി വാതില്‍ തുറക്കാത്തിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ വാതില്‍ തുറക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് ടെറസിലൂടെ വീടിനുള്ളില്‍ കയറിയപ്പോഴാണ് ഇവര്‍ മരിച്ച് കിടക്കുന്നത് കണ്ടത്. അതേസമയം ടെറസിലേക്കുള്ള വാതില്‍ തുറന്ന നിലയിലായിരുന്നു. കൊല നടത്തിയ ശേഷം ഇയാള്‍ തൂണ് വഴി ടെറസിലേക്ക് പിടിച്ച് കയറിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ വാക്ക് പാഴായി, ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു, പിന്നില്‍ ബിജെപിയോ?

പിഎൻബി തട്ടിപ്പിൽ കുരുങ്ങി കെഎസ്ആർടിസിയും; ദീർഘകാല വായ്പാ നടപടികൾ അനിശ്ചിതത്വത്തിൽ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ambedkar statue damaged in azamgarh investigation on

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്