പ്രതിപക്ഷമാകെ നാല് തട്ടില്‍, മമതയ്ക്ക് വെല്ലുവിളി കെസിആര്‍, 2024 പിടിക്കാന്‍ വെല്ലുവിളികള്‍ ഇങ്ങനെ
ദില്ലി: പ്രതിപക്ഷ ഐക്യത്തിനുള്ള പോരാട്ടം ഇപ്പോള്‍ തന്നെ പ്രാദേശിക പാര്‍ട്ടികള്‍ തുടങ്ങി കഴിഞ്ഞു. കോണ്‍ഗ്രസ് ഇപ്പോഴും കളത്തിന് പുറത്താണ്. 2024 ജയിക്കില്ലെന്ന എന്നുള്ള തോന്നല്‍ ഈ നീക്കത്തില്‍ നിന്നെല്ലാം പ്രകടമാണ്. അതിനേക്കാള്‍ പ്രശ്നം മമത ബാനര്‍ജിക്ക് പ്രാദേശിക പാര്‍ട്ടികളില്‍ നിന്നൊരു എതിരാളി ഉണ്ടായി വന്നിരിക്കുകയാണ്. മറ്റാരുമല്ല കെസിആര്‍ എന്ന കെ ചന്ദ്രശേഖര്‍ റാവുവാണ് ആ വെല്ലുവിളി.
അവരെന്റെ അമ്മയെ വെറും ലൈംഗിക തൊഴിലാളിയാക്കി, ആലിയയുടെ ചിത്രത്തിനെതിരെ ഗംഗുഭായിയുടെ കുടുംബം
രണ്ട് പേര്‍ക്കും പ്രധാനമന്ത്രി മോഹങ്ങളുണ്ട്. എന്നാല്‍ കെസിആറിന് അത് നടത്തിയെടുക്കാന്‍ തെലങ്കാനയെന്ന കൊച്ചു സംസ്ഥാനം കൊണ്ട് സാധിക്കില്ല. പക്ഷേ മമതയ്ക്ക് ബംഗാള്‍ ധാരാളമാണ്. എന്നാല്‍ ഇതില്‍ ഏത് നേതാവ് ബാക്കിയുള്ളവരുടെ പിന്തുണ നേടുമെന്നത് പ്രധാനമാണ്.

മമത ഒന്ന് അയഞ്ഞപ്പോള്‍ കെസിആര്‍ സ്ട്രോംഗ് ആയിരിക്കുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അദ്ദേഹം മോദിയെ കടന്നാക്രമിക്കുകയാണ്. ബംഗാളില്‍ ബിജെപി വന്‍ ശക്തിയായി മുന്നോട്ട് വന്നപ്പോഴാണ് മോദിയെ മമത ചെറുത്ത് തോല്പ്പിക്കാനായി ഇറങ്ങിയത്. സമാനമാണ് കെസിആറിന്റെയും അവസ്ഥ. തെലങ്കാനയില്‍ കെസിആറിന് ഇപ്പോള്‍ ബിജെപി വെല്ലുവിളിയാണ്. അതുകൊണ്ടാണ് മോദിക്കെതിരെ ശക്തമായി കെസിആര്‍ രംഗത്ത് വന്നത്. മമതയുടെ അതേ അഗ്രസീവ് സ്റ്റൈല്‍ കൊണ്ട് ബിജെപി തെലങ്കാനയില്‍ നിന്ന് ഓടിക്കാനാണ് കെസിആറിന്റെ പ്ലാന്‍. മമതയെ പോലെ കെസിആറിന് ദേശീയ തലത്തിലേക്ക് വ്യാപിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്.

തെലുങ്ക് സംസാരിക്കുന്ന വിഭാഗങ്ങള്‍ ഉത്തരേന്ത്യയില്‍ അടക്കം വലിയ തോതില്‍ ഇല്ല. എല്ലാവരും ദക്ഷിണേന്ത്യയിലാണ് കൂടുതലായി ഉള്ളത്. തമിഴ്നാട്ടിലോ, കേരളത്തിലോ കര്‍ണാടകത്തിലോ കെസിആറിന് വിജയിക്കാനാവില്ലെന്ന് ഉറപ്പാണ്. പക്ഷേ ആന്ധ്രപ്രദേശില്‍ സാധിക്കും. അവിടെ 25 ലോക്സഭാ സീറ്റുണ്ട്. ഇത് ലഭിച്ചാല്‍ വലിയ നേട്ടം കെസിആറിന് സ്വന്തമാക്കാം. മമതയെ ദേശീയ തലത്തില്‍ വെല്ലുവിളിക്കാനും കെസിആറിന് സാധിക്കും. പക്ഷേ ആന്ധ്രയില്‍ എത്ര സീറ്റില്‍ വിജയിക്കാന്‍ സാധിക്കുമെന്നതാണ് ചോദ്യം. നിലവില്‍ അതിശക്തനായ ജഗന് മോഹന്‍ റെഡ്ഡി. കെസിആര്‍ ആണെങ്കില്‍ തെലങ്കാനയില്‍ തന്നെ പരുങ്ങി നില്ക്കുന്ന അവസ്ഥയാണ്.

അടുത്ത 22 മാസത്തിനുള്ളില്‍ തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. അതാണ് കെസിആര്‍ ഇത്ര ശക്തമായി ബിജെപിയെ നേരിടാന്‍ കാരണം. ഗുജറാത്ത് മോഡലിനെ പരിഹസിച്ചായിരുന്നു കെസിആര്‍ രംഗത്ത് വന്നത്. പിന്നീട് രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുകയും ചെയ്തു. ബംഗാളിലാണെങ്കില്‍ രവീന്ദ്രനാഥ ടാഗോറിനെ പോലെ താടി നീട്ടി പ്രസംഗിക്കാനാവും മോദിയുടെ ശ്രമം. തമിഴ്നാട്ടിലാണെങ്കില്‍ ലുങ്കിയാവും ധരിക്കും. മോദിക്ക് സ്റ്റൈല്‍ മാത്രമേ ഉള്ളൂ. പ്രവര്‍ത്തിയില്ലെന്നും കെസിആര്‍ പറഞ്ഞു. ഒക്കെ ഗിമ്മിക്കുകയാണ്. വന്‍ ഫ്ളോപ്പായ സര്‍ക്കാരാണ് മോദിയുടേതെന്ന് കെസിആര്‍ തുറന്നടിച്ചു. ഹൈദരാബാദില്‍ മോദിയെ ക്ഷണിക്കാന്‍ പോലും കെസിആര്‍ പോയില്ല.

മമതയ്ക്ക് കെസിആറിനെ പോലെ ദക്ഷിണേന്ത്യയിലാകെ വലിയ പിന്തുണ നേടുക അസാധ്യമാണ്. പിണറായി വിജയനും സ്റ്റാലിനും വേണ്ടി വന്നാല്‍ ജഗന് മോഹന്‍ റെഡ്ഡി വരെ കെസിആറിനൊപ്പം നില്ക്കും. കോണ്‍ഗ്രസിനും വേറെ വഴിയില്ലാത്തത് കൊണ്ട് പിന്തുണയ്ക്കേണ്ടി വരും. 2018ല്‍ കോണ്‍ഗ്രസിനെയായിരുന്നു കെസിആര്‍ ഏറ്റവും വലിയ ശത്രുവായി കണ്ടത്. രാഹുല്‍ ഗാന്ധി രാജ്യത്തെ ഏറ്റവും കോമാളിയെന്നും അദ്ദേഹം പരിഹസിച്ചു. തെലങ്കാനയുടെ ശത്രുക്കളാണ് ഗാന്ധി കുടുംബമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. 2014 മുതല്‍ ബിജെപിയുടെ ബി ടീമാണെന്ന് സ്ഥിരം ചീത്തപ്പേര് കേട്ടിരുന്ന പാര്‍ട്ടിയാണ് ടിആര്‍എസ്. പല കാര്യത്തിലും സഭയില്‍ ബിജെപിയെ ടിആര്‍എസ് സഹായിച്ചിട്ടുണ്ട്.

മോദി മമതയും കെസിആറുമായും വളരെ നല്ല ബന്ധം കാത്തുസൂക്ഷിച്ചതാണ്. പിന്നീടാണ് തെറ്റിയത്. ഇവര്‍ രണ്ട് പേര്‍ക്കും പ്രതിപക്ഷ നിരയില്‍ നേരിടുന് ന പ്രശ്നവും അത് തന്നെയാണ്. 2014ല്‍ മമതയെ ലോക്സഭയില്‍ പ്രകീര്‍ത്തിച്ചിരുന്നു മോദി. ഗുജറാത്ത് മോഡലിനെ മമതയും പുകഴത്തിയിരുന്നു. മോദിക്കൊപ്പം ബംഗ്ലാദേശ് സന്ദര്‍ശനത്തിനും മമതയുണ്ടായിരുന്നു. 2016ലെ ബംഗാള്‍ തിരഞ്ഞെടുപ്പോടെ മോദിയുമായി മമത തെറ്റി. മമതയുടെ നോട്ടം ദേശീയ തലത്തിലേക്കായി. സമാന സാഹചര്യം തന്നെയായിരുന്നു കെസിആറിനും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയതോടെ കെസിആറിന് ബിജെപി ശത്രുവായി.

കെസിആറിന് ഹൈദരാബാദ് തട്ടകമായത് കൊണ്ട് ഹിന്ദിയില്‍ നല്ല പ്രാവീണ്യമുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ കെസിആറിന് നേട്ടമാകുന്നതും ഈ ഹിന്ദിയാണ്. ഒപ്പം ഇംഗ്ലീഷിനേക്കാളും കരുത്ത് ഹിന്ദിയില്‍ അദ്ദേഹത്തിനുണ്ട്. മമതയ്ക്ക് ബംഗാളി സ്വാധീനമുള്ളത് വലിയ വെല്ലുവിളിയാണ്. ഹിന്ദി ഹൃദയഭൂമിയില്‍ സീറ്റില്ലാതെ ഇവര്‍ക്ക് ഒന്നും നടത്താനാവില്ല. പത്ത് സംസ്ഥാനങ്ങളിലായി 225 സീറ്റാണ് ഉള്ളത്. ഇതില്‍ 190 സീറ്റ് ബിജെപി നേടിയതാണ്. വോട്ടര്‍മാരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള കഴിവ് കെസിആറിനാണ് കൂടുതലായി ഉള്ളത്. അത് ഹിന്ദി കാരണമാണ്. മോദിക്കെതിരെ പക്ഷേ കെസിആര്‍ നേരിടുന്ന വെല്ലുവിളി മമതയാണ്. രണ്ട് പേര്‍ക്കും പരസ്പര പിന്തുണയില്ലാതെ വിജയിക്കാനാവില്ല.
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications