Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗിയര്‍ മാറ്റി തൃണമൂല്‍, സുഷ്മിത അസമിനെ നയിക്കും, രാജ്യസഭാ സീറ്റും കിട്ടിയേക്കും, ഞെട്ടി കോണ്‍ഗ്രസ്

ദില്ലി: രാഹുല്‍ ഗാന്ധിയുടെ സ്വപ്‌നങ്ങളെ മുഴുവന്‍ തകര്‍ത്ത് വന്‍ നീക്കങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. രാഹുലിന്റെ വിശ്വസ്ത സുഷ്മിത ദേവിനെ അസമിന്റെ ചുമതലയേല്‍പ്പിക്കാനാണ് മമത ബാനര്‍ജി ഒരുങ്ങുന്നത്. കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതിനും അപ്പുറത്തേക്കാണ് തൃണമൂല്‍ പോകുന്നത്. വെറും ബംഗാളി പാര്‍ട്ടി എന്ന ഇമേജ് പൊളിച്ചടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദേശീയ തലത്തില്‍ പിടിമുറുക്കാന്‍ കൂടുതല്‍ സ്വാധീന ശേഷിയുള്ള നേതാക്കളെ മമത ലക്ഷ്യം വെക്കുന്നു എന്ന് വ്യക്തമാണ്. രാഹുലിനുള്ള വലിയ വെല്ലുവിളി കൂടിയാണ് മമതയുടെ ഈ ഇമേജ് മാറ്റിമറിക്കല്‍. സോണിയാ ഗാന്ധിയുടെ പ്രതിപക്ഷം യോഗം കൂടി വിജയകരമായില്ലെങ്കില്‍ പിന്നെയാര്‍ക്കും കോണ്‍ഗ്രസിനെ രക്ഷിക്കാനും സാധിക്കില്ല.

ദേ മരക്കൊമ്പിലൊരു മാലാഖ; വൈറലായി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട്

1

സുഷ്മിതയുടെ മികവിനെ പറ്റി മമതയ്ക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ വലിയ ചുമതല സുഷ്മിതയ്ക്ക് നല്‍കും. ഈ പദവി അഖില്‍ ഗൊഗോയിക്ക് നല്‍കാനായിരുന്നു നേരത്തെ മമതയ്ക്ക് താല്‍പര്യം. എന്നാല്‍ ഗൊഗോയ് മമതയുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു. പക്ഷേ പാര്‍ട്ടിയെ അഖിലിന്റെ കൈവശം ഏല്‍പ്പിക്കുന്നതിന് മമതയ്ക്ക് വിയോജിപ്പുണ്ട്. അഖില്‍ ഗൊഗോയ് തീവ്ര നിലപാടുകാരനാണ്. അതോടൊപ്പം തീവ്ര ഇടതുപക്ഷവുമായി അടുത്ത ബന്ധവുമുണ്ട് അഖിലിന്. അങ്ങനെ ഒരാളെ പാര്‍ട്ടി അധ്യക്ഷനാക്കിയാല്‍ അത് തൃണമൂലിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

2

അഖില്‍ ഗൊഗോയ് വേണ്ട പകരം സുഷ്മിത വരട്ടെ എന്നാണ് അഭിഷേക് ബാനര്‍ജിയുടെയും നിലപാട്. തൃണമൂലിനെ വളരെ ഗൗരവത്തോടെ പുതിയൊരു ദേശീയ പാര്‍ട്ടിയായി മാറ്റിയെടുക്കേണ്ട ചുമതല അഭിഷേകിനാണ്. സുഷ്മിതയുടെ മണ്ഡലമായ ബാരക് വാലിയില്‍ ബംഗാളില്‍ സംസാരിക്കുന്ന ഹിന്ദുക്കളുടെ വലിയ സ്വാധീനവുമുണ്ട്. ത്രിപുരയില്‍ ബംഗാളി സമൂഹത്തിന്റെ വലിയ സ്വാധീനവുമുണ്ട്. രാജീവ് ഗാന്ധി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സുഷ്മിതയുടെ പിതാവ്. വലിയ സ്വാധീനം സുഷ്മിതയ്ക്ക് ത്രിപുരയിലും അസമിലും ഉണ്ട്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ കനത്ത നഷ്ടമായിട്ടാണ് ഇതിനെ കാണുന്നത്.

ഒരുമിച്ച് മമ്മൂട്ടിയും പാര്‍വ്വതിയും, ചുള്ളനായി മമ്മൂക്ക, വൈറല്‍ ചിത്രങ്ങള്‍

3

കോണ്‍ഗ്രസിലെ ഏറ്റവും സജീവമായ പ്രവര്‍ത്തകയായിരുന്നു സുഷ്മിത. ഗാന്ധി കുടുംബവുമായി ഇത്രയധികം ബന്ധപ്പെട്ട് നില്‍ക്കുന്ന നേതാവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്ത് പരാതിയുണ്ടെങ്കിലും അവര്‍ക്ക് നേരിട്ട് പറയാമായിരുന്നു. സ്വകാര്യ സംഭാഷണങ്ങളില്‍ പോലും ഗാന്ധി കുടുംബത്തിനെതിരെ വ്യക്തിപരമായ സംസാരിക്കുന്നയാളല്ല അവര്‍. അതാണ് എല്ലാവരും അവരുടെ മാറ്റത്തില്‍ അമ്പരക്കാന്‍ കാരണം. രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിക്കാത്തതാണ് പ്രധാന കാരണം. അതിലുപരി നേതാക്കള്‍ക്ക് എന്തൊക്കെ ചുമതല നല്‍കണമെന്ന കാര്യത്തിലും രാഹുലിന് ധാരണയില്ല.

4

ജനപ്രീതിയുള്ള നേതാക്കളുടെ വോട്ടുബാങ്ക് തകര്‍ക്കുന്ന രീതിയും രാഹുലില്‍ നിന്നുണ്ടായി. അസമില്‍ മുസ്ലീം വോട്ടുകള്‍ ഒഴുകി പോയത് ബദറുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടിയിലേക്കാണ്. ഹിന്ദുക്കളാണെങ്കില്‍ ബിജെപിയിലേക്കും പോയി. ചുരുക്കി പറഞ്ഞാല്‍ അസമില്‍ കോണ്‍ഗ്രസിന്റെ ഭാവി അടഞ്ഞ് കഴിഞ്ഞു. ഇത് മനസ്സിലാക്കിയാണ് സ്വന്തം കോട്ട കാക്കാന്‍ സുഷ്മിത തൃണമൂലിലേക്ക് പോയത്. സുഷ്മിതയുടെ വിശ്വസ്തരില്‍ പലര്‍ക്കും അജ്മലുമായുള്ള സഖ്യം കാരണം സീറ്റ് കിട്ടിയില്ല. അവരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ പോലും അസം കോണ്‍ഗ്രസ് നേതൃത്വം തതയ്യാറായില്ല. നേരത്തെ പാര്‍ട്ടി വിടേണ്ടതായിരുന്നു അവര്‍. സോണിയാ ഗാന്ധിയാണ് തടഞ്ഞ് നിര്‍ത്തിയത്.

അടിയും വഴക്കുമൊക്കെ ബിഗ് ബോസില്‍; ഡിംപലുമായുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സൂര്യ

5

പക്ഷേ അധികകാലം അവര്‍ക്ക് കോണ്‍ഗ്രസില്‍ തുടരാന്‍ സാധിച്ചില്ല. പാര്‍ട്ടിയില്‍ ഒന്നുമല്ലാതായി പോകുമെന്ന ഘട്ടത്തിലാണ് അവര്‍ തൃണമൂലിലേക്ക് മാറിയത്. കമലാക്യ ദേയ് പുര്‍കയസ്തയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത് സുഷ്മിതയെ ചൊടിപ്പിച്ചിരുന്നു. ബരാക് വാലിയിലെ ശബ്ദമായി പുര്‍കയസ്ത മാറി. സുഷ്മിതയുമായി യാതൊരു ബന്ധവും ഇയാള്‍ക്കില്ല. സംസ്ഥാന കോണ്‍ഗ്രസില്‍ സ്വാധീനം കുറഞ്ഞതും, ഹൈക്കമാന്‍ഡ് ഒന്നും ചെയ്യാതെ ഇരുന്നതും അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് നയിക്കുകയായിരുന്നു. ബംഗാളി വോട്ടുകള്‍ക്കാണ് തൃണമൂല്‍ പ്രാധാന്യം നല്‍കുന്നത്. അത് സുഷ്മിതയ്ക്ക് നല്‍കാനും സാധിക്കും.

6

അസമിലെ ബംഗാളി വോട്ടര്‍മാരെ പോലെ ത്രിപുരയിലും അവര്‍ക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കും. അതിന് പുറമേ മമത അവര്‍ക്ക് രാജ്യസഭാ സീറ്റും നല്‍കാനാണ് സാധ്യത. ഇതിലൂടെ തൃണമൂലിന് വലിയ നേട്ടമാണ് വരാനിരിക്കുന്നത്. അസമില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകാനാണ് പോവുന്നത്. പുതിയ നേതൃത്വം പ്രശ്‌നങ്ങള്‍ വഷളാക്കിയിരിക്കുകയാണ്. രണ്ട് മാസത്തിനുള്ളില്‍ രണ്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ സുഷ്മിതയും പോയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ അസമില്‍ മൂന്നാം സ്ഥാനത്തേക്കും ത്രിപുരയില്‍ നാലാം സ്ഥാനത്തേക്കും തള്ളുമെന്ന് വ്യക്തമാണ്.

ജോർജ് കുട്ടിയുടെ സീത, ദൃശ്യ 2 ലൊക്കേഷൻ ചിത്രങ്ങളുമായി നവ്യ നായർ

7

തൃണമൂല്‍ പ്രതിപക്ഷ നിരയിലേക്ക് വന്‍ ശക്തിയായി എത്തുകയാണ്. അതിന് കോണ്‍ഗ്രസ് തന്നെ വഴിയൊരുക്കുന്നുവെന്ന് വ്യക്തമാണ്. രാഹുല്‍ ഗാന്ധിയുടെ മോഹങ്ങള്‍ക്ക് മമത തടയിടാനാണ് ഒരുങ്ങുന്നത്. തൃണമൂലില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന രീതിയും നടപ്പാക്കി തുടങ്ങുകയാണ്. മന്ത്രിമാരെ ഇനി മുതല്‍ പാര്‍ട്ടി ചുമതലകള്‍ ഏല്‍പ്പിക്കില്ല. നാല് മന്ത്രിമാരെ ജില്ലാ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുകയാണ്. ആറ് മന്ത്രിമാരെ ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റി. പത്ത് ജില്ലാ പ്രസിഡന്റുമാരെയാണ് മാറ്റിയത്. ക്ലീന്‍ ഇമേജുള്ളവരെ മാത്രമാണ് നിയമിക്കുന്നത്. നോര്‍ത്ത് ബംഗാളിലെ എല്ലാ ജില്ലാ പ്രസിഡന്റുമാരെയും മാറ്റി. ഇവിടെ മോശം പ്രകടനം നടത്തിയതാണ് കാരണം. യുവാക്കളിലാണ് തൃണമൂല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വെള്ളച്ചാട്ടത്തിന് മുമ്പില്‍ അപ്‌സരസ് പ്രത്യക്ഷപ്പെട്ടു; വൈറലായി നടി അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+