Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ നേരിടാന്‍ മമത ദില്ലിയിലേക്ക്, 25ന് എത്തും, സോണിയാ ഗാന്ധിയെ കാണും, നിര്‍ണായക നീക്കം

കൊല്‍ക്കത്ത: ദേശീയ തലത്തില്‍ പുതിയ നീക്കങ്ങള്‍ക്ക് തുടക്കമിടാന്‍ മമതാ ബാനര്‍ജി. ഈ മാസം 25ന് മമത തലസ്ഥാന നഗരിയിലെത്തും. ജൂലായ് 21ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രക്തസാക്ഷി ദിന റാലി നടക്കുന്നുണ്ട്. അതില്‍ പങ്കെടുക്കാന്‍ കൂടിയാണ് മമത ദില്ലിയിലെത്തുന്നത്. ബംഗാളിലെ വന്‍ വിജയത്തിന് ശേഷമുള്ള മമതയുടെ ആദ്യത്തെ പൊതുപരിപാടിയാണിത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ധാരാളമുണ്ട്. നിരവധി സംസ്ഥാനങ്ങളില്‍ ഈ പരിപാടിയുടെ തത്സമയ സംപ്രേഷണം ഉണ്ടാവും.

1

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലും തത്സമയ സംപ്രേഷണമുണ്ടാവും. ത്രിപുര, അസം, ദില്ലി, ഉത്തര്‍പ്രദേശ്, എന്നിവിടങ്ങളിലും സംപ്രേഷണം നടക്കും. വിര്‍ച്വലായി നടക്കുന്ന റാലിയില്‍ ബിജെപിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുണ്ടാവുമെന്ന് തൃണമൂല്‍ നേതൃത്വം പറയുന്നു. അതേസമയം ദില്ലിയില്‍ ജൂലായ് 25 മുഴുവനായും മമതയുണ്ടാവും. പ്രതിപക്ഷ നേതാക്കളുമായി നിര്‍ണായക കൂടിക്കാഴ്ച്ച ഉണ്ടാവുമെന്ന് ഉറപ്പാണ്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ മമത കാണുമെന്ന് ഉറപ്പാണ്. അതേസമയം കൂടിക്കാഴ്ച്ചയ്ക്ക് സമയം നിശ്ചയിച്ചിട്ടില്ല. പക്ഷേ കോണ്‍ഗ്രസുമായി അടുക്കാനാണ് മമതയുടെ പ്ലാന്‍. പ്രശാന്ത് കിഷോറിനെ നേരത്തെ ഗാന്ധി കുടുംബത്തെ കാണാന്‍ അയച്ചത് തന്നെ അതിന്റെ തുടക്കമാണ്. അതേസമയം അരവിന്ദ് കെജ്രിവാളിനെയും അഖിലേഷ് യാദവിനെയും മമത കാണുമെന്നാണ് സൂചന. യുപി തിരഞ്ഞെടുപ്പിന് മുമ്പൊരു സഖ്യം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. യുപിയില്‍ മമതയുമായി ചേരാനും അഖിലേഷ് ഒരുക്കമാണ്.

Recommended Video

cmsvideo
    ശരിക്കും ആരാണീ രാജീവ് ചന്ദ്രശേഖർ..എങ്ങനെ കേന്ദ്രമന്ത്രിയായി ?

    അതേസമയം പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും വേണ്ടി വന്നാല്‍ മമത കാണും. ഇവര്‍ ഇതുവരെ കൂടിക്കാഴ്ച്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ മമതയും ബിജെപിയും കൊമ്പുകോര്‍ത്തിരിക്കുന്ന സമയത്താണ് ദീദി ദില്ലി സന്ദര്‍ശനം നടത്തുന്നത്. കമ്മിറ്റിയിലുള്ളത് ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നവരാണെന്നും, കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് ഇവര്‍ ചോര്‍ത്തിയെന്നും മമത കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് യുപിയില്‍ നടന്ന അക്രമങ്ങളെ ഒന്നും ഇതുവരെ ബിജെപി കാര്യമായിട്ടെടുത്തിട്ടില്ലെന്ന് മമത ആരോപിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+