ബന്ധുവായാലും സദാചാരവാദികള്‍ വെറുതെ വിടില്ല, കസിനൊപ്പം ഒളിച്ചോടിയ യുവാവിനുണ്ടായ ദുര്‍വിധി

  • Written By: Vaisakhan
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: ദുരഭിമാനകൊലപാതകത്തിലേക്ക് മറ്റൊരു ക്രൂരകൃത്യത്തിന്റെ അധ്യായം കൂടി ചേര്‍ത്ത് രാജ്യതലസ്ഥാനം. അന്യമതസ്ഥര്‍ മാത്രമല്ല സ്വന്തം ബന്ധുക്കളായാല്‍ പോലും തങ്ങള്‍ പറയുന്ന പ്രകാരമുള്ള സദാചാര മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചില്ലെങ്കില്‍ പിന്നെ ജീവനോടെ ഉണ്ടാവില്ലെന്നാണ് ഇത്തരം ആളുകളുടെ പ്രവൃത്തികള്‍ തെളിയിക്കുന്നത്. ഡല്‍ഹിയിലെ അശോക് നഗറില്‍ സ്വന്തം കസിനൊപ്പം ഒളിച്ചോടിപോയ യുവാവിനെ തെരഞ്ഞുപിടിച്ചാണ് ബന്ധുക്കള്‍ കുത്തിക്കൊന്നത്.
23കാരിയായ കസിനൊപ്പം നാലു ദിവസം മുന്‍പ് ഒളിച്ചോടിയ ദിനേഷ് എന്ന യുവാവിനെ പെണ്‍കുട്ടിയുടെ അമ്മാവനും സഹോദരനും ചേര്‍ന്ന് കൊല്ലുകയായിരുന്നു. സംഭവത്തില്‍ അമ്മാവന്‍ റിങ്കു, സഹോദരന്‍ ശങ്കര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പോലീസിന് മുന്നില്‍ നടത്തിയ കുറ്റസമ്മതമാണ്് ഏറ്റവും രസകരം. ബന്ധുവാണെന്നത് പ്രശ്‌നമല്ലെന്നും സമൂഹം എന്ത് പറയുമെന്നതാണ് തങ്ങള്‍ക്ക് പ്രധാനമെന്നുമാണ് റിങ്കുവിന്റെ മറുപടി.
അതേസമയം തല്ലുകൊള്ളേണ്ട പ്രവൃത്തികളാണ് കൊല്ലപ്പെട്ട ദിനേഷും ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് യഥാര്‍ഥത്തില്‍ ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. ഇവരെ ഉപേക്ഷിച്ചാണ് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടി പോയത്. ഈ പെണ്‍കുട്ടിയുമായി ദിനേഷ് കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് പ്രണയത്തിലായത്. അടുത്ത മാസം മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് ഇരുവരും ഒളിച്ചോടിപോയത്. 

1

ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്നാണ് ഇരുവരുടെയും ബന്ധുക്കള്‍ പറയുന്നു. ദിനേഷും പെണ്‍കുട്ടിയും എവിടെയാണ് ഉള്ളതെന്ന് രഹസ്യമായി നിരീക്ഷിച്ച് കണ്ടെത്തിയ പെണ്‍കുട്ടിയുടെ സഹോദരന്‍ ശങ്കറും അമ്മാവന്‍ റിങ്കുവും ഇവരെ അവിടെയെത്തി മര്‍ദിച്ചതിന് ശേഷം ഇരുവരെയും വലിച്ചിഴച്ച് മയൂര്‍ വിഹാറിനടുത്തുള്ള കനാലിന് സമീപത്തേക്ക് കൊണ്ടുവന്നു.

പിന്നീട് ദിനേഷിനെ പലതവണ മര്‍ദിച്ച ശേഷം കത്തി ഉപയോഗിച്ച് കൊല്ലുകയായിരുന്നു. ഈ സമയത്ത് അതുവഴി വന്ന സംഭവം ഒരു പോലീസ് കോണ്‍സ്റ്റബിള്‍ സംഭവം കണ്ടതോടെയാണ് രണ്ടുപേരും പിടിയിലായത്. കൃത്യം നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ ഇവരെ പൊലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അതേസമയം പെണ്‍കുട്ടിയെ കാര്യമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

2

കുടുംബത്തിന്റെ അഭിമാനം പെണ്‍കുട്ടി ഇല്ലാതാക്കിയെന്ന് സഹോദരന്‍ ശങ്കര്‍ പറഞ്ഞു. ഒളിച്ചോടുന്നതിന് മുന്‍പ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും കൊണ്ടുപോയതായും ഇത് കണ്ടെത്തിയതായും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ രവീന്ദ്ര ജാദവ് പറഞ്ഞു. ആഭരണങ്ങളെല്ലാം എടുത്തത് ദിനേഷിന്റെ പ്രേരണയാണെന്ന് തെറ്റിദ്ധരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ദിനേഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലിസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ കുടുംബാംഗങ്ങള്‍ ചോദ്യം ചെയ്തുവരികയാണ്. വരും ദിവസങ്ങളില്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് പൊലിസ് കൂട്ടിച്ചേര്‍ത്തു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Man Stabbed to Death After Eloping With Cousin

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്