എനിക്കു നൽകിയ വളകൾ ഭാര്യക്കു സമ്മാനമായി നൽകും!!! യുവാവിനോട് സ്മൃതി ഇറാനി!!

  • Posted By:
Subscribe to Oneindia Malayalam

അംറേലി: കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിക്കു നേരെ വളയേറ്. ഗുജറാത്തിലെ അംറോലിയയിൽ പ്രസംഗിച്ചുകൊണ്ടിരിക്കവെയാണ് മന്ത്രിക്കു നേരെ വളയേറുണ്ടായത്.വന്ദേ മാതരം എന്നു ഉറക്കെ വിളിച്ചു കൊണ്ടാണ് ഖേതൻ കാശ്വാല എന്നയാൾ വളയെറിഞ്ഞത്. ഇയാളെ പൊലീസ് പിടികൂടിട്ടുണ്ട്.

ബിജഎപി സർക്കാർ മൂന്നു വർഷം പൂർത്തികരിച്ചതിന്റെ ആഘോഷപരുപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വേദന്റെ ഇരിപ്പിടം വേദിയിൽ നിന്നും കുറച്ചു അകലെയായിരുന്നു. അവിടെ നിന്ന് എഴുന്നേറ്റ് വന്നാണ് യുവാവ് കുപ്പി വളകൾ എറിഞ്ഞത്. എന്നാൽ ഇയാളെ ഉടൻ തന്നെ പൊലീസ് പിടിച്ചെങ്കിലും മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് വെറുതെ വിട്ടു.

smrthi irani

അയാളെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കു.അദ്ദേഹം വളയെറിയട്ടെ താൻ അത് അദ്ദേഹത്തിൽ ഭാര്യക്ക് സമ്മാനമായി നൽകുമെന്നും സ്മൃതി ഇറാനി മൈക്കിലൂടെ പറഞ്ഞു.വളയെറിഞ്ഞത് കർഷകകടങ്ങൾ എഴുതി തള്ളണമെന്നും പ്രതീകാത്മകമായി അവശ്യപ്പെട്ടതാണെന്നു പ്രദേശത്തെ കോൺഗ്രസ് നേതാവ് പറഞ്ഞു.അംറോലി ജില്ലയിലെ മോട്ട ബന്ദാരിയ പ്രദേശവാസിയാണ് ഖേതൻ കശ്വാല.

English summary
A man was on Monday was detained by the police for throwing bangles at Union minister Smriti Irani while she was addressing a function at Amreli town in Gujarat.
Please Wait while comments are loading...