ഇരുട്ടു വേണ്ട,വെളിച്ചം മതി..പ്രകാശം പരത്താന്‍ മോദി സര്‍ക്കാര്‍ ചെയ്തത്..

Subscribe to Oneindia Malayalam

എല്ലാവര്‍ക്കും വെളിച്ചം, എല്ലാ വീട്ടിലും വൈദ്യുതി, അതും കുറഞ്ഞ നിരക്കില്‍ എന്ന ലക്ഷ്യത്തിലെത്താന്‍ ഏറെ കാര്യങ്ങള്‍ ചെയ്തു മോദിസര്‍ക്കാര്‍. രാജ്യത്തിന്റെ മുക്കിലും മൂലയിലും വൈദ്യുതി എത്തിക്കുന്നതോടൊപ്പം അത് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ കൂടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവൃത്തിച്ചത്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ സഹകരണത്തോടെ ആ ലക്ഷ്യം ഏറെക്കുറേ സാധ്യമാക്കുകയും ചെയ്തു.

 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസം

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസം

ചില സംസ്ഥാനങ്ങളില്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതിചാര്‍ജ് 150 യൂണിറ്റിന് 80 പൈസ എന്ന നിരക്കില്‍ നിന്നും 65 പൈസ ആയി കുറഞ്ഞു. 151 മുതല്‍ 400 യൂണിറ്റു വരെ 1.48 രൂപയില്‍ നിന്നും 1.21 രൂപയായി കുറഞ്ഞു. അരുണാചല്‍ പ്രദേശ്,ഗുജറാത്ത്,ഹരിയാന,ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ വൈദ്യുതചാര്‍ജ്ജ് കൂട്ടിയതുമില്ല.

കല്‍ക്കരി

കല്‍ക്കരി

കല്‍ക്കരിയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും അഴിമതികളും നടന്നിട്ടുണ്ടെങ്കിലും കല്‍ക്കരിയെ ഒരു പ്രധാന ഊര്‍ജ്ജ സ്രോതസ്സായി കണ്ട് അതിനെ പരമാവധി പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കല്‍ക്കരി പാടങ്ങള്‍ പലതും ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതില്‍ നിന്നും സര്‍ക്കാര്‍ നികുതിയിനത്തിലും വരുമാനം നേടി.

 ശക്തി

ശക്തി

ഈ മാസമാണ് കേന്ദ്രസര്‍ക്കാര്‍ ശക്തി പദ്ധതിയുമായി എത്തിയത്. കല്‍ക്കരി പാടങ്ങളെ ഒരു പ്രധാന വൈദ്യുത സ്രോതസ്സായി ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

 പരിസ്ഥിതിയെ സംരക്ഷിച്ച്

പരിസ്ഥിതിയെ സംരക്ഷിച്ച്

പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത, സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുമുള്ള വൈദ്യുതി എന്നിവയെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു.

 കര്‍ഷകര്‍ക്കും ആശ്വാസം

കര്‍ഷകര്‍ക്കും ആശ്വാസം

കര്‍ഷകര്‍ക്കു വേണ്ടിയും പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിച്ചു. കൂടുതല്‍ വൈദ്യുതി ഉപയോഗം ആവശ്യമായി വരുന്ന പഴയ പമ്പുകള്‍ക്കു പകരം വൈദ്യുതി ലാഭിക്കുന്ന പുതിയ പമ്പുകള്‍ വിതരണം ചെയ്യുന്ന നാഷണല്‍ എഫിഷന്റ് അഗ്രികള്‍ച്ചറല്‍ പമ്പ്‌സ് പദ്ധതി ആവിഷ്‌കരിച്ചു.

English summary
Moderation in power tariffs to boost Indian Economy
Please Wait while comments are loading...