കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍, കുടുംബ സങ്കല്‍പ്പത്തിന് എതിരാണെന്ന് മറുപടി!!

Google Oneindia Malayalam News

ദില്ലി: സ്വവര്‍ഗ വിവാഹത്തെ ദില്ലി ഹൈക്കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. കോടതിക്ക് മുന്നില്‍ സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട് വന്ന ഒരുകൂട്ടം ഹര്‍ജികളെയാണ് സര്‍ക്കാര്‍ എതിര്‍ത്തത്. സ്വവര്‍ഗ പങ്കാളികളായി ജീവിക്കുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഇന്ത്യന്‍ കുടുംബ സങ്കല്‍പ്പത്തിന് എതിരാണെന്ന് കേന്ദ്രം ഉന്നയിച്ചു. ഭാര്യ-ഭര്‍ത്താവ്-കുട്ടികള്‍ എന്ന പരമ്പരാഗത സങ്കല്‍പ്പത്തിന് എതിരാണ് സ്വവര്‍ഗ വിവാഹമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അതേസമയം സര്‍ക്കാരിന്റെ വാദം ശരിക്കും അമ്പരിപ്പിക്കുന്നത് കൂടിയായിരുന്നു.

1

രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിവാഹത്തിന് ഒരു പവിത്രത ഉണ്ടെന്ന് കരുതുന്നുണ്ട്. വിവാഹമെന്നത് പരിശുദ്ധ കര്‍മം കൂടിയാണ്. നമ്മുടെ രാജ്യത്ത് വൈവാഹിക ബന്ധമെന്ന് സ്ത്രീയും പുരുഷനും ചേര്‍ന്നുള്ളതാണ്. വിവാഹം പഴയ ആചാരങ്ങള്‍ പ്രകാരമാണ് നടക്കുന്നത്. കര്‍മങ്ങളും സ്ഥിരമായി നടന്ന് വരുന്ന ചില ആചാരങ്ങളും നമ്മുടെ സംസ്‌കാരവുമായി ചേര്‍ന്നതാണെന്ന് കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഹിന്ദു മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ രിതിയെ നിയമപരമായി അംഗീകരിക്കാനുള്ള ഹര്‍ജികളാണ് കോടതിക്ക് മുന്നില്‍ വന്നത്.

സ്വവര്‍ഗ രതി സുപ്രീം കോടതി നിയമവിധേമാക്കിയെങ്കിലും, ഹര്‍ജിക്കാര്‍ക്ക് സ്വവര്‍ഗ വിവാഹം എന്ന് മൗലികാവകാശമായി കാണാനാവില്ലെന്നും കേന്ദ്രം പറഞ്ഞു. ഇത്തരം ബന്ധങ്ങള്‍ നിയന്ത്രിക്കേണ്ടത് നിയമപരമായിട്ടാണ്. വിവാഹമെന്ന സങ്കല്‍പ്പ പ്രകാരം സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുകയോ അതല്ലെങ്കില്‍ ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥ പ്രകാരം ഇവയെ അംഗീകരിക്കാന്‍ നിയമവും ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. വിവാഹമെന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിഷയം മാത്രമല്ല, അത് വളരെ പവിത്രമായ കാര്യമാണ് രാജ്യത്തെന്നും കേന്ദ്രം വ്യക്തമാക്കി.

Recommended Video

cmsvideo
പട്ടേല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പേര് മോദി എന്നാക്കി | Oneindia Malayalam

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

വിവാഹമെന്നത് രണ്ട് വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന കാര്യമായിരിക്കും. പക്ഷേ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഒരു ബന്ധത്തിന്റെ പരസ്യമായ അംഗീകരിക്കല്‍ കൂടിയാണ്. അതില്‍ നിര്‍ബന്ധമായും പാലിക്കപ്പെടേണ്ടതും, എതിര്‍പ്പെടേണ്ടതുമായി ചിലതുമുണ്ടെന്നും കേന്ദ്രം പറഞ്ഞു.

അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

English summary
modi government opposes same sex marriage in delhi high court says its against indian marriage concept
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X