ജയലളിതയുടെ അനന്തരവളും അഴിക്കുള്ളിലാകുമോ? മോഹന വാഗ്ദാനം, ദീപ കൈക്കലാക്കിയത് ലക്ഷങ്ങൾ..

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ജയലളിതയുടെ സഹോദരപുത്രി ദീപയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു | Oneindia Malayalam

  ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരപുത്രി ദീപയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു. ഇഞ്ചമ്പാക്കത്തെ വ്യവസായി രാമചന്ദ്രന്റെ പരാതിയിലാണ് ചെന്നൈ സിറ്റി പോലീസ് ദീപയ്ക്കെതിരെ കേസെടുത്തത്.

  കൊല്ലത്തെ സ്കൂളിൽ ഗൗരിയെ കൊന്നതിന്റെ ആഘോഷം! കേക്ക് മുറിച്ച് മധുരം വിളമ്പി വരവേൽപ്പ്...

  വാർത്തകൾ തെറ്റെന്ന് ബിനോയ് കോടിയേരി! പാസ്പോർട്ട് കൈയിലുണ്ട്, ആവശ്യപ്പെട്ടത് 36 ലക്ഷം ദിർഹം...

  ജയലളിതയുടെ അനന്തരവളായ ദീപ ജയകുമാർ തന്റെ കൈയിൽ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് രാമചന്ദ്രന്റെ പരാതി. രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചതിന് പിന്നാലെ മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പണം വാങ്ങിയത്.

   ആകെ 80 ലക്ഷം രൂപ...

  ആകെ 80 ലക്ഷം രൂപ...

  പുതിയ രാഷ്ട്രീയ സംഘടന പ്രഖ്യാപിച്ച ദീപ ജയകുമാർ, ഉടൻ ഭരണത്തിലെത്തുമെന്നും, അപ്പോൾ മന്ത്രിയാക്കാമെന്നും വാഗ്ദാനം ചെയ്താണ് രാമചന്ദ്രനിൽ നിന്ന് പണം വാങ്ങിയത്. പല തവണകളായി ആകെ 80 ലക്ഷം രൂപ ദീപയ്ക്ക് നൽകിയെന്നാണ് രാമചന്ദ്രന്റെ പരാതി.

  ജില്ലാ സെക്രട്ടറിയും...

  ജില്ലാ സെക്രട്ടറിയും...

  ആദ്യ തവണ 50 ലക്ഷം രൂപയാണ് നൽകിയത്. ബാക്കി തുക പിന്നീട് പല തവണകളായും നൽകി. പുതിയ പാർട്ടിയുടെ കാഞ്ചീപുരം ജില്ലാ സെക്രട്ടറിയാക്കാമെന്നായിരുന്നു ആദ്യം വാഗ്ദാനം ചെയ്തതെന്നും, പിന്നീട് മന്ത്രിയാക്കാമെന്ന് പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെട്ടെന്നുമാണ് രാമചന്ദ്രന്റെ ആരോപണം.

  ഭർത്താവും ഡ്രൈവറും...

  ഭർത്താവും ഡ്രൈവറും...

  ദീപയുടെ ഭർത്താവ് മാധവനും, ഡ്രൈവർ രാജയും ചേർന്നാണ് പണം തട്ടിയതെന്നും രാമചന്ദ്രന്റെ പരാതിയിൽ പറയുന്നു. ഡ്രൈവർ രാജയുടെ സാന്നിദ്ധ്യത്തിലാണ് 50 ലക്ഷം രൂപ ആദ്യം കൈമാറിയതെന്നും പിന്നീട് പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും ഇയാൾ ആരോപിച്ചു.

  സാമ്പത്തിക തട്ടിപ്പ്....

  സാമ്പത്തിക തട്ടിപ്പ്....

  പണം തട്ടിയെടുത്തെന്ന രാമചന്ദ്രന്റെ പരാതിയിൽ ചെന്നൈ സിറ്റി പോലീസ് ദീപ ജയകുമാറിനെതിരെ കഴിഞ്ഞദിവസമാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഇതുസംബന്ധിച്ച് ദീപയെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

   സഹോദരപുത്രി...

  സഹോദരപുത്രി...

  ജയലളിതയുടെ മരണത്തോടെയാണ് സഹോദരപുത്രി ദീപ ജയകുമാർ പൊതുരംഗത്ത് സജീവമായത്. ജയലളിതയുടെ പിൻഗാമി താനാണെന്ന് അവകാശപ്പെട്ടെത്തിയ ദീപ, ശശികലയ്ക്കെതിരെയും മറ്റു അണ്ണാ ഡിഎംകെ നേതാക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

   വധിക്കാനും...

  വധിക്കാനും...

  ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുൻപ് ജയലളിത ആക്രമിക്കപ്പെട്ടതായി സംശയമുണ്ടെന്ന ദീപയുടെ പ്രസ്താവന വൻ വിവാദമായിരുന്നു. ഇതിനുപുറമേ തന്റെ സഹോദരൻ ദീപക്ക് ജയലളിതയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും ദീപ പറഞ്ഞു.

  പുതിയ പാർട്ടി...

  പുതിയ പാർട്ടി...

  അണ്ണാ ഡിഎംകെയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്താണ് ദീപ ജയകുമാർ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ജയലളിതയുടെ പിൻഗാമിയെന്ന് അവകാശപ്പെട്ട് എംജിആർ അമ്മ ദീപ പേരവൈ എന്ന രാഷ്ട്രീയ സംഘടനയുണ്ടാക്കിയായിരുന്നു ദീപയുടെ രാഷ്ട്രീയപ്രവേശം.

  പത്രിക തള്ളി...

  പത്രിക തള്ളി...

  കഴിഞ്ഞ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ ദീപ ജയകുമാർ നാമനിർദേശ പത്രിക നൽകിയെങ്കിലും പിന്നീട് തള്ളിപ്പോയി. സത്യവാങ്മൂലം അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപയുടെ പത്രിക തള്ളിയത്.

  English summary
  money fraud case against jayalalitha's niece deepa jayakumar.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്