നമസ്കാര വീഡിയോ വൈറലായി: യുപി ലുലുമാളിനെതിരെ ബഹിഷ്കരണാഹ്വനവുമായി ഹിന്ദു മഹാസഭ
ലഖ്നൌ: ഉത്തർപ്രദേശിലെ ലഖ്നൌവില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ലുലു മാളിനെതിരെ വിദ്വേഷ പ്രചരണവുമായി ഒരു വിഭാഗം ഹിന്ദുത്വ സംഘടനകള്‍. ഷോപ്പിങ് മാളിനുള്ളില്‍ വെച്ച് കുറച്ച് ആളുകള്‍ നമസ്കരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിദ്വേശ പ്രചരണം. നിസ്കാരിക്കാന്‍ അവസരം ഒരുക്കിയതിലൂടെ മാളിൽ സർക്കാർ ഉത്തരവുകൾ ലംഘിച്ചുവെന്നും നമസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്നുമാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് ശിശിർ ചതുർവേദി വ്യക്തമാക്കിയത്.
'ലുലു മാളിലെ തുറന്ന സ്ഥലത്ത് വെച്ചാണ് ആളുകൾ നമസ്‌കരിച്ചത്. മാളിൽ സർക്കാർ ഉത്തരവുകൾ ലംഘിച്ചുവെന്നാണ് ഈ വീഡിയോ തെളിയിക്കുന്നത്. പൊതു ഇടങ്ങളിൽ നമസ്‌കരിക്കാൻ പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം.'- ശിശിർ ചതുർവേദി വ്യക്തമാക്കി. എല്ലാ ഹിന്ദുക്കളോടും മാൾ ബഹിഷ്‌കരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിക്കുമെന്നും ചതുർവേദി പറഞ്ഞു. വൈറലായ വീഡിയോ അടിസ്ഥാനമാക്കി ലുലു മാളിനെതിരെ സംഘടന ലഖ്‌നൗ പോലീസിൽ രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്.

മറ്റാരേയും കുറിച്ചല്ല, എല്ലാം എന്നെക്കുറിച്ച് മാത്രം: പുത്തന്‍ ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി
മാളില്‍ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വിവരങ്ങള്‍ ട്വറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം, വീഡിയോയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് മാള്‍ അധികൃതരുടെ വിശദീകരണം. ജൂലൈ 10 ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു മാൾ ഉദ്ഘാടനം ചെയ്തത്. 2.2 ദശലക്ഷം ചതുരശ്ര അടിയിൽ 11 നിലകളുള്ള പാർക്കിംഗ് സ്ഥലമുള്ള 300 റീട്ടെയിൽ ഷോപ്പുകളുള്ള മാൾ ബുധനാഴ്ച ഒരു ലക്ഷം പേർ സന്ദർശിച്ചെന്നാണ് അധികൃതൃർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications