മുംബൈ സ്‌ഫോടനക്കേസില്‍ അബു സലീം കുറ്റക്കാരനെന്ന് കോടതി വിധി

Subscribe to Oneindia Malayalam

മുംബൈ:മുംബൈ സ്‌ഫോടനക്കേസില്‍ അബു സലീം കുറ്റക്കാരനാണെന്ന് മുംബൈയിലെ ടാഡാ കോടതി വിധിച്ചു.അബു സലീമിനു പുറമേ മുസ്തഫ ദോസ്സ,ഫിറോസ് അബ്ദുള്‍ റാഷിദ് ഖാന്‍, താഹിര്‍ മെര്‍ച്ചന്റ്, റിയാസ് സിദ്ദിഖി, അബ്ദുള്‍ ഖയൂം ഷെയ്ഖ്, കരീമുള്ള ഖാന്‍ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.

സ്ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് ആയുധം എത്തിച്ചു നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഇതിനു പുറമേ, ക്രിമിനല്‍ ഗൂഢാലോചന, സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകം എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരെ ഉണ്ട്.

mumbai-trainblasts

1993 മാര്‍ച്ച് 12 ന് നടന്ന മുംബൈ സ്ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ പ്രധാന സൂത്രധാരനായിരുന്ന യാക്കൂബ് മേമനെ രണ്ടു വര്‍ഷം മുന്‍പാണ് തൂക്കിലേറ്റിയത്. മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു.

English summary
Mustafa Dossa, Firoz Khan found guilty of conspiracy
Please Wait while comments are loading...