• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം, ഇല്ലെങ്കില്‍ പ്രചാരണം നടത്തില്ലെന്ന് സിദ്ദു

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയില്‍. നവജ്യോത് സിംഗ് സിദ്ദു തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിക്കണമെന്ന് പരസ്യമായി പറഞ്ഞിരിക്കുകയാണ്. കടുത്ത ഭീഷണികളും അദ്ദേഹം ഇതോടൊപ്പമുണ്ട്. അതേസമയം ശരിക്കും അമരീന്ദര്‍ സിംഗ് പറഞ്ഞത് പോലെ കോണ്‍ഗ്രസിന്റെ അന്ത്യത്തിന് തന്നെ തുടക്കമിടുന്ന തരത്തിലാണ് സിദ്ദുവിന്റെ പ്രവര്‍ത്തനങ്ങള്‍.

അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിള

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് കൊണ്ട് സിദ്ദു നടത്തുന്ന നീക്കങ്ങള്‍ പഞ്ചാബിലെ വിജയസാധ്യതകളെ തന്നെ ഇല്ലാതാക്കുന്നതാണ്. സമവായ ശ്രമങ്ങള്‍ നടത്തിയെങ്കിലും സിദ്ദു അതിനോടൊന്നും വഴങ്ങിയിട്ടില്ല.

1

സാധാരണ ഹൈക്കമാന്‍ഡാണ് ഇത്തരം മുന്നറിയിപ്പുകള്‍ നേതാക്കള്‍ക്ക് നല്‍കാറുള്ളത്. എന്നാല്‍ സിദ്ദു ഒരാളെയും കൂസാതെ സ്വന്തം തീരുമാനങ്ങള്‍ എടുക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യാപിക്കണമെന്ന് സിദ്ദു പരസ്യമായി പറഞ്ഞിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒറ്റക്കെട്ടായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് കഴിഞ്ഞ ദിവസം നേതൃത്വത്തെ അറിയിച്ചതാണ്. ഇതോടെ സിദ്ദുവും ചരണ്‍ജിത്ത് ചന്നിയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടി വരുമെന്നും കരുതിയിരുന്നു. സിദ്ദുവിന്റെ തീരുമാനം അംഗീകരിക്കാന്‍ തല്‍ക്കാലം നിര്‍വാഹമില്ലെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്.

2

ഇത്രയൊക്കെ പറഞ്ഞിട്ടും സിദ്ദു ഒരടി പിന്നോട്ട് പോയിട്ടില്ല. സിദ്ദുവുമായി ചര്‍ച്ചകള്‍ നടത്താന്‍ അടുപ്പക്കാരായ ക്യാബിനറ്റ് മന്ത്രി അമരീന്ദര്‍ സിംഗ് രാജ് വാറിംഗിനെയും ഫത്തേഗഡ് സാഹിബ് എംപി അമര്‍ സിംഗിനെയും ഹൈക്കമാന്‍ഡ് നിയോഗിച്ചിരുന്നു. സിദ്ദുവിനെ വീട്ടിലെത്തി ഇവര്‍ കാണുകയും ചെയ്തു. സിദ്ദു ഈ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും നിര്‍ദേശിച്ചു. എന്നാല്‍ ഇവര്‍ വിചാരിച്ചത് പോലൊരു നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. സിദ്ദു വാശിയിലാണ്. നിലപാട് മാറ്റില്ലെന്ന് അറിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തന്നെ തന്നെ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറയുന്നു.

3

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ തീര്‍ച്ചയായും താന്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്നും സിദ്ദു പ്രഖ്യാപിച്ചു. സിദ്ദു പ്രചാരണത്തിന് ഇറങ്ങിയിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടല്ലെന്ന സന്ദേശം ജനങ്ങളിലേക്ക് വരും. അത് തീര്‍ച്ചയായും ആംആദ്മി പാര്‍ട്ടി ഗുണം ചെയ്യും. ഇപ്പോള്‍ തന്നെ അവര്‍ക്ക് പഞ്ചാബില്‍ മുന്‍തൂക്കമുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷി അവരാകുമെന്നാണ് സൂചന. എന്നാല്‍ രാഹുല്‍ ഈ ആവശ്യത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ല. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ളയാള്‍ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയാവട്ടെ എന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് സിദ്ദു മാധ്യമങ്ങളോട് പറയുകയും ചെയ്തു.

4

ഏതൊരു റാലിയെടുത്താലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനാണെന്ന അര്‍ത്ഥത്തിലാണ് സിദ്ദു സംസാരിക്കുന്നത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കുകയാണ്. സിദ്ദുവിനെതിരെ ഹൈക്കമാന്‍ഡ് നടപടിയെടുക്കണമെന്ന് പല നേതാക്കളും പറയുന്നു. രാഹുലോ പ്രിയങ്കയോ ഇരുന്ന് സിദ്ദുവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നാണ് ആവശ്യം. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ആ നിമിഷം കോണ്‍ഗ്രസിന് ദളിത് വോട്ടുകളെല്ലാം നഷ്ടമാകും. ചരണ്‍ജിത്ത് സിംഗ് ചന്നിയാണ് ഇപ്പോള്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖം. സിദ്ദുവിന് ഹിന്ദു വോട്ടുകളോ അതേസമയം തന്നെ ദളിത് വോട്ടുകളോ ഒരുമിച്ച് നേടിയെടുക്കാന്‍ സാധിക്കില്ല.

5

കോണ്‍ഗ്രസിന് ഇപ്പോള്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. സിദ്ദു തന്നെയുണ്ടാക്കിയ പ്രശ്‌നമാണിത്. ദളിത് മുഖ്യമന്ത്രി എന്ന വാദമുയര്‍ത്തിയത് സിദ്ദുവാണ്. ക്യാപ്റ്റനെ മാറ്റിയ ശേഷം ജാട്ട് സിഖിനെയോ ഹിന്ദു നേതാവിനെയോ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കില്‍ സിദ്ദുവിനെ ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമായിരുന്നു. എന്നാല്‍ ഇന്നത് അസാധ്യമാണ്. ചരണ്‍ജിത്ത് ചന്നി മുഖ്യമന്ത്രിയെന്ന നിലയില്‍ പഞ്ചാബില്‍ പോപ്പുലറാണ്. അതുകൊണ്ട് അദ്ദേഹത്തെ മുന്നില്‍ നിര്‍ത്താതെ മാര്‍ഗമില്ല. പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കില്ല. സിദ്ദുവിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. ചന്നിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറയാമെങ്കില്‍ സിദ്ദുവിനും അതാവാമെന്ന് നേതാക്കള്‍ പറയുന്നു.

ബിജെപിയുടെ കോട്ടകളില്‍ കോണ്‍ഗ്രസ് തരംഗം, തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുവരെ കാണാത്ത കുതിപ്പ്, പ്രതീക്ഷബിജെപിയുടെ കോട്ടകളില്‍ കോണ്‍ഗ്രസ് തരംഗം, തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുവരെ കാണാത്ത കുതിപ്പ്, പ്രതീക്ഷ

English summary
navjot singh sidhu wants cm post, if congress didnt announce his candidature he will not campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X