കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്‌റു വൈദേശിക ആശയങ്ങള്‍ ഇറക്കുമതിചെയ്ത വ്യക്തിയെന്ന് അമിത് ഷാ

  • By Pratheeksha
Google Oneindia Malayalam News

പൂനെ:ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ രൂക്ഷ വിമര്‍ശമവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നെഹ്‌റു ഇന്ത്യയുടെ പാരമ്പര്യമൂല്യങ്ങള്‍ കൈവിട്ട് വൈദേശിക ആശയങ്ങള്‍ ഇറക്കുമതി ചെയ്ത വ്യക്തിയാണെന്നാണ് അമിത് ഷാ ആരോപിച്ചത് . വൈദേശിക ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് നെഹ്‌റു രാഷ്ട്ര നിര്‍മ്മാണം പ്രാവര്‍ത്തികമാക്കിയതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ഭാരതീയ ജനസംഘം നേതാവ് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജീവചരിത്രമായ രാഷ്ട്രദംഷ്ട്രയുടെ പ്രകാശനച്ചടങ്ങിലാണ് അമിത് ഷാ നെഹ്‌റുവിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ദീന്‍ ദയാല്‍ ഉപാധ്യായയെ വാനോളം പുകഴ്ത്താനും അമിത് ഷാ മറന്നില്ല. ദീന്‍ദയാല്‍ പരമ്പരാഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധചെലുത്തിയിരുന്ന വ്യക്തിയായിരുന്നെന്നും ആ വിശ്വാസത്തില്‍ ഉറച്ചു നിന്നു കൊണ്ടാണ് അദ്ദേഹം ജനസംഘം രൂപവതക്കരിച്ചതെന്നും അമിത് ഷാ പറഞ്ഞു.

amit-shah-06

സ്വാതന്ത്ര്യ സമര പോരാട്ടാത്തില്‍ നിരവധി പേര്‍ പങ്കാളികളായിട്ടുണ്ടെങ്കിലും അതിന്റെ പ്രശസ്തി മുഴുവന്‍ പോയത് കോണ്‍ഗ്രസ്സിനാണ്. ദീന്‍ ദയാല്‍ ഉപാധ്യയയും മറ്റുള്ളവരും രാജ്യത്തിനു വേണ്ടി കഷ്ടപ്പെട്ടവരാണെന്നും ആ പരിശ്രമമാണ് ജനസംഘത്തിന്റെ രൂപവത്ക്കരണത്തിലേയ്ക്കും പിന്നീട് ബി ജെ പി യായും മാറിയതെന്നും അമിത്ഷാ പറഞ്ഞു.

English summary
Launching an attack on Jawaharlal Nehru, BJP president Amit Shah today said the first Prime Minister's idea of nation building was based on "discarding" old traditions and replacing them with "imported ideas" unlike Jana Sangh leader Deendayal Upadhyaya who tried to safeguard the "Indian values".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X