Get Updates
Get notified of breaking news, exclusive insights, and must-see stories!

ചമ്പത്ത് മണ്ഡലത്തിൽ പുഷ്കർ സിംഗ് ധാമിക്കെതിരെ നിർമ്മല ഗട്ടോരി; പോരാട്ടം കടുപ്പിച്ച് കോൺഗ്രസ്

ഉത്തരാഖണ്ഡ്; ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചമ്പത്ത് മണ്ഡലത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്കെതിരെ നിർമല ഗട്ടോരിയെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ്. ചമ്പത്ത് മുൻ ജില്ലാ അധ്യക്ഷയും മുതിർന്ന നേതാവുമാണ് നിർമ്മല. മണ്ഡലം പിടിച്ചെടുക്കുമെന്നും ശക്തമായ പ്രചരണം തന്നെ പാർട്ടി കാഴ്ച വെയ്ക്കുമെന്നും സംഘടന ജനറൽ സെക്രട്ടറി മതുര ദത്ത് ജോഷി പ്രതികരിച്ചു.

'സനൽ കുമാറിനുള്ള മറുപടിയോ?' കൂട്ടുകാർക്കൊപ്പം മഞ്ജുവിന്റെ കിടിലിൻ സെൽഫികൾ.. വൻ വൈറൽ

ചമ്പത്തിൽ നിന്നുള്ള ബി ജെ പി എം എൽ എ കൈലാഷ് ചന്ദ്ര ഗട്ടോരി രാജിവെച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് മത്സരിക്കുന്നതിനായിട്ടായിരുന്നു കൈലാഷ് ചന്ദ്രയുട രാജി. ഇതിനോടകം തന്നെ ധാമി മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചിട്ടുണ്ട്.

വിജയത്തിന് മങ്ങലേൽപ്പിച്ച് പുഷ്കർ സിംഗ് ധാമിയുടെ പരാജയം


ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ചരിത്രം തന്നെ തിരുത്തി കുറിച്ച് ബി ജെ പി അധികാര തുടർച്ച നേടിയെങ്കിലും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ പരാജയം പാർട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. ഖതിമ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭുവന്‍ ചന്ദ്ര കാപ്രിയോട് 6932 വോട്ടുകള്‍ക്കായിരുന്നു പുഷ്‌കര്‍ സിംഗ് ധാമി പരാജയം രുചിച്ചത്.

തോൽവി രുചിച്ചെങ്കിലും മുഖ്യമന്ത്രി

ദിലീപിന് പാളിയോ? തിടുക്കം കാട്ടിയത് തിരിച്ചടിയായി? വധഗൂഢാലോചന കേസിൽ നിയമോപദേശം ഇങ്ങനെ
മുഖ്യമന്ത്രി സ്ഥാനത്തിരുന്നുള്ള ധാമിയുടെ ആദ്യ പോരാട്ടമായിരുന്നു ഇക്കുറി നടന്നത്. തുടക്കത്തിൽ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് ഓരോ ഘട്ടത്തിലും ധാമി പിന്നോട്ട് പോകുകയായിരുന്നു.നേരത്തേ 2017 ൽ 2709 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ധാമി മണ്ഡലത്തിൽ വിജയിച്ചത്. പരാജയം രുചിച്ചെങ്കിലും ധാമിയെ തന്നെ നേതൃത്വം മുഖ്യമന്ത്രിയാക്കുകയായിരുന്നു.

6 മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിനെ നേരിടണം


അതേസമയം 6 മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലേങ്കിൽ മുഖ്യമന്ത്രി സ്ഥാനം ധാമിക്ക് രാജിവെയ്ക്കേണ്ടി വരും. ഈ സാഹചര്യത്തിലായിരുന്നു കൈലാഷ് ഗട്ടോരിയെ നേതൃത്വം രാജിവെപ്പിച്ചത്. മണ്ഡലത്തിൽ വലിയ പ്രതീക്ഷയിലാണ് നേതൃത്വമെങ്കിലും ഇക്കുറി പഴുതുകൾ ഇല്ലാതെ നീങ്ങണമെന്ന നിർദ്ദേശമാണ് നേതൃത്വം നൽകുന്നത്. സംസ്ഥാന നേതാക്കൾ എല്ലാവരും തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു.

വൻ ഭൂരിപക്ഷത്തിൽ ജയിക്കണമെന്ന്


അതേസമയം 6 മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലേങ്കിൽ മുഖ്യമന്ത്രി സ്ഥാനം ധാമിക്ക് രാജിവെയ്ക്കേണ്ടി വരും. ഈ സാഹചര്യത്തിലായിരുന്നു കൈലാഷ് ഗട്ടോരിയെ നേതൃത്വം രാജിവെപ്പിച്ചത്. മണ്ഡലത്തിൽ വലിയ പ്രതീക്ഷയിലാണ് നേതൃത്വമെങ്കിലും ഇക്കുറി പഴുതുകൾ ഇല്ലാതെ നീങ്ങണമെന്ന നിർദ്ദേശമാണ് നേതൃത്വം നൽകുന്നത്. സംസ്ഥാന നേതാക്കൾ എല്ലാവരും തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു.

രണ്ട് തവണ വനിതാ സ്ഥാനാർത്ഥികൾ

നിർമ്മല ഗട്ടോരിക്ക് മുൻപ് രണ്ട് വനിതകൾ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. ഇരുവരും ബിജെപിയിൽ നിന്നുള്ളവരായിരുന്നു. 2007-ൽ ബി.ജെ.പിയിൽ നിന്ന് മത്സരിച്ച് വിജയിച്ച ബീനാ മഹാറാണ പിന്നീട് ഭുവൻ ചന്ദ്ര ഖണ്ഡൂരി മന്ത്രിസഭയിൽ വനിതാ ശാക്തീകരണ-ശിശു വികസന മന്ത്രിയായി. 2012ൽ അന്നത്തെ പാർട്ടി ജില്ലാ പ്രസിഡന്റ് ഹേമ ജോഷി സ്ഥാനാർത്ഥിയായെങ്കിലും പരാജയപ്പെട്ടു. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഹേമന്ത് കാർക്ക്വാൾ ആണ് സ്ഥാനാർത്ഥിയായത്.

വോട്ടെണ്ണൽ ജൂൺ 3 ന്

മെയ് 31 നാണ് ചമ്പത്ത് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 3 നാണ് വോട്ടെണ്ണൽ. ചമ്പത്ത് മണ്ഡലത്തിനൊപ്പംഒഡിഷയിലെ ബ്രചരാജ നഗര്‍, കേരളത്തിലെ തൃക്കാക്കര എന്നിവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും.2022 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിൽ 47 സീറ്റുകളിലായിരുന്നു ബി ജെ പി വിജയിച്ചത്.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+