കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി വിരുദ്ധര്‍ ഒരുമിക്കുന്ന മൂന്നാംമുന്നണി!

Google Oneindia Malayalam News

ദില്ലി: ഓരോ ലോക്‌സഭ തിരഞ്ഞെടുപ്പടുക്കുമ്പോഴും എവിടെനിന്നെന്നില്ലാതെ ഉയര്‍ന്നുവരുന്ന ഒരു പ്രതിഭാസമാണ് മൂന്നാം മുന്നണി. പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കാതെ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മൂന്നാം മുന്നണി അങ്ങ് അപ്രത്യക്ഷമാകുകയും ചെയ്യും.

ഇത്തവണയും മൂന്നാം മുന്നണി ചര്‍ച്ചകള്‍ സജീവമായിത്തന്നെയുണ്ട്. കോണ്‍ഗ്രസിനും ബി ജെ പിക്കും ബദലായി രൂപപ്പെടുന്ന മൂന്നാം മുന്നണി ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ജെ ഡി യു, സി പി എം, ജെ ഡി എസ് തുടങ്ങിയ കക്ഷികളാണ്.

ഇത്തവണ മൂന്നാം മുന്നണിയുടെ ലക്ഷ്യം നരേന്ദ്രമോഡിക്ക് തടയിടുക എന്നതാണ് എന്ന് ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ പറയുന്നു. ഇത് സംബന്ധിച്ച് പ്രാദേശിക പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതായും ഗൗഡ പറയുന്നു. മൂന്നാം മുന്നണിയുടെ ഇത്തവണത്തെ പ്രതീക്ഷകള്‍ ആരൊക്കെയെന്ന് നോക്കൂ.

എച്ച് ഡി ദേവഗൗഡ

എച്ച് ഡി ദേവഗൗഡ

മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ ദേവഗൗഡയാണ് ഇത്തവണ മൂന്നാം മുന്നണി ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. മകന്‍ എച്ച് ഡി കുമാരസ്വാമിയും ഒപ്പമുണ്ട്. കര്‍ണാടകയാണ് ജെ ഡി എസിന്റെ തട്ടകം.

നിതീഷ് കുമാര്‍

നിതീഷ് കുമാര്‍

ബി ജെ പിയുമായി തെറ്റിപ്പിരിഞ്ഞ നിതീഷ് കുമാറിന് മുന്നില്‍ മൂന്നാം മുന്നണിയല്ലാതെ വേറെ വഴിയില്ല. കോണ്‍ഗ്രസുമായി അടുക്കാന്‍ നോക്കിയെങ്കിലും ആര്‍ ജെ ഡിയാണ് തങ്ങള്‍ക്ക് പ്രിയമെന്ന് കോണ്‍ഗ്രസ് പറഞ്ഞതോടെയാണ് നിതീഷ് കുമാര്‍ മൂന്നാം മുന്നണിയെക്കുറിച്ച് സജീവമായി ചിന്തിച്ചുതുടങ്ങിയത്.

മുലായം സിംഗ് യാദവ്

മുലായം സിംഗ് യാദവ്

ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടി നേതാവായ മുലായം സിംഗ് യാദവാണ് മൂന്നാം മുന്നണിയില്‍ പ്രതീക്ഷ വെച്ചിരിക്കുന്ന മറ്റൊരു നേതാവ്

മമതാ ബാനര്‍ജി

മമതാ ബാനര്‍ജി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയാണ് മൂന്നാം മുന്നണിയിലെ പ്രധാനപ്പെട്ട ഒരു കക്ഷി. നേരത്തെ എന്‍ ഡി എയുമായും യു പി എയുമായും മമത ബാന്ധവം പുലര്‍ത്തിയിട്ടുണ്ട്.

പ്രകാശ് കാരാട്ട്

പ്രകാശ് കാരാട്ട്

മമതാ ബാനര്‍ജി ഭാഗമാകുന്ന മൂന്നാം മുന്നണിയില്‍ എങ്ങനെ സി പി എം സഹകരിക്കും എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. എന്നാല്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മൂന്നാം മുന്നണി രൂപീകരിക്കാന്‍ ഏറ്റവും ഉത്സാഹം കാണിക്കാറുള്ളത് സി പി എമ്മാണ്.

ജയലളിത

ജയലളിത

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എങ്ങോട്ടുപോകും എന്നതിനെ ആശ്രയിച്ചിരിക്കും വരുന്ന തിരഞ്ഞെടുപ്പിന് ശേഷമുള്ള സര്‍ക്കാര്‍ രൂപീകരണം. തമിഴ്‌നാട്ടില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുക ജയയുടെ എ ഐ എ ഡി എം കെ ആയിരിക്കും എന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്.

English summary
The regional parties are planning on something big and looking at joining hands for the Lok Sabha elections. Nitish, Mulayam, Deve Gowda, Mamata is hoping third front take off.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X