കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് വായ്പയെടുത്ത പണം പോയത് തന്നെ, 1000 കോടി തിരിച്ചുപിടിക്കാനാവില്ല, പരാജയം സമ്മതിച്ച് ബാങ്കുകള്‍

നീരവ് മോദിക്കും അദ്ദേഹത്തിന്റെ ഗീതാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനീസിനും കൂടി 1000 കോടിയാണ് ഈ രണ്ടു ബാങ്കുകളും വായ്പ നല്‍കിയത്

Google Oneindia Malayalam News

ദില്ലി: വജ്രവ്യാപാരി നീരവ് മോദിയുടെയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ തട്ടിപ്പുകള്‍ സംബന്ധിച്ച് വവാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ ഞെട്ടിച്ചതാണ്. ഇതിനെ തുടര്‍ന്ന് നീരവിന്റെയും ചോക്‌സിയുടെയും സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി പലതും പിടിച്ചെടുത്തിരുന്നു. ബാങ്കുകള്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പറഞ്ഞ നിലപാടില്‍ നിന്ന് പിന്നോക്കം പോയിരിക്കുകയാണ് ബാങ്കുകള്‍.

നീരവ് ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചുപിടിക്കാന്‍ സാധ്യമായ ഒരു വഴികളുമില്ലെന്നാണ് ഐസിഐസി, ആക്‌സിസ് ബാങ്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കേസില്‍ നീരവ് അടക്കമുള്ളവര്‍ അനായാസമായി രക്ഷപ്പെടാനുള്ള സാധ്യതയും തെളിയുന്നുണ്ട്.

1000 കോടി

1000 കോടി

നീരവ് മോദിക്കും അദ്ദേഹത്തിന്റെ ഗീതാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനീസിനും കൂടി 1000 കോടിയാണ് ഈ രണ്ടു ബാങ്കുകളും വായ്പ നല്‍കിയത്. തുടര്‍ന്ന് ഈ രണ്ട് ബാങ്കുകളെയും പറ്റിച്ചാണ് നീരവ് വിദേശത്തേക്ക് കടന്നത്. എന്നാല്‍ ഇവരുടെ കൈയ്യില്‍ നിന്ന് ഈ പണമെങ്ങനെ ഈടാക്കുമെന്ന് അറിയില്ലെന്ന് ഈ രണ്ട് ബാങ്കുകളും സമ്മതിച്ചു.

ആന്റി ഫ്രോഡ് ഏജന്‍സി

ആന്റി ഫ്രോഡ് ഏജന്‍സി

മുംബെയിലെ ആന്റി ഫ്രോഡ് ഏജന്‍സി എന്ന് വിളിപ്പേരുള്ള സീരിയസ് ഫ്രോഡ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലേക്ക് ഇവരെ കഴിഞ്ഞ ദിവസം വിൡച്ച് വരുത്തിയിരുന്നു. ഐസിഐസിഐ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍എസ് കണ്ണന്‍, ആക്‌സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ എന്‍ ശ്രീനിവാസന്‍ എന്നിവരാണ് ബാങ്കുകള്‍ വേണ്ടി ഹാജരായത്.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

വായ്പാ കാര്യത്തില്‍ ഏറ്റവും അധികം കുടുങ്ങിയിരിക്കുന്നത് ഐസിഐസിഐ ബാങ്കാണ്. ഇവര്‍ 800 കോടിയാണ് വായ്പയായി ഗീതാഞ്ജലി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. 200 കോടി പ്രവര്‍ത്തന മൂലധനമായിട്ടാണ് ആക്‌സിസ് ബാങ്ക് നീരവിന് കൈമാറിയത്. ഈ രണ്ട് ബാങ്കുകളും സ്വയം വരുത്തി വച്ച പ്രശ്‌നങ്ങളാണ് ഇതെന്നാണ് സൂചന.

ആസ്തി കാണിച്ചില്ല

ആസ്തി കാണിച്ചില്ല

കൃത്യമായ രേഖകളൊന്നും നല്‍കാതെയാണ് നീരവ് ഈ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തതെന്ന് ഉറപ്പായിട്ടുണ്ട്. അതുകൊണ്ടാണ് തുക തിരിച്ചുപിടിക്കാന്‍ മാര്‍ഗങ്ങളില്ലെന്ന് ബാങ്കുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥ ആസ്തിയുടെ കണക്കുകള്‍ ബാങ്കുകളില്‍ നിന്ന് വായ്പ വാങ്ങുമ്പോള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നീരവിന്റെ കാര്യത്തില്‍ അതൊന്നും പാലിച്ചിട്ടില്ലെന്നാണ് മനസിലാവുന്നത്.

കടക്കെണി

കടക്കെണി

കടബാധ്യത കണക്കിലെടുത്ത തന്നെ പാപ്പരായതായി പ്രഖ്യാപിക്കണമെന്ന് നീരവിന്റെ കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ വന്നാല്‍ നീരവ് തട്ടിയെടുത്ത 12000 കോടിയുടെ ഉറവിടം എവിടെയെന്ന് കണ്ടെത്താനാവും. സിബിഐക്കും ഇത് ഗുണം ചെയ്യും. യുഎഇയിലെ ഒരു കമ്പനി നീരവിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നതായി സൂചനയുണ്ട്. ഇവര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് വിവരം.

കോടീശ്വര പട്ടിക

കോടീശ്വര പട്ടിക

ഇന്ത്യയുടെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇനി നീരവ് ഉണ്ടാവില്ല. ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് അദ്ദേഹം പുറത്തായിട്ടുണ്ട്. നിലവിലെ തിരിച്ചടിയാണ് പട്ടികയില്‍ നിന്ന് പിന്തള്ളാന്‍ ഇടയാക്കിയത്. കഴിഞ്ഞ വര്‍ഷ 1.8 ബില്യണ്‍ വരുമാനത്തോടെ പട്ടികയില്‍ ഇടംപിടിക്കാന്‍ നീരവിന് സാധിച്ചിരുന്നു.

പിഎന്‍ബി തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍, പിടിയിലായത് ഗീതാഞ്ജലി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ്പിഎന്‍ബി തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍, പിടിയിലായത് ഗീതാഞ്ജലി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ്

നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമല്ല: സിബിഐയ്ക്ക് കർശന നിർദേശവുമായി സുപ്രീം കോടതിനീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമല്ല: സിബിഐയ്ക്ക് കർശന നിർദേശവുമായി സുപ്രീം കോടതി

ഐഫോണ്‍ മകന് വീഡിയോ കാണാനായി കൊടുത്തു, പിന്നെ കിട്ടിയ പണി സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തത്!ഐഫോണ്‍ മകന് വീഡിയോ കാണാനായി കൊടുത്തു, പിന്നെ കിട്ടിയ പണി സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തത്!

English summary
no visible possibility of nirav modis dues recovery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X