ഡ്രോൺ സാന്നിധ്യം കൂടുന്നു; വെടിവച്ചിടാൻ എൻഎസ്ജിക്ക് സിഐഎസ്എഫിനും അധികാരം നൽകിയേക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അനധികൃതമായി കാണപ്പെടുന്ന ഡ്രോണുകളേയും ചെറു വിമാനങ്ങളേയും വെടിവെച്ചിടാൻ എൻഎസ്ജിക്കും സിഐഎസ്എഫിനും അധികാരം നൽകുമെന്ന് സൂചന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായ ഇത്തരത്തിലുളള വസ്തുക്കളുടെ സാന്നിധ്യം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലുള്ള തീരുമാനത്തിലെത്തിയതെന്ന് സൂചന.

ജിഎസ്ടി നിരക്കുകൾ പരിഷ്കരിച്ചു; ചെറുകിട കാറുകൾക്ക് ആശ്വാസം, സെസിൽ വർധനയില്ല

ഡ്രോണുകള്‍ നിയന്ത്രണമില്ലാതെ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവയുടെ നിയന്ത്രണത്തിനായി പുതിയ നിയമം നടപ്പില്‍ വരുത്തുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

 ഡ്രോണുകളുപയോഗിച്ച് ആക്രമണം

ഡ്രോണുകളുപയോഗിച്ച് ആക്രമണം

ഭീകരർ രാജ്യത്ത് ഡ്രോണുകളുപയോഗിച്ച് ആക്രമണം നടത്തിയേക്കുമെന്ന് അടുത്തിടെ ഇന്റലിജൻസ് റിപ്പോർട്ട് വന്നിരുന്നു.

പുതിയ നിയമം

പുതിയ നിയമം

ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ എയർ ഫോഴ്സ്, സിഐഎസ്എഫ് എന്നീ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട നിയമത്തിന്റെ രൂപരേഖയുടെ അന്തിമ ഘട്ടത്തിലാണ്.

 പുതിയ നിയമം ആവശ്യം

പുതിയ നിയമം ആവശ്യം

അനധികൃതമായി രാജ്യത്ത് പ്രത്യക്ഷപ്പെടുന്ന ഡ്രോണുകളെ ഉന്മൂലനം ചെയ്യാൻ പുതിയ നയം ആവശ്യമാണെന്ന് അഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.. ഇപ്പോഴത്തെ നിയമമനുസരിച്ച് ദുരൂഹ സാഹചര്യങ്ങളിൽ കാണപ്പെടുന്ന ഡ്രേണുകളേയും ആളില്ലാ ചെറുവിമാനങ്ങളേയും കൈകാര്യം ചെയ്യുന്നതിൽ വ്യവസ്ഥയില്ല. പുതിയ നിയമം വരുന്നതോടു കൂടി ഈ അവസ്ഥക്ക് മാറ്റം വരും.

 വെടിവെയ്ക്കാൻ അനുവാദം നൽകും

വെടിവെയ്ക്കാൻ അനുവാദം നൽകും

രാജ്യത്ത് ഡ്രോണുകളുടെ ശല്യം വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ ഡ്രോണുകളെ വെടിവെച്ചിടാനുള്ള അധികാരം തുടക്കത്തിൽ എൻഎസ്ജിക്കും സിഐഎസ്എഫിനും നൽകുക.

കേസെടുക്കില്ല

കേസെടുക്കില്ല

നിലവിൽ സുരക്ഷ മേഖലയിലേയ്ക്ക് കൂടുന്നു കയറുന്ന ഡ്രോണുകളെ സുരക്ഷ സേന വെടിവെച്ചിടുകയാണ് ചെയ്യുന്നത്. എന്നാൽ ഡ്രോണുകളുടെ ഉടമസ്ഥനെതിരെ കേസെടുക്കാൻ നിയമമില്ലാത്തതിനാൽ ഇതുവരെ ആർക്കെതിരേയും നടപടി സ്വീകരിച്ചിട്ടില്ല.

 ഡ്രോൺ റെഗുലേഷൻ ആക്ട്

ഡ്രോൺ റെഗുലേഷൻ ആക്ട്

ഡ്രോണുകൾ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച നിയമം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഡ്രോണുകളുടെ ഉപയോഗം, പ്രവർത്തിപ്പിക്കാനുള്ള രീതികൾ, ഡ്രോണുകൾ പറത്താനുള്ള ലൈസൻസ് ആരാണ് നൽകേണ്ടത് എന്നിവ സംബന്ധിച്ചുള്ള നിർദേശങ്ങൾ ഡ്രോൺ റെഗുലേഷൻ ആക്ടിൽ ഉൾപ്പെടുത്തും

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Anti-terror force NSG and industrial security agency CISF may be empowered to shoot down "rogue" low-flying objects like drones and gliders under a new policy which is being finalised.A draft policy on operating low-flying, pilot-less objects will come up soon to deal with elements which could carry out terror attacks using drones, gliders, besides others, a home ministry official sai

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്