ഓംപുരിയുടെ മരണകാരണം അജ്ഞാതം..!! പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ദുരൂഹം..ഭാര്യയെ ചോദ്യം ചെയ്തു..

  • Posted By:
Subscribe to Oneindia Malayalam

സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടന്‍ ഓംപുരിയുടെ അപ്രതീക്ഷിത മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഓംപുരിയുടെ മരണത്തില്‍ ദുരൂഹതയേറുകയാണ്.

പോസ്റ്റ്‌മോര്‍ട്ട്ം റിപ്പോര്‍ട്ട് പ്രകാരം ഓംപുരിയുടെ മരണം സംഭവിച്ചിരിക്കുന്നത് ഹൃദയാഘാതം മൂലമല്ല. മരണകാരണം അജ്ഞാതം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓംപുരിയുടെ മരണത്തില്‍ ഇത് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

തലയിൽ മുറിവ്

ഓംപുരിയുടെ മൃതദേഹത്തില്‍ തലയുടെ ഇടതുഭാഗത്തായി കണ്ടെത്തിയ മുറിവാണ് സംശയങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഹൃദയാഘാതം സംഭവിച്ച് നിലത്ത് വീണപ്പോള്‍ മുറിവ് പറ്റിയതാവാം എന്നാണ് പൊലീസ് പറയുന്നത്.

മരണകാരണം അജ്ഞാതം

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം അജ്ഞാതമെന്ന് രേഖപ്പെടുത്തിയതാണ് നിലവില്‍ സംശയത്തിന് വഴിതുറന്നിരിക്കുന്നത്. ഓംപുരിയുടെ ബന്ധുക്കള്‍ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണം ആരംഭിച്ചു

മുംബൈ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യമുന്നയിക്കുന്നത്. ഓംപുരിയുടെ ഭാര്യ നന്ദിതയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യൽ തുടരുന്നു

മുംബൈ പോലീസ് കഴിഞ്ഞ ദിവസം ഓംപുരിയുടെ വീട്ടിലെ ജോലിക്കാരെയും ഡ്രൈവറേയും ചോദ്യം ചെയ്തിരുന്നു. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം. ഓംപുരിയുടെ മറ്റു ബന്ധുക്കളേയും പൊലീസ് ചോദ്യം ചെയ്‌തേക്കും.

മരണത്തിന് മുമ്പ് മദ്യപിച്ചിരുന്നു

മരണത്തിന് മുന്‍പ് ഓംപുരി മദ്യപിച്ചിരുന്നതായി സുഹൃത്തും സിനിമാ നിര്‍മ്മാതാവുമായ ഖാലിദ് കിദ്വായ് വെളിപ്പെടുത്തിയിരുന്നു. മദ്യപിച്ച ശേഷം മകനായ ഇഷാനെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും ഖാലിദ് വ്യക്തമാക്കുന്നു.

English summary
Postmortem Report reveals that Actor Om Puri's death is not natural. The report says that he died of unnatural causes.
Please Wait while comments are loading...