ആധാറും സിം കാര്‍ഡുമായി ബന്ധിപ്പിച്ചത് 25 ശതമാനം പേര്‍ മാത്രം! കണക്ക് വെളിപ്പെടുത്തി യുഐഡിഎഐ

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ച സിം കാര്‍ഡുകളുടെ കണക്ക് വെളിപ്പെടുത്തി യുഐഡിഎഐ. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 25 ശതമാനം പേര്‍ മാത്രമാണ് ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തിയിട്ടുള്ളത്. യുഐഡിഎഐയെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ അസാധുവാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചത്. 2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.

 കണക്ക് പുറത്ത്

കണക്ക് പുറത്ത്


രാജ്യത്ത് 128 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ ഉണ്ടെങ്കിലും ജൂലൈ വരെ 33.8 ശതമാനം കണക്ഷനുകള്‍ മാത്രമാണ് ഇ- കെ വൈസി ഡാറ്റ ഉപയോഗിച്ച് ഇത്തരത്തില്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതെന്ന് യുഐഡിഎഐ ചൂണ്ടിക്കാണിക്കുന്നു.

 ക്രിമനലുകളെ കുടുക്കും

ക്രിമനലുകളെ കുടുക്കും


ക്രിമിനലുകള്‍, തട്ടിപ്പുകാര്‍, ഭീകരര്‍ എന്നിവരെ ടെലികോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് സുപ്രീം കോടതി 2017 ഫെബ്രുവരിയില്‍ ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

 ഓണ്‍ലൈനില്‍ സുരക്ഷാ ഭീഷണി

ഓണ്‍ലൈനില്‍ സുരക്ഷാ ഭീഷണി

ഓണ്‍ലൈന്‍ വഴി ആധാറും സിം കാര്‍ഡും ബന്ധിപ്പിക്കുന്ന നടപടികള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു തട്ടിപ്പുകാരന് നിങ്ങളുടെ ആധാര്‍, പേര് എന്നീ വിവരങ്ങള്‍ അറിഞ്ഞാല്‍ അത് അയാളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കും ഇത് സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കും. ഇയാള്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടാല്‍ ആധാര്‍ കാര്‍ഡ് ഉടമയായിരിക്കും പരിണിത ഫലങ്ങള്‍ നേരിടേണ്ടിവരിക.

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്

മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസ് എന്‍ രമണ, എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ ഉപയോക്താക്കളുടെ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്. ഇതിനായി ഫലപ്രദമായ ഒരു സംവിധാനം ആവിഷ്കരിക്കാനും സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

രാജ്യത്ത് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ നമ്പറുകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കേന്ദ്രം ഇക്കാര്യം മൊബൈല്‍ ഉപയോക്താക്കളെ അറിയിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ആധാര്‍ കാര്‍‍ഡുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ ഇമെയില്‍ വഴിയും എസ്എംഎസുകള്‍ വഴിയും പരസ്യങ്ങള്‍ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു.

 നടപടി എങ്ങനെ

നടപടി എങ്ങനെ

ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയായ ശേഷം വിവരങ്ങള്‍ ഡാറ്റാ ബേസില്‍ രേഖപ്പെടുത്തുന്നതിനായി മൂന്നുദിവസത്തെ കാലതാമസം കൂടി ഉണ്ടായിരിക്കും. ഇതിന് മുന്നോടിയായി വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഉപയോക്താവിന് എസ്എംഎ​സ് അയയ്ക്കണമെന്നും ചട്ടമുണ്ട്. ഡാറ്റ ഉപയോഗിക്കുന്നതിന് മാത്രമായി ഉപയോഗിക്കുന്ന നമ്പറുകള്‍ ഉപയോക്താവിന്‍റെ മറ്റേതെങ്കിലും നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചാണ് സ്ഥിരീകരിക്കേണ്ടത്.

ആവശ്യമായ രേഖകള്‍

ആവശ്യമായ രേഖകള്‍


ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് സിം കാര്‍ഡ് ഉടമയുടെ ആധാര്‍ കാര്‍ഡ് നമ്പര്‍, കാര്‍ഡിന്‍റെ പകര്‍പ്പ് എന്നിവ ആവശ്യമാണ്. ഇതിന് പുറമേ സ്വിച്ച് ഓഫ് ചെയ്യാത്ത സിം കാര്‍ഡ്, പ്രോസസ് ചെയ്യുന്ന സമയത്ത് ലഭിക്കുന്ന മൊബൈല്‍ നമ്പര്‍, ബയോമെട്രിക് വേരിഫിക്കേഷന് വേണ്ടിയുള്ള വിരലടയാളം എന്നിവയാണ് ഇതിനായി ആവശ്യമുള്ള രേഖകള്‍.

എസ്എംഎസ് പരിശോധന

എസ്എംഎസ് പരിശോധന

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തോടെ ടെലികോം സേവന ദാതാക്കള്‍ സിം കാര്‍ഡ് ഉടമകള്‍ക്ക് അയച്ചിട്ടുള്ള എസ്എംഎസ് കൈവശമുണ്ടെങ്കില്‍ ഇതുമായി അതാത് മൊബൈല്‍ റീട്ടെയില്‍ സ്റ്റോറിനെ സമീപിക്കേണ്ടതുണ്ട്. റീട്ടെയില്‍ ഷോപ്പിലെത്തി ഫോണ്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുന്നതാണ് രണ്ടാമത്തെ ഘട്ടം. മൂന്നാമത്തെ ഘട്ടത്തില്‍ വേരിഫിക്കേഷന് ടെലികോം കമ്പനിയില്‍ നിന്ന് സിം കാര്‍ഡ് ഉടമകളുടെ ഫോണിലേയ്ക്ക് വേരിഫിക്കേഷന്‍ നമ്പര്‍ അയയ്ക്കും. ഈ നമ്പര്‍ വീണ്ടും റീട്ടെയില്‍ ഷോപ്പില്‍ നല്‍കേണ്ടതാണ്.

 ബയോമെട്രിക് വിവരങ്ങള്‍

ബയോമെട്രിക് വിവരങ്ങള്‍

ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്‍റെ അഞ്ചാമത്തെ ഘട്ടത്തിലാണ് ബയോമെട്രിക് വേരിഫിക്കേഷന് വേണ്ടി വിരലടയാളം നല്‍കേണ്ടത്. ആറാമത്തെ ഘട്ടത്തില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയായതായി സ്ഥീരികരിച്ചുകൊണ്ട് മറ്റൊരു സന്ദേശം ലഭിക്കും. എല്ലാ നടപടി ക്രമങ്ങളും കഴിഞ്ഞ് 24 മണിക്കൂറിനുള്ളിലായിരിക്കും ഈ സന്ദേശം ലഭിക്കുക. ഈ മെസേജിന് Y എന്ന ആല്‍ഫബെറ്റ് ഉപയോഗിച്ചാണ് മറുപടി നല്‍കേണ്ടത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Economic times reports more than a quarter of the SIM cards in the country have been linked to Aadhaar, according to the latest numbers accessed by ET, as the government pushes ahead with plans to link all mobile numbers with the unique identification number by next February.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്