കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാ രഞ്ജിത്ത് കോണ്‍ഗ്രസിലേക്ക്?; ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

  • By Desk
Google Oneindia Malayalam News

ദില്ലി: സിനിമയ്ക്ക് അകത്തായാലും പുറത്തായാലും തന്റെ രാഷ്ട്രീയ നിലപാടകുള്‍ കൃത്യമായി ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയാണ് തമിഴ് സംവിധായകനായ പാ രഞ്ജിത്ത്. ജാതി വ്യവസ്ഥയ്ക്ക എതിരേയും പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടിയുമാണ് അദ്ദേഹം നിലകൊള്ളുന്നത്. മദ്രാസ്, കബാലി, കാല തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിന്റെ രാഷ്ട്രീയവും കാണാന്‍ കഴിയും.

കബാലിയില്‍ അംബേദ്കറെപ്പറ്റിയുള്ള സംഭാഷണങ്ങള്‍ ബോധപൂര്‍വ്വം തന്നെ എഴുതി ചേര്‍ത്തതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അവസാനമായി ഇറങ്ങിയ കാലയിലും തന്റെ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദളിത് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പാ രഞ്ജിത്തും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മില്‍ ഇന്നലെ ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തിയത് ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കികാണുന്നത്.

കൂടിക്കാഴ്ച്ച

കൂടിക്കാഴ്ച്ച

കഴിഞ്ഞ ദിവസമായിരുന്നു ഡല്‍ഹിയിലുള്ള വീട്ടില്‍ വെച്ച് കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ പാ രഞ്ജിത്തുമായി കൂടിക്കാഴ്ച്ച നടത്തിയത്. രാഹുല്‍ ഗാന്ധി തന്നെയാണ് കൂടിക്കാഴ്ച്ച വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. രാഷ്ട്രീയം സിനിമ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ദീര്‍ഘനേരം സംസാരിച്ചെന്നും രാഹുല്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

പാ രഞ്ജിത്ത്

പാ രഞ്ജിത്ത്

മദ്രാസ്, കബാലി,കാല തുടങ്ങിയ സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളുടെ സംവിധായകന്‍ പാ രഞ്ജിത്തിനേയും നടന്‍ കലൈയരശേനും കണ്ടെന്നും രഞ്ജിത്തിനൊപ്പവുമുള്ള നിമിശങ്ങള്‍ താന്‍ ആസ്വദിച്ചെന്നും ആശയ വിനിമയം ഇനിയും തുടരുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രീയ നിരീക്ഷകര്‍

രാഷ്ട്രീയ നിരീക്ഷകര്‍

പാ രഞ്ജിത്തിന്റേയും രാഹുല്‍ ഗാന്ധിയുടേയും കൂടിക്കാഴ്ച്ച വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. 2014 ല്‍ നേടിയ പല സീറ്റുകളും നഷ്ടപ്പെടുമെന്നത് മുന്നില്‍ കണ്ട് തമിഴ്‌നാട് കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

ബിജെപി

ബിജെപി

തമിഴ്‌നാട്ടില്‍ ഒറ്റക്ക് നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കനത്ത പരാജയമായിരിക്കും സംഭവിക്കുക എന്ന തിരിച്ചറവില്‍ സഖ്യ സാധ്യതകളാണ് ബിജെപി തേടുന്നത്. ഇതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അമിത് ഷാ കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തിയത്. ബിജെപിയെ ശക്തിപ്പെടുത്താനും പാര്‍ട്ടി ആശയങ്ങള്‍ പ്രചരിപ്പിക്കാനും അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.

ദ്രാവിഡ വികാരം

ദ്രാവിഡ വികാരം

തമിഴ്‌നാട്ടില്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് കോണ്‍ഗ്രസ് നോക്കികാണുന്നത്. ബിജെപിയുടെ നീക്കങ്ങള്‍ വിലയിരുത്തിയാവും കോണ്‍ഗ്രസ്സിന്റെ സഖ്യ ചര്‍ച്ചകള്‍. ശക്തമായ ദ്രാവിഡ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന തമിഴ് ജനത ബിജെപിയോട് എക്കാലത്തും അകലം പാലിച്ചിരുന്നു. ദ്രാവിഡ വികാരമാണ് തമിഴ് രാഷ്ട്രീയത്തിന്റെ അന്തസത്ത.

തീരുമാനം

തീരുമാനം

ഈ സാഹചര്യത്തിലാണ് ദ്രാവിഡ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പാ രഞ്ജിത്തുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച്ച ശ്രദ്ധ്വേയമാവുന്നത്. തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാവുന്ന തീരുമാനവും പാ രഞ്ജത്തിന് രാഹുല്‍ നിന്ന് ലഭിച്ചു. രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളനെ സ്വതന്ത്രനാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് രാഹുല്‍ പാ രഞ്ജിത്തിനോട് പറഞ്ഞു

പേരറിവാളന്‍

പേരറിവാളന്‍

കൂടിക്കാഴ്ച്ചക്കിടെ പേരറിവാളനെ മോചിപ്പിക്കണമെന്ന അഭ്യര്‍ത്ഥന ഞാന്‍ അദ്ദേഹത്തിന് മുന്നില്‍ വെച്ചിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടും അന്വേഷിച്ചു. പേരറിവാളനെ മോചിപ്പിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും ആവശ്യമെങ്കില്‍ മോചനത്തിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞതായും പാ രഞ്ജിത്ത് വ്യക്തമാക്കി.

ആവശ്യം

ആവശ്യം

ഒരു ബാറ്ററി വാങ്ങിച്ചു നല്‍കി എന്ന കുറ്റത്തിന് 27 വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വന്ന സാധാരണക്കാരനാണ് പേരറിവാളന്‍. അദ്ദേഹത്തിന്റെ തടവ് ശിക്ഷയെ വേദജാനകം എന്നേ വിശേഷിപ്പിക്കാന്‍ കഴിയു. രാഹുലുമായുള്ള കൂടിക്കാഴ്ച്ചയുടെ അവസാന ഘട്ടത്തിലാണ് തനിക്ക് ഈ ആവശ്യം ഉന്നയിക്കാന്‍ തോന്നിയതെന്നും പാ രഞ്ജിത്ത് കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സന്തോഷം പകരുന്നത്

സന്തോഷം പകരുന്നത്

രാഹുലുമായുള്ള കൂടിക്കാഴ്ച്ച സന്തോഷം പകരുന്നതാണ്. രാഷ്ട്രീയത്തെക്കുറിച്ചും കലയെക്കുറിച്ചും അദ്ദേഹത്തോട് സംസാരിച്ചു. ജാതിയും മതവുമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മതേതരത്വത്തിന് ഭീഷണിയാകുന്നുവെന്ന ആശങ്കയും രാഹുലുമായി പങ്കുവെച്ചു. രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ചക്ക് തയ്യാറായതെ ഏറെ സന്തോഷം പകരുന്ന കാര്യമാണെന്നും രഞ്ജിത്ത് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ട്വീറ്റ്

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

ട്വീറ്റ്

പാ രഞ്ജിത്തിന്‍റെ ട്വീറ്റ്

English summary
pa ranjith meet rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X