കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍; വെടിയുതിര്‍ത്ത് ബി.എസ്.എഫ്

Google Oneindia Malayalam News

ചണ്ഡീഗഡ്: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ ഡ്രോണ്‍ സാന്നിധ്യം. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ആണ് പാകിസ്ഥാനില്‍ നിന്നുള്ള ആളില്ലാ ഡ്രോണ്‍ ആശങ്ക പരത്തിയത്.

ഡ്രോണിന് നേരെ ബി എസ് എഫ് ( ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ) സൈനികര്‍ വെടിവെച്ചതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പാകിസ്ഥാനില്‍ നിന്നുള്ള രണ്ട് ഡ്രോണുകളാണ് ഗുര്‍ദാസ്പൂര്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ കടന്നത്.

FDDW

'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍

ഏകദേശം 19 മിനിറ്റോളം നേരം പാകിസ്ഥാന്‍ ഡ്രോണുകള്‍ ഇന്ത്യന്‍ പ്രദേശത്ത് തുടര്‍ന്നു. ബി എസ് എഫ് സൈനികര്‍ ഡ്രോണിന്റെ ശബ്ദം കേട്ട് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ട് ഡ്രോണുകള്‍ക്ക് നേരെ അഞ്ച് റൗണ്ടെങ്കിലും വെടിയുതിര്‍ത്തു എന്നാണ് ബി എസ് എഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

'വാക്കുകള്‍ മുറിഞ്ഞേക്കാം..'; കോടിയേരി ഓര്‍മയില്‍ കണ്ഠമിടറി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി'വാക്കുകള്‍ മുറിഞ്ഞേക്കാം..'; കോടിയേരി ഓര്‍മയില്‍ കണ്ഠമിടറി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 100 മീറ്ററും അതിര്‍ത്തി വേലിയില്‍ നിന്ന് 30 മീറ്ററും അകലെയാണ് സംശയാസ്പദമായ രീതിയില്‍ ഡ്രോണുകള്‍ കണ്ടെത്തിയത് എന്നാണ് വിവരം. സമീപപ്രദേശങ്ങളില്‍ ഡ്രോണില്‍ നിന്നും എന്തെങ്കിലും പതിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതായി ബി എസ് എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'പ്രഖ്യാപനത്തിന് മുഹൂര്‍ത്തം വരെ കുറിച്ചു'; ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ കെസിആര്‍, അപ്പോള്‍ ടിആര്‍എസ്?'പ്രഖ്യാപനത്തിന് മുഹൂര്‍ത്തം വരെ കുറിച്ചു'; ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ കെസിആര്‍, അപ്പോള്‍ ടിആര്‍എസ്?

ഡ്രോണ്‍ കണ്ട പശ്ചാത്തലത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തി അന്വേഷണം ആരംഭിച്ചു. അംബാലയിലെ എയര്‍ഫോഴ്‌സ് സ്റ്റേഷനിലും ലോക്കല്‍ പോലീസിലും വിവരം കൈമാറിയിട്ടുണ്ട്.

English summary
Pakistan drones in Punjab's Gurdaspur sector, BSF opened fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X