കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാർക്ക് ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് പാകിസ്താന്റെ ക്ഷണം; ഇന്തോ-പാക് ബന്ധം മെച്ചപ്പെടുത്താൻ നീക്കം...

Google Oneindia Malayalam News

ദില്ലി: ഇന്തോ-പാക്ക് ബന്ധം മെച്ചപ്പെടുത്താനുള്ള നടപടിയുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . പാകിസ്താൻ ആഥിത്യമരുളുന്ന സാർക്ക് ഉച്ചോടിയിലേക്ക് ഇന്ത്യൻ പ്രാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാൻ ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പാക് സർക്കാർ തീരുമാനിച്ചു. പാക് വിദേശകാര്യമന്ത്രാലയ വാക്താവ് മുഹമ്മദ് ഫൈസലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നതെന്ന് പാക് പത്രമായ ദി ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

<strong>കശ്മീരില്‍ മോദി സര്‍ക്കാര്‍ ഇടപെട്ടു... കേന്ദ്രത്തെ കുരുക്കിലാക്കി ഗവര്‍ണര്‍ സത്യപാല്‍ മാലിക്</strong>കശ്മീരില്‍ മോദി സര്‍ക്കാര്‍ ഇടപെട്ടു... കേന്ദ്രത്തെ കുരുക്കിലാക്കി ഗവര്‍ണര്‍ സത്യപാല്‍ മാലിക്

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ഒരുപടി മുന്നോട്ടുവച്ചാല്‍ പാകിസ്താന്‍ രണ്ടുപടി മുന്നോട്ടുവെക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ കാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇമ്രാന് ഖാൻ പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം കഴിഞ്ഞ ശേഷം സെപ്തംബർ 14ന് ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മോദി തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോഴും ഇമ്രാൻ ഖാൻ ആശംസ കത്ത് അയച്ചിരുന്നു.

Narendra Modi

ജനങ്ങളുടെ വികാരങ്ങളേയും ആഗ്രഹങ്ങളേയും പരിഗണിച്ചാണ് ഇപ്പോള്‍ നയങ്ങളെന്നും വ്യക്തമാക്കിക്കൊണ്ടാണ് മോദിയെ പാകിസ്താന്‍ ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്ന കാര്യം പാക് വിദേശകാര്യ മന്ത്രാലയ വ്യക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. 2016-ല്‍ പാകിസ്താനില്‍ നടന്ന സാര്‍ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ഭീകരാക്രമണങ്ങള്‍ക്ക് അറുതി വരുത്താന്‍ തയ്യാറാകാത്ത പാക് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഉച്ചകോടി ബഹിഷ്ക്കരിച്ചിരുന്നത്.

English summary
Pakistan to invite PM Modi for Saarc summit, says Pak foreign office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X