കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊട്ടിത്തെറി ഭീഷണിയാവുന്നു:ചെക്ക് ഇന്‍ ബാഗേജില്‍ ലാപ്ടോപ്പിന് വിലക്ക് വന്നേക്കും

Google Oneindia Malayalam News

ദില്ലി: വിമാനയാത്രക്കാരുടെ ചെക്ക് ഇന്‍ ബാഗേജില്‍ വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കവുമായി അന്താരാഷ്ട്ര ഏവിയേഷന്‍ ഏജന്‍സികള്‍. ലാപ്ടോപ്പ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തുക. സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് യാത്രക്കാരുടെ സുരക്ഷ കണ​ക്കിലെടുത്ത് ഈ നീക്കം.

റഷ്യയിലും ഉക്രൈനിലും റാന്‍സംവെയര്‍ ആക്രമണം: മെട്രോയും വിമാന സര്‍വ്വീസും തടസ്സപ്പെട്ടു! എന്താണ് ബാഡ് റാബിറ്റ്, നിങ്ങളറിയേണ്ട കാര്യങ്ങള്‍ റഷ്യയിലും ഉക്രൈനിലും റാന്‍സംവെയര്‍ ആക്രമണം: മെട്രോയും വിമാന സര്‍വ്വീസും തടസ്സപ്പെട്ടു! എന്താണ് ബാഡ് റാബിറ്റ്, നിങ്ങളറിയേണ്ട കാര്യങ്ങള്‍

യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച പ്രമേയവുമായി രംഗത്തെത്തിയിട്ടുള്ളത്. വരുന്ന മാസങ്ങളില്‍ ഐക്യരാഷ്ട്ര സഭയില്‍ യുഎസ് ഏവിയേഷന്‍ സമര്‍പ്പിച്ച പ്രമേയം പഠിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എയറോസോള്‍ സ്പ്രേയുടെ അടുത്ത സാന്നിധ്യമുണ്ടാകുന്നതോടെ ലാപ്പ്ടോപ്പുകളിലെ ലിഥിയം ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നുവെന്നും വിമാനങ്ങളിലെ ഫയര്‍ സപ്രഷന്‍ സംവിധാനത്തെ തടസ്സപ്പെടുത്തുമെന്നും യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ യുഎന്‍ ഏജന്‍സിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

airplane-flying

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സ്മാര്‍ട്ട് ഫോണിനേക്കാള്‍ വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്നതിനെതിരെ പല യൂറോപ്യന്‍ രാജ്യങ്ങളിലെ ഏവിയേഷന്‍ ഏജന്‍സികളും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ ഇതേ നിലപാട് തന്നെയാണ് ഇന്ത്യയും പിന്‍തുടരാന്‍ ഉദ്ദേശിക്കുന്നത്. പവര്‍ബാങ്ക്, പോര്‍ട്ടബിള്‍ മൊബൈല്‍ ചാര്‍ജര്‍, ഇ സിഗരറ്റ്, എന്നിവയ്ക്ക് ഇതിനകം തന്നെ ഇന്ത്യയിലെ വിമാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതാണ്.

English summary
International aviation agencies on move to ban laptops and large electronics devices in check- in baggages to ensure passenger's safety.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X