കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

300 കോടിയുടെ പ്രതിരോധകരാറില്‍ ഒപ്പുവെച്ചെന്ന് ട്രംപ്, ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് മോദി!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായി ചര്‍ച്ചകള്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം മോദി പറഞ്ഞത്. 300 കോടി ഡോളിന്റെ പ്രതിരോധ കരാറില്‍ ഇന്ത്യയും യുഎസും ഒപ്പുവെക്കുകയും ചെയ്തു. ട്രംപ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. അത്യാധുനിക ഹെലികോപ്ടര്‍ അടക്കം കൈമാറാനാണ് കരാര്‍. അമേരിക്കയില്‍ നിന്ന് സീഹോക്ക് ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള ഇടപാടിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

1

ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ സുപ്രധാനമായ എല്ലാ കാര്യങ്ങളെയും കുറിച്ച് ഞങ്ങള്‍ ചര്‍ച്ച നടത്തി. പ്രതിരോധം, സുരക്ഷ, ഊര്‍ജ രംഗത്തെ സഹകരണം, വ്യാപാരം, എന്നിവ സുപ്രധാന വിഷയങ്ങളായിരുന്നു. പ്രതിരോധ മേഖലയിലെ ശക്തമായ സഹകരണം, ഇരുരാജ്യങ്ങളും തമമിലുള്ള ബന്ധത്തിലെ നിര്‍ണായക കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ച്ച വെറും രണ്ട് സർക്കാരുകള്‍ തമ്മിലുള്ളതല്ല. ഇത് ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളായിരുന്നു. അതേസമയം ഇന്ത്യയും അമേരിക്കയും തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടും. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും പോരാടുമെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ യുഎസ്സിന്റെയും വാണിജ്യ മന്ത്രിമാര്‍ തമ്മില്‍ വ്യാപാര കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്തെന്നും, മറ്റൊരു വലിയ വ്യാപാര കരാറിനായും ചര്‍ച്ചകള്‍ നടത്താമെന്ന് ട്രംപ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ നല്‍കിയ സ്വീകരണത്തിന് നന്ദി അറിയിച്ചാണ് ട്രംപ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്. പാക് മണ്ണില്‍ നിന്ന് ഭീകരവാദം തുടച്ചുനീക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സമഗ്ര വ്യാപാര കരാറില്‍ പുരോഗതിയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇസ്ലാമിക തീവ്രവാദം തടയുന്നതിനല്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും ട്രംപ് പറഞ്ഞു.

5ജി ടെലികോം ടെക്‌നോളജിയെ കുറിച്ച് താന്‍ മോദിയുമായി സംസാരിച്ചു. സാങ്കേതിക വിദ്യയുടെ അത്യാവശ്യം ഇരുരാജ്യങ്ങള്‍ക്കും നന്നായി അറിയാം. സ്വാതന്ത്ര്യം, പുരോഗതി എന്നിവ ടെക്‌നോളജിയെയും കൂടി ആശ്രയിച്ചാണ് ഉള്ളത്. തീവ്രവാദത്തെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് പാകിസ്താനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. പാകിസ്താന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദത്തെ നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 ഒബാമയോ മറ്റ് യുഎസ് പ്രസിഡന്റുമാരോ കണ്ട ഇന്ത്യയല്ല.... ട്രംപ് കണ്ടത് പുതിയ ഇന്ത്യയെന്ന് മുകേഷ് അംബാനി ഒബാമയോ മറ്റ് യുഎസ് പ്രസിഡന്റുമാരോ കണ്ട ഇന്ത്യയല്ല.... ട്രംപ് കണ്ടത് പുതിയ ഇന്ത്യയെന്ന് മുകേഷ് അംബാനി

English summary
pm modi and trump issue joint statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X