കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ എംഎല്‍എമാര്‍ക്ക് നരേന്ദ്ര മോദിയെക്കാൾ ശമ്പളം!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ശമ്പളം വാങ്ങാതെ ജനങ്ങളെ സേവിക്കും എന്നൊക്കെ ഒരു കാലത്ത് ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ഒരു കാലത്ത് പറഞ്ഞിരുന്നു. അതൊക്കെ പഴംകഥ. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന എം എല്‍ എ മാരാകാന്‍ ഒരുങ്ങുകയാണ് അരവിന്ദ് കെജ്രിവാളും ദില്ലിയിലെ മറ്റ് നിയമസഭ സാമാജികരും. ഒന്നും രണ്ടുമല്ല നാന്നൂറ് ശതമാനമാണ് ദില്ലിയില്‍ എം എല്‍ എമാരുടെ ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടാകാന്‍ പോകുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ ശിപാര്‍ശ ചെയ്യപ്പെട്ട ശമ്പള വര്‍ധനവ് മന്ത്രിസഭാ യോഗം അംഗീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും രാഷ്ട്രപതിയുടെയും അനുമതി കിട്ടിക്കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളമാണ് ദില്ലി എം എല്‍ എമാരെ കാത്തിരിക്കുന്നത്. ശമ്പളവും മറ്റ് അലവന്‍സുകളും എല്ലാം ചേര്‍ത്ത് പ്രതിമാസം 3.2 ലക്ഷം രൂപ. സംഗതികളുടെ കിടപ്പ് ഇങ്ങനെ...

എല്ലാം അഴിമതിക്കെതിരെയാണല്ലോ

എല്ലാം അഴിമതിക്കെതിരെയാണല്ലോ

അഴിമതി കുറക്കാന്‍ വേണ്ടിയാണ് എം എല്‍ എമാരുടെ ശമ്പളം കൂട്ടുന്നത് എന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ന്യായം. ആവശ്യത്തിന് പണം കിട്ടിയാല്‍ പിന്നെ കൈക്കൂലി വാങ്ങേണ്ട കാര്യമില്ലല്ലോ. എങ്ങനെയുണ്ട്.

മോദിയുടെ ശമ്പളവും കൂട്ടാം

മോദിയുടെ ശമ്പളവും കൂട്ടാം

എം എല്‍ എമാരുടെ ശമ്പളത്തിലും കുറവാണ് പ്രധാനമന്ത്രിയുടേത് എന്ന് തോന്നുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രിയുടെ ശമ്പളം കൂട്ടിക്കോളൂ എന്നാണ് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് പറയാനുള്ളത്. അതിന് വേണ്ടി ശബ്ദമുയര്‍ത്താനും തങ്ങള്‍ തയ്യാറാണ്.

പത്രക്കാരുടെതിലും താഴെ

പത്രക്കാരുടെതിലും താഴെ

ചില മാധ്യമപ്രവര്‍ത്തകര്‍ക്കും അവതാരകര്‍ക്കും കിട്ടുന്നതിന്റെ 120ല്‍ ഒന്ന് പോലും ആകില്ല എം എല്‍ എമാര്‍ സമ്പാദിക്കുന്നത് എന്നാണ് കെജ്രിവാളിന്റെ വിശ്വാസം. ഒരു ലക്ഷം രൂപ ഒരു മാസം എന്നത് വളരെ സാധാരണമാണ് എന്നും ആം ആദ്മികളുടെ നേതാവ് പറയുന്നു.

എത്ര എം എല്‍ എമാരുണ്ട്

എത്ര എം എല്‍ എമാരുണ്ട്

70 അംഗ ദില്ലി അസംബ്ലിയില്‍ എ എ പിക്ക് സ്വന്തമായി 67 എം എല്‍ എമാരുണ്ട്. ബാക്കി മൂന്ന് പേര്‍് ബി ജെ പിക്കാരാണ്. കോണ്‍ഗ്രസിന് ദില്ലി നിയമസഭയില്‍ പ്രാതിനിധ്യമില്ല. ബി ജെ പിയും കോണ്‍ഗ്രസും ഈ പറയുന്ന ശമ്പള വര്‍ധനവിന് എതിരാണ്.

400 ശതമാനം ഹൈക്കോ!

400 ശതമാനം ഹൈക്കോ!

12000 രൂപയാണ് ദില്ലിയിലെ എം എല്‍ എമാരുടെ അടിസ്ഥാന ശമ്പളം. ഇത് അമ്പതിനായിരത്തിലെത്തും. വേറെ എവിടെ കിട്ടും ഇത്ര വലിയ ഹൈക്ക്. സാധാരണ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ പണിയെടുത്താല്‍ പോലും കിട്ടുക പത്തും പതിനഞ്ചും ശതമാനം വര്‍ധനവ് ആണേ...

മന്ത്രിയായാല്‍ ഇനിയും കേമം

മന്ത്രിയായാല്‍ ഇനിയും കേമം

2000 രൂപ ആയിരുന്ന മന്ത്രിമാരുടെ ശമ്പളം കൂടാന്‍ പോകുന്നത് 80000 രൂപയായിട്ടാണ്. എല്ലാ അലവന്‍സുകളിലും 10 ശതമാനം വര്‍ധനവ് വരുത്തിയിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Seeking to deflect criticism over the proposed hike in the salaries of Delhi MLAs, Chief Minister Arvind Kejriwal today said Pime Minister Narendra Modi should get a "salary hike" as well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X