കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു;11 മണിവരെ 39.69% പോളിങ്‌

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 31 സീറ്റുകളിലേക്കുളള രണ്ടാം ഘട്ട തിരഞ്ഞെടുപ്പും അസമില്‍ 61 സീറ്റുകളിലേക്കുളള അവസാന ഘട്ട തിരഞ്ഞെടുപ്പും പുരോഗമിക്കുന്നു.പശ്ചിമ ബംഗാളില്‍ പശ്ചിം മിഡ്‌നാപുര്‍,ബാങ്കുര,ബര്‍ദ്വാന്‍ ജില്ലകളിലെ 31 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 21 വനിതാ സ്ഥാനാര്‍ത്ഥികളടക്കം 163 പേര്‍ മത്സര രംഗത്തുണ്ട്‌.
മണ്ഡലങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.8465 പോളിങ് ബൂത്തുകളിലായി 36,600 സുര്ക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട് .70 ലക്ഷത്തോളം വരുന്ന വോട്ടര്‍മാരില്‍ 33.6 ലക്ഷം പേര്‍ സ്ത്രീകളാണ്.ബംഗാളില്‍ ഒന്‍പതുമണിവരെ 20 ശതമാനം പോളിങ് രേഖപ്പെടുത്തി.

wb-election

പ്രതിപക്ഷ നേതാവും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്ത് മിശ്ര നാരായണ്‍ഗഡില്‍ ജനവിധി തേടും.ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് മത്സരിക്കുന്ന ഖാരഗ്പുര്‍ സദര്‍, കോണ്‍ഗ്രസ്സ് നേതാവ് മാനസ് ബൂനിയ മത്സരിക്കുന്ന സബാംഗ് മണ്ഡലങ്ങളില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

വോട്ടെടുപ്പ് തുടങ്ങി ഈ സമയത്തിനുളളില്‍ 570 പരാതികളാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു ലഭിച്ചത് .കുല്‍ത്ത് മണ്ഡലത്തില്‍ വോട്ടറെ ഭീഷണിപ്പെടുത്തിയതിനു പോളിങ് ഓഫീസറെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു.പശ്ചിമ മിഡ്‌നാപൂര്‍ ജില്ലയിലെ കേശ്പൂര്‍ മണ്ഡലത്തില്‍ സി.പി.എം,തൃണമൂല്‍ കോണ്‍ഗ്രസ്സ് അനുഭാവികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌

പ്രമുഖ കക്ഷികള്‍ മൂന്നു ചേരികളിലായി തിരിഞ്ഞുളള ത്രികോണ മത്സരമാണ് അസാമില്‍ .പ്രാദേശിക കക്ഷികളായ അസാം ഗണപരിഷത്തിനും ബോഡോ പ്യുപ്പിള്‍സ് ഫ്രണ്ടിനുമൊപ്പം ചേര്‍ന്നാണ് 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്.മുഖ്യ പ്രതിപക്ഷ കക്ഷിയായ ആള്‍ ഇന്ത്യാ യുണൈററഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) ഇരു പക്ഷത്തിനും കനത്ത വെല്ലുവിളിയായി രംഗത്തുണ്ട്.കോണ്‍ഗ്രസ്സ്57 സീറ്റിലും എ.ഐ.യു.ഡി എഫ് 47 സീറ്റിലും ബി.ജെ.പി 35 സീറ്റിലും.സി.പി.ഐ.എം 9 സീറ്റിലും മത്സരിക്കുന്നുണ്ട്.214 സ്വതന്ത്രരും സ്ഥാനാര്‍ത്ഥികളായുണ്ട് .

മുന്‍ അസം മുഖ്യമന്ത്രി പ്രഫുല്ല മഹന്ത, മുന്‍ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ,എ.ഐ.യു.ഡി.എഫ് ചീഫും ദുബ്രി എം.പിയുമായ ബദറുദ്ദീന്‍ അജ്മല്‍ തുടങ്ങിയവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പു നടക്കും. 5000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിവിധ സ്ഥലങ്ങളിലായി നിയമിച്ചിരിക്കുന്നത്. ഏപ്രില്‍ 4 നു നടന്ന വോട്ടെടുപ്പില്‍ ബംഗാളില്‍ 80 ശതമാനവും അസാമില്‍ 70 ശതമാനവുമായിരുന്നു പോളിങ്.

English summary
Thirty-one constituencies in three districts of West Bengal went to polls on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X