ബിജെപിയെ തള്ളി ശിവസേന...!! രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ചേക്കില്ല...!

  • By: Anamika
Subscribe to Oneindia Malayalam

മുംബൈ: ദളിത് വിഭാഗങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബിജെപി നിലപാടിനെ തള്ളി സഖ്യകക്ഷിയായ ശിവസേന രംഗത്ത്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയാക്കിയത് വഴി ബിജെപി ലക്ഷ്യമിടുന്നതെങ്കില്‍ തങ്ങള്‍ ഒപ്പമുണ്ടാകില്ലെന്ന വ്യക്തമായ സൂചനയാണ് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ നല്‍കുന്നത്.

പ്രശസ്ത നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു...!!! നടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചത് കാരണം..!

SS

എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച ശേഷമാണ് ഉദ്ദവ് താക്കറയെ അമിത് ഷാ വിവരം അറിയിക്കുന്നത്. ഇക്കാര്യത്തിലെ നീരസം കൂടിയാണ് പുറത്ത് വരുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ഈ നടപടി അവര്‍ക്ക് മാത്രംഗുണം ചെയ്യുന്നതാണെന്നും അതിനെ പിന്തുണയ്ക്കില്ലെന്നും ശിവസേന വ്യക്തമാക്കുന്നു.

English summary
Shiv Sena Will Take A Call On BJP's President Pick Today says Uddhav Thackeray
Please Wait while comments are loading...