ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സുഷമയോ ശ്രീധരനോ അല്ല...!! അത് രാം നാഥ് കോവിന്ദ്...!!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബീഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദ്
എന്‍ഡിഎയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

ഹിന്ദുവിനേയും മുസ്ലീമിനേയും തമ്മിലടിപ്പിക്കാൻ നീക്കം...!! കൊടുങ്ങല്ലൂര്‍ മുസ്ലിം പള്ളിയിൽ ചെയ്തത് !!

പ്രിയ സഹയാത്രികൻ

പ്രിയ സഹയാത്രികൻ

ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി ഖുര്‍മു അടക്കമുള്ള നേതാക്കളുടെ പേര് ഉയര്‍ന്നുവന്നതില്‍ നിന്നുമാണ് എഴുപത്തിയൊന്നുകാരനായ രാംനാഥ് കോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ പ്രിയപ്പെട്ട സഹയാത്രികനാണ് രാം നാഥ് കോവിന്ദ്.

ദളിത് നേതാവ്

ദളിത് നേതാവ്

പറഞ്ഞു കേട്ട പേരുകളിലൊന്നും ഇല്ലാതിരുന്ന ഒരു പേരാണ് ഇന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള വ്യക്തി തന്നെയാവണം സ്ഥാനാര്‍ത്ഥി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നാണറിയുന്നത്.

മോദിയുടെ താൽപര്യം

മോദിയുടെ താൽപര്യം

ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

രാഷ്ടപതി തിരഞ്ഞെടുപ്പില്‍ പൊതു സ്വീകാര്യനായ വ്യക്തിയെ ആയിരിക്കും ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് വെയ്ക്കുക എന്നായിരുന്നു പറഞ്ഞ് കേട്ടിരുന്നത്. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ ഉറപ്പിക്കാനായി അത്തരമൊരു നീക്കം പ്രതീക്ഷിക്കപ്പെട്ട ഇടത്താണ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

ലക്ഷ്യം വ്യക്തം

ലക്ഷ്യം വ്യക്തം

കാണ്‍പൂരില്‍ നിന്നുള്ള ദളിത് നേതാവായ രാം നാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ദളിത് രാഷ്ട്രീയ നേട്ടം തന്നെയാണെന്ന് വ്യക്തമാണ്. ബിജെപിയോടും ആര്‍എസ്എസിനോടും ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ്

മുൻ രാജ്യസഭാംഗം

മുൻ രാജ്യസഭാംഗം

ബിജെപിയുടെ ദേശീയ വക്താവായിരുന്ന കോവിന്ദ് ഉത്തര്‍ പ്രദേശില്‍ നിന്നും രണ്ട് തവണ രാജ്യസഭയിലുമെത്തിയിട്ടുളള വ്യക്തിയാണ്. ബിജെപി ദളിത് മോര്‍ച്ചയുടെ മുന്‍ പ്രസിഡണ്ടും ഓള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡണ്ടുമാണ്.

സമവായത്തിന് ശ്രമം

സമവായത്തിന് ശ്രമം

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക മൂന്നംഗ സമിതിയെ പാര്‍ട്ടി നിയോഗിച്ചിരുന്നു. വെങ്കയ്യ നായിഡുവും രാജ്‌നാഥ് സിംഗും അരുണ്‍ ജെയ്റ്റ്‌ലിയുെ അടങ്ങുന്ന സമിതി പ്രതിപക്ഷവുമായി സമവായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ശിവസേനയെ അറിയിച്ചു

ശിവസേനയെ അറിയിച്ചു

എന്‍ഡിഎയുടെ സഖ്യക്ഷിയായ ശിവസേനയുമായി പോലും രാഷ്ട്രപതി സ്ഥാനാര്‍ത്ഥി കാര്യത്തില്‍ ബിജെപിക്ക് സമവായത്തിലെത്താന്‍ സാധിച്ചിട്ടില്ല. ശിവസേനയെ വിവരം അറിയിച്ചിട്ടുണ്ട് എന്ന് മാത്രമാണ് പ്രഖ്യാപനത്തിന് ശേഷമുള്ള ബിജെപിയുടെ പ്രതികരണം

English summary
Bihar Governor Ram Nath Kovind is BJP candidate
Please Wait while comments are loading...