മോദിയെ ആട്ടിപ്പായിക്കാന്‍ തമിഴ് മക്കള്‍!!! ഗോബാക്ക് മോദി ട്വിറ്ററില്‍ ആഗോള ട്രെന്‍ഡിങ്...

Subscribe to Oneindia Malayalam

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. കാവേരി നദീജല തര്‍ക്കത്തില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന കാലതാമസത്തിനെതിരെയാണ് പ്രതിഷേധം.

ഒരു പക്ഷേ, ആദ്യമായിട്ടായിരിക്കും പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ ഇത്തരം ഒരു പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുന്നത്. 'ഗോ ബാക്ക് മോജി' എന്ന മുദ്രാവാക്യം ആണ് തമിഴകത്ത് എല്ലാം മുഴങ്ങുന്നത്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ഈ പ്രതിഷേധം എന്നതും ശ്രദ്ധേയമാണ്.

ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്. ട്രെന്‍ഡിങ് എന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ മാത്രം അല്ല കേട്ടോ... അന്താരാഷ്ട്ര തലത്തില്‍ തന്നെ ട്വിറ്ററില്‍ ഏറ്റവും ട്രെന്‍ഡിങ് ആയി മാറിയിരിക്കുകയാണ് ഈ ഹാഷ് ടാഗ്.

ഇറങ്ങും മുമ്പേ പ്രതിഷേധം

ഇറങ്ങും മുമ്പേ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രതിഷേധങ്ങള്‍ തുടങ്ങിയിരുന്നു. ഏകദിന ഉപവാസത്തിനിടെ ആണ് മോദി ചെന്നൈയില്‍ എത്തിയതത്. അഡയാര്‍ ക്യാന്‍സര്‍ സെന്ററിലെ പുതിയ സംവിധായനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനും ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുന്നതിനും ആണ് പ്രധാനമന്ത്രി എത്തിയത്.

പ്രധാന മന്ത്രി എത്തും മുമ്പ് തന്നെ ചെന്നൈ വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധക്കാര്‍ നിറഞ്ഞിരുന്നു. പ്രദേശത്തെ റോഡുകളിലും ആളുകള്‍ കരിങ്കൊടിയുമായി കാത്തു നില്‍ക്കുകയായിരുന്നു. മോദിക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നു അന്തരീക്ഷം.

റോഡിലിറങ്ങാതെ മോദി

റോഡിലിറങ്ങാതെ മോദി


എന്നാല്‍ ആളുകളുടെ പ്രതിഷേധം ഒന്നും നരേന്ദ്ര മോദിയെ നേരിട്ട് ബാധിച്ചില്ല എന്നതാണ് സത്യം. ഹെലികോപ്റ്ററില്‍ ആയിരുന്നു പ്രധാനമന്ത്രി ഡിഫന്‍സ് എക്‌സ്‌പോ വേദിയിലും അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും എത്തിയത്.

ജനങ്ങളുടെ പ്രതിഷേധം ഭയന്നുകൊണ്ട് തന്നെ ആയിരുന്നു ഈ ഹെലികോപ്റ്റര്‍ യാത്ര എന്നാണ് ആരോപണം. എന്നാലും പ്രതിഷേധങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല. ഗോ ബാക്ക് മോദി എന്ന മുദ്രാവാക്യം തെരുവുകളില്‍ മുഴങ്ങിക്കേട്ടു. ട്വിറ്റര്‍ പോലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവുകയും ചെയ്തു. എന്തായാലും പ്രധാനമന്ത്രി നേരത്തെ നിശ്ചയിച്ച ചടങ്ങുകളില്‍ പങ്കെടുക്കുക തന്നെ ചെയ്തു.

റോഡില്‍ കിട്ടിയില്ലെങ്കില്‍ മാനത്ത്...

റോഡില്‍ കിട്ടിയില്ലെങ്കില്‍ മാനത്ത്...

പ്രതിഷേധം ഭയന്ന് ഹെലി കോപ്റ്ററില്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. അങ്ങനെ വരുമ്പോള്‍ പ്രതിഷേധക്കാര്‍ക്ക് കരിങ്കൊടി കാണിക്കാന്‍ കഴിയില്ലല്ലോ.

എന്നാല്‍ തമിഴകത്തെ പ്രതിഷേധക്കാര്‍ അതുക്കും മേലെ ചിന്തിക്കുന്നവര്‍ ആയിരുന്നു, ഹെലികോപ്റ്ററില്‍ പോകുന്ന മോദിക്ക് കാണാന്‍ വേണ്ടി കറുത്ത ബലൂണുകള്‍ ആയിരുന്നു അവര്‍ പറത്തി വിട്ടത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിന്റെ ഒരു പഴയ ചിത്രം ട്രോള്‍ ആക്കി മാറ്റിയിട്ടും ഉണ്ട്.

ട്വിറ്ററില്‍ ട്രെന്‍ഡിങ്

ട്വിറ്ററില്‍ ട്രെന്‍ഡിങ്

സാധാരണ ഗതിയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആകാറുണ്ട്. എന്നാല്‍ ഇത്തവണ അത് ശരിക്കും വൈറല്‍ ആയി എന്ന് തന്നെ പറയേണ്ടി വരും. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ വേള്‍ഡ് വൈഡ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഈ വാര്‍ത്ത തയ്യാറാക്കിക്കൊണ്ടിരിക്കുന്ന സമയത്തും ടോപ്പ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഈ ഹാഷ് ടാഗ് ഉണ്ട്.

മലയാളികളെ പോലെ തന്ന ലോകത്തിന്റെ എല്ലാം ഭാഗത്തും സാന്നിധ്യം ഉള്ളവരാണ് തമിഴര്‍. കാവേരി വിഷയത്തില്‍ ആണെങ്കില്‍ അവര്‍ക്കിടയില്‍ അത്രയേരെ ഒരുമയും ആണ്. അപ്പോള്‍ പിന്നെ ഈ ട്രെന്‍ഡിങ്ങിന് പിന്നില്‍ എന്താകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശശി തരൂര്‍ എംപി വരെ ഈ ഹാഷ് ടാഗ് ഉപയോഗിച്ചിട്ടുണ്ട്.

കാവേരിയില്‍ തൊട്ടാല്‍

കാവേരിയില്‍ തൊട്ടാല്‍

കാവേരി വിഷയം തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം അത്രമാത്രം വൈകാരികമാണ്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ശക്തമായ സമരം നടക്കുന്നതിനിടെയായി പോയി മോദിയുടെ ചെന്നൈ സന്ദര്‍ശനം.

പ്രതിഷേധം ഭയന്ന് ഇപ്പോള്‍ തന്നെ ചെന്നൈയിലെ ഐപിഎല്‍ വേദി മാറ്റിയിരിക്കുകയാണ്. കാവേരി തങ്ങളുടെ അവകാശമാണെന്നാണ് തമിഴ് ജനത പറയുന്നത്. കംപ്യൂട്ടര്‍ വേണ്ട, കാവേരി വേണം എന്നതാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആകുന്ന മറ്റൊരു മുദ്രാവാക്യം. തമിഴ് സിനിമ ലോകവും കാവേരി സമരത്തില്‍ മുഖ്യധാരയില്‍ തന്നെയുണ്ട്. പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കിയ രജനികാന്തും കമല്‍ ഹാസനും കാവേരി വിഷയത്തില്‍ ഒരേ വേദിയില്‍ എത്തിയാണ് പ്രതിഷേധിച്ചത്.

ഇത് ആസിഫയുടെ വസ്ത്രങ്ങളാണ്, അവളുടെ സ്കൂള്‍ബാഗ് ആണ്... അവളുടെ അമ്മയാണ്; കൊന്നുകളഞ്ഞല്ലോടാ...

എട്ട് വയസ്സുകാരി മുസ്ലീം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു! കുറ്റപത്രത്തിലെ വിവരങ്ങൾ നടുക്കും

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Protest across Chennai as Prime Minister Narendra Modi visits, GoBackModi hashtag trends on Twitter worldwide

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്