കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തെ ക്ഷണിച്ച് രാഹുല്‍, 15 പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം, വിട്ടുനിന്ന മമതയെത്തും

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷത്തെ വീണ്ടും ഒന്നിപ്പിക്കാന്‍ മുന്നിട്ടിറങ്ങി രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ ഒന്നിക്കാനാണ് ഈ നീക്കം. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ രാഹുല്‍ പരസ്യമായി നടത്തുന്ന രണ്ടാമത്തെ വലിയ നീക്കമാണിത്. പ്രതിപക്ഷ നിരയില്‍ വിശ്വാസ്യത നേടിയുള്ള രാഹുലിന്റെ നീക്കത്തിന് നേരത്തെ വന്‍ പിന്തുണയാണ് ലഭിച്ചത്. രാഹുലിന്റെ ഈ ഇമേജ് മാറ്റത്തിന് പിന്നില്‍ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങളുമുണ്ട്. സംസ്ഥാനങ്ങളിലെ മാറ്റങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചതിന് പിന്നാലെയാണ് രാഹുല്‍ പ്രതിപക്ഷത്തിന്റെ മുഖമായി മാറാന്‍ ഒരുങ്ങുന്നത്.

1

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ നയിക്കുക എന്ന നിര്‍ണായക റോള്‍ രാഹുല്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇനി മടിച്ച് നില്‍ക്കില്ല എന്നാണ് രാഹുല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സൂചന. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും രാഹുല്‍ ക്ഷണിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച്ച രാഹുലിന്റെ വീട്ടിലേക്കാണ് പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ചിരിക്കുന്നത്. പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുലിന്റെ വീട്ടില്‍ എത്തുമെന്നാണ് സൂചന. പെഗാസസ് വിഷയത്തില്‍ കടുത്ത പോരാട്ടം നടത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിന് മറ്റുള്ളവരും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

2

ശരത് പവാറും മമത ബാനര്‍ജിയും രാഷ്ട്രീയമായ സന്ദേശം രാഹുലിന് നല്‍കി കഴിഞ്ഞു. പാര്‍ലമെന്റില്‍ അടക്കം നിശബ്ദമായാല്‍ മറ്റുള്ളവര്‍ക്ക് രാഹുലിനെ വിശ്വാസമുണ്ടാവില്ലെന്നാണ് ഇവര്‍ അറിയിച്ചത്. പ്രശാന്ത് കിഷോര്‍ രാഹുലിനെ റീബ്രാന്‍ഡ് ചെയ്യുന്ന തന്ത്രങ്ങള്‍ നടപ്പാക്കുന്നുണ്ട്. നേരത്തെ മമതാ ബാനര്‍ജിയെ ദേശീയ തലത്തില്‍ റീബ്രാന്‍ഡ് ചെയ്യുന്ന ടാര്‍ഗറ്റും കിഷോര്‍ ഏറ്റെടുത്തിരുന്നു. ഇത് വന്‍വിജയമായിരുന്നു. മാധ്യമങ്ങളുമായുള്ള അവരുടെ ചര്‍ച്ചകളും വലിയ തരംഗമുണ്ടാക്കിയിരുന്നു. ഇതെല്ലാം കിഷോറിന്റെ മിടുക്കില്‍ മാത്രം നടന്ന കാര്യങ്ങളായിരുന്നു.

3

രാഹുലിനെ റീബ്രാന്‍ഡ് ചെയ്യുക എന്നത് പ്രശാന്തിന് സാധിക്കുന്ന ഒന്നാണ്. നരേന്ദ്ര മോദിയെ അത്തരമൊരു തലത്തിലേക്ക് വളര്‍ത്തിയതില്‍ പ്രശാന്തിന് വലിയ റോളുണ്ട്. 2011 മുതലാണ് മോദി ദേശീയ തലത്തിലേക്ക് വളര്‍ന്നത്. വളരെയധികം നെഗറ്റിവിറ്റി മോദിക്കെതിരെ അക്കാലത്തുണ്ടായിരുന്നു. ഗുജറാത്തില്‍ മൂന്നാം ടേം വിജയിച്ച ശേഷം മോദി ദേശീയ തലത്തിലേക്ക് വളരാന്‍ കിഷോറിനെ ഉപയോഗിക്കുകയായിരുന്നു. 2014ല്‍ കിഷോറിന്റെ ചായ് പേ ചര്‍ച്ചയൊക്കെ മോദി റീബ്രാന്‍ഡ് ചെയ്തിരുന്നു. ഗുജറാത്ത് കലാപത്തെ തുടര്‍ന്നുള്ള പേരുദോഷം അതോടെയാണ് അവസാനിച്ചത്.

4

രാഹുലിനെ റീബ്രാന്‍ഡ് ചെയ്യണമെങ്കില്‍ പ്രതിപക്ഷ നിരയില്‍ അദ്ദേഹം വിശ്വാസ്യതയുള്ള നേതാവാകണം. അതിന് സമ്മര്‍ദം ചെലുത്തുകയാണ് പ്രശാന്ത് കിഷോര്‍. പ്രിയങ്ക ഗാന്ധി നേരത്തെ തന്നെ രാഹുലിനോട് സംസ്ഥാനങ്ങളിലെ കാര്യങ്ങളില്‍ ഇടപെടണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന് രാഹുല്‍ വൈകിയാണെങ്കിലും സമ്മതിച്ചിരിക്കുകയാണ്. എല്ലാ സംസ്ഥാന സമിതികളും മാറും. കേരളത്തിലേത് പോലുള്ള മാറ്റങ്ങള്‍ പഞ്ചാബില്‍ വന്ന് കഴിഞ്ഞു. മണിപ്പൂരിലും അസമിലും മാറ്റങ്ങളുണ്ട്. പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.

5

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ യോജിച്ച തന്ത്രത്തോടെ പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസിന് കീഴില്‍ അണിനിരക്കും. ഏറ്റവും അമ്പരിപ്പിക്കുന്ന നീക്കം തൃണമൂല്‍ കോണ്‍ഗ്രസാണ് നടത്തിയത്. പാര്‍ലമെന്റില്‍ ഇവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ രാഹുല്‍ വിളിച്ച യോഗത്തില്‍ 14 പാര്‍ട്ടികള്‍ പങ്കെടുത്തപ്പോഴും വിട്ടുനിന്നത് രാഹുലായിരുന്നു. ഇത്തവണ പക്ഷേ ദേശീയ സഖ്യത്തിന്റെ പ്രാധാന്യം മമത നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്. രാഹുല്‍ വിളിച്ച പ്രഭാത ഭക്ഷണത്തിനോടൊപ്പമുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തൃണമൂല്‍ സമ്മതം മൂളിയിട്ടുണ്ട്.

6

15 പാര്‍ട്ടികളാണ് ഇതോടെ രാഹുലിനൊപ്പം നില്‍ക്കാമെന്ന് സമ്മതിച്ചിരിക്കുന്നത്. സിപിഎമ്മും സിപിഐയും ചേരുന്നുണ്ട്. ആര്‍എസ്പിയും ഉണ്ടാവും. ശത്രുത മറന്ന് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ചേരുന്നുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെടാന്‍ മറ്റ് കക്ഷികളെ കോണ്‍ഗ്രസ് നിയോഗിക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ അടക്കം ബിജെപിയുടെ കുതിപ്പിനെ തടയണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ശരത് പവാറും പ്രശാന്ത് കിഷോറുമായി ജഗനുമായി ചര്‍ച്ച നടത്തുക. നിലവില്‍ ടിഡിപിയേക്കാള്‍ വെല്ലുവിളി ആന്ധ്രയില്‍ ബിജെപി നടത്തുന്ന സാഹചര്യത്തില്‍ ജഗന്‍ വഴങ്ങാനാണ് സാധ്യത.

7

പെഗാസസ് വിഷയം ചര്‍ച്ച ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ സഭയ്ക്കുള്ളില്‍ ഒന്നിച്ച് നിന്ന് ബിജെപിയെ നേരിടാനാണ് രാഹുലിന്റെ ശ്രമം. എന്നാല്‍ പാര്‍ലമെന്റിന് പുറത്ത് കാര്‍ഷിക നിയമം, വിലക്കയറ്റം, ഇന്ധനവില തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിക്കണമെന്നാണ് എഐസിസി അംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ള പൊതു അഭിപ്രായം. പെഗാസസ് പൊതുജനങ്ങള്‍ക്ക് ഒരു വിഷയമേ അല്ല. അതുകൊണ്ട് റാഫേല്‍ വിഷയം പോലെ ചീറ്റിപ്പോകരുതെന്ന് രാഹുലിനും നിര്‍ബന്ധമുണ്ട്. അതുകൊണ്ട് അധികം ഈ വിഷയം നീട്ടി കൊണ്ടുപോകാന്‍ രാഹുലിനും താല്‍പര്യമില്ല.

8

പെഗാസസിലൂടെ മറ്റ് വിഷയങ്ങളിലേക്ക് കൂടി എത്തുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. തൃണമൂലിനൊപ്പം ത്രിപുരയില്‍ വരെ സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മമത പിന്തുണ പ്രഖ്യാപിച്ചത് രാഹുലിനും ആവേശം നല്‍കുന്നതാണ്. രാഹുലിന്റെ വീട്ടിലെ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിപക്ഷ എംപിമാര്‍ ചേര്‍ന്ന് പ്രതിഷേധ മാര്‍ച്ച് പാര്‍ലമെന്റിലേക്ക് നടത്തും. എല്ലാ പ്രതിപക്ഷ നേതാക്കള്‍ക്കും കോണ്‍ഗ്രസ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ച് കത്ത് അയച്ചിട്ടുണ്ട്. അതേസമയം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലായിരിക്കും ഈ കൂടിക്കാഴ്ച്ച നടത്തുകയെന്നാണ് സൂചന. ഇത് പാര്‍ലമെന്റ് കെട്ടിടത്തിന് അടുത്ത് തന്നെയാണ്.

9

എന്‍സിപിയും ഡിഎംകെയും എസ്പി, ശിവസേന, സിപിഎം, അടക്കമുള്ള പാര്‍ട്ടികള്‍ പങ്കാളിത്തം ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പാര്‍ലമെന്റിന് പുറത്ത് ഒരു മോക് പാര്‍ലമെന്റും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. ഈ മോക് പാര്‍ലമെന്റില്‍ പെഗാസസ് വിഷയം പ്രതിഷേധ സൂചകമായി കോണ്‍ഗ്രസും മറ്റ് കക്ഷികളും ചര്‍ച്ച ചെയ്യും. ഇതിന് പുറമേ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനെതിരെ അവിശ്വാസ പ്രമേയവും കൊണ്ടുവരാന്‍ പ്രതിപക്ഷം ശ്രമം നടത്തുന്നുണ്ട്. പ്രതിപക്ഷം രാജ്യത്തെ മോശപ്പെട്ട രീതിയില്‍ ചിത്രീകരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. രാഹുലിന് ലഭിച്ചിരിക്കുന്ന പുതിയ സ്വീകാര്യതയില്‍ കോണ്‍ഗ്രസ് നേതൃത്വവും ആവേശത്തിലാണ്.

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president
10

പ്രതിപക്ഷത്തിന്റെ ഈ വിശ്വാസ്യതയ്ക്ക് പിന്നില്‍ ജി23 നേതാക്കളുടെ ഇടപെടലും ഉണ്ട്. ഇവരാണ് സഖ്യത്തിന് നിര്‍ണായക ഉപദേശങ്ങള്‍ നല്‍കുന്നത്. കമല്‍നാഥും ആനന്ദ് ശര്‍മയും നേരത്തെ മമത ബാനര്‍ജി നേരിട്ട് കണ്ട് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഊര്‍ജം പകരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ സോണിയാ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയത്. പിറ്റേന്ന് തന്നെ രാഹുലിനൊപ്പം 14 പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരന്നു. ഒപ്പം കെജ്രിവാളിനെയും അഖിലേഷിനെയും കണ്ട മമത കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും സഹായിച്ചു. ഇതോടെ രാഹുല്‍ ഇവര്‍ക്കെല്ലാം ഒരേപോലെ സ്വീകാര്യനായിരിക്കുകയാണ്.

English summary
rahul gandhi invites opposition parties to join hands, congress hoping for a revival of alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X