
ഒറ്റ വോട്ട് കുറഞ്ഞാല്‍ സീറ്റ് പോകും, ഹരിയാനയില്‍ കോണ്‍ഗ്രസിന് ആദ്യ പണി, ബിഷ്‌ണോയ് സ്വതന്ത്രനൊപ്പം
ദില്ലി: ഹരിയാനയില്‍ എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടും വലിയ പ്രതിസന്ധി. വോട്ട് മറിയുമെന്ന ഭയത്തിലാണ് നേതാക്കള്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. റായ്പൂരിലുള്ള ഇവര്‍ ദില്ലിയിലെത്തിയെന്നും സൂചനയുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമില്ലെന്നാണഅ സൂചന. ഇടഞ്ഞ് നില്‍ക്കുന്ന എംഎല്‍എമാര്‍ വേറെയുണ്ട്. ഇവര്‍ പിന്തുണയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, ട്വിസ്റ്റ് പേടിച്ച് കോണ്‍ഗ്രസ്, എംഎല്‍എമാര്‍ക്ക് പുറത്തിറങ്ങാനാവില്ല
നാല് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക് പോയിരുന്നില്ല. കോണ്‍ഗ്രസിന് ഇപ്പോള്‍ ജയിക്കാന്‍ മാത്രമുള്ള വോട്ടുകളാണ് ഉള്ളത്. ഇവര്‍ പിന്തുണച്ചില്ലെങ്കില്‍ നിര്‍ണായക സീറ്റ് കോണ്‍ഗ്രസിന് നഷ്ടമാകും. അജയ് മാക്കന്‍ തോല്‍ക്കുകയും ചെയ്യും. അത് ഹൈക്കമാന്‍ഡിനും നാണക്കേടാവും.

സീനിയര്‍ നേതാവ് കുല്‍ദീപ് ബിഷ്‌ണോയ് കോണ്‍ഗ്രസിന് വിരുദ്ധമായി വോട്ട് ചെയ്യുമെന്നാണ് സൂചന. ഒരു മാസത്തോളമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവമായി ഇടഞ്ഞ് നില്‍ക്കുകയാണ് ബിഷ്‌ണോയ്. അതിന് കാരണവുമുണ്ട്. സംസ്ഥാന അധ്യക്ഷ സ്ഥാനം അദ്ദേഹത്തിന് കിട്ടുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഭൂപീന്ദര്‍ ഹൂഡയുടെ ചാണക്യ തന്ത്രം ബിഷ്‌ണോയിയെ വീഴ്ത്തുകയായിരുന്നു. ഹൈക്കമാന്‍ഡ് ഹൂഡയുടെ സമ്മര്‍ദത്തിന് വഴങ്ങി അദ്ദേഹത്തിന്റെ വിശ്വസ്തനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയായിരുന്നു. അതിന് ശേഷം നേതൃത്തോട് കലിപ്പിലാണ് ബിഷ്‌ണോയ്.

രാഹുല്‍ ഗാന്ധിയെ കാണണമെന്ന വാശിയിലായിരുന്നു ബിഷ്‌ണോയ്. അതുകൊണ്ട് തന്നെ ഹൂഡയ്‌ക്കൊപ്പം റിസോര്‍ട്ടിലേക്ക് അദ്ദേഹം പോയിട്ടുമില്ല. നിലവില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാനാണ് കുല്‍ദീപ് ബിഷ്‌ണോയിയുടെ തീരുമാനം. കോണ്‍ഗ്രസിന് എന്തായാലും വോട്ട് ചെയ്യില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ ആദംപൂര്‍ എംഎല്‍എയാണ് അദ്ദേഹം. ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനായ അജയ് മാക്കനാണ് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. എന്നാല്‍ സംസ്ഥാനത്തിന് പുറത്തുള്ള നേതാവായത് കൊണ്ട് നേതാക്കള്‍ക്കെല്ലാം എതിര്‍പ്പുണ്ട്. എന്നാല്‍ ഹൂഡ ഇയാളെ ജയിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അജയ് മാക്കന്‍ ജയിക്കേണ്ടത് ഹൂഡയ്ക്ക് അഭിമാന പ്രശ്‌നമാണ്. രണ്‍ദീപ് സുര്‍ജേവാലയും ബിഷ്‌ണോയിയും ഒന്നായി നിന്നാണ് ഇപ്പോള്‍ ഹൂഡയെ നേരിടുന്നത്. സുര്‍ജേവാല നേരത്തെ തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ബിഷ്‌ണോയിയെ പിന്തുണച്ചിരുന്നു. നാലോളം കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ ക്രോസ് വോട്ടിംഗ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഹൂഡ ഇതിനോടകം ആശങ്കയിലാണ്. ഇവര്‍ വോട്ട് മാറ്റി ചെയ്താലും നടപടിയെടുക്കാന്‍ നേതൃത്വത്തിന് സാധിക്കില്ല. ഹരിയാനയില്‍ അത്തരമൊരു അവസ്ഥയില്‍ അല്ല കോണ്‍ഗ്രസുള്ളത്. ഇവര്‍ക്കെതിരെ നടപടി വന്നാല്‍ അതോടെ കോണ്‍ഗ്രസ് ദുര്‍ബലമാകും.

നിലവില്‍ കോണ്‍ഗ്രസിന് 31 സീറ്റാണ് സംസ്ഥാനത്തുള്ളത്. ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ഇത്രയും സീറ്റുകള്‍ ആവശ്യമാണ്. ഒപ്പം ഒരു സ്വതന്ത്രനും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. ബിജെപിക്കും കോണ്‍ഗ്രസിനും ഓരോ വോട്ടുകള്‍ വീതം ജയിക്കാം. പക്ഷേ നാല് പേര്‍ കൂറുമാറിയാല്‍ ആ നിമിഷം പാര്‍ട്ടി തോല്‍ക്കും. രണ്ട് വോട്ട് കുറഞ്ഞാല്‍ മാത്രം മതി. ബിഷ്‌ണോയിയെ അനുനയിപ്പിക്കാന്‍ ഹൂഡ ശ്രമിക്കാത്തതിന്റെ ബുദ്ധിമുട്ടുകളാണ് ഈ പ്രശ്‌നങ്ങള്‍ എല്ലാം. സ്വന്തം വിശ്വസ്തനായ ഉദയ്ബനിനെ സംസ്ഥാന അധ്യക്ഷനാക്കിയ നീക്കത്തില്‍ ഹൂഡയ്ക്ക് പിഴച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗം വരെ ബിഷ്‌ണോയ് വിട്ടുനിന്നവയില്‍ ഉണ്ട്.

സംസ്ഥാന രാഷ്ട്രീയത്തില്‍ ചെറിയ പോക്കറ്റിലാണെങ്കിലും ബിഷ്‌ണോയിയും കരുത്തനാണ്. കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിറും നേരത്തെ കുല്‍ദീപ് ബിഷ്‌ണോയ് പങ്കെടുത്തിരുന്നില്ല. രാഹുല്‍ വിദേശത്ത് നിന്ന് മടങ്ങി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം ചോദിച്ചിരുന്നു ബിഷ്‌ണോയ്. എന്നാര്‍ ഇതുവരെ കണ്ടിട്ടില്ല. രാഹുലിനെ കാണാതെ ഒരു തീരുമാനവും എടുക്കില്ലെന്നാണ് നേരത്തെ ബിഷ്‌ണോയ് പറഞ്ഞിരുന്നത്. തന്റെ പ്രശ്‌നം ഹൈക്കമാന്‍ഡ് പരിഹരിക്കാതെ ഒരു പാര്‍ട്ടി പരിപാടിയിലും പങ്കെടുക്കില്ലെന്ന് ബിഷ്‌ണോയ് പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുല്‍ ബിഷ്‌ണോയിയെ കണ്ടില്ലെങ്കില്‍ പ്രശ്‌നം വഷളാവുമെന്നാണ് സൂചന.
സ്പൂഫ് വീഡിയോ സീരിയസായി എടുത്ത് കങ്കണ; ഖത്തര്‍ എയര്‍വേസ് ചീഫ് വിഡ്ഢിയെന്ന് മറുപടി, ട്രോള്‍