അഞ്ഞൂറിന്‍റെ പുത്തനിറങ്ങി: പഴയനോട്ടുകള്‍ വിപണിയിൽ തുടരുമെന്ന് ആർബിഐ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: റിസർവ് ബാങ്ക് പുതിയ ബാച്ച് 500 രൂപ നോട്ടുകൾ പുറത്തിറക്കി. മഹാത്മാ ഗാന്ധി സിരീസിൽ പുറത്തിറക്കിയിട്ടുള്ള നോട്ടുകളിൽ എ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്‍റെ കയ്യൊപ്പാണ് നോട്ടുകളിലുള്ളത്. നിലവിൽ ഉപയോഗത്തിലിരിക്കുന്ന നോട്ടുകൾക്ക് സമാനമായതാണ് പുതിയ നോട്ടുകളെന്നും പഴയ നോട്ടുകൾ വിപണിയിൽ തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.

2016 നവംബർ എട്ടിനാണ് കള്ളനോട്ടുകൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ഉയർന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകൾ രാജ്യത്ത് നിരോധിച്ചത്. തുടർന്ന് പുതിയ 500, 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കുകയും ചെയ്തിരുന്നു.

rbi

കഴിഞ്ഞ ആഴ്ച നോട്ട് നിരോധനത്തിന് ശേഷമുള്ള നോട്ട് ക്ഷാമം പരിഹരിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയ റിസര്‍വ് ബാങ്ക് ക്ഷാമം നിലനില്‍ക്കുന്നുവെന്ന വാദം തള്ളിക്കളയുകയും ചെയ്തു.

English summary
The Reserve Bank of India (RBI) on Tuesday said it is launching a new batch of Rs 500 notes. "In continuation of issuing of Rs 500 denomination banknotes in Mahatma Gandhi series.
Please Wait while comments are loading...