സല്യൂട്ട് !!! പരിസ്ഥിതി സ്‌നേഹികള്‍ക്ക് മോദിയുടെ പ്രശംസ

Subscribe to Oneindia Malayalam

ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സ്‌നേഹികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ. പരിസ്ഥി സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും മോദിയുടെ 'സല്യൂട്ട്' ലഭിച്ചു. പ്രകൃതിസംരംക്ഷണമെന്ന പ്രതിബദ്ധത ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്ന് പ്രധാന മന്ത്രി ട്വിറ്ററില്‍ കുറിച്ചു. പ്രകൃതി സംരക്ഷണത്തിനായ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സന്നദ്ധസംഘടനകളെയും അഭിനന്ദിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

പാരിസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയുടെ പിറ്റേന്നു തന്നെ ഭാവിതലമുറയുടെ അവകാശങ്ങള്‍ വര്‍ത്തമാന കാലത്തെ തലമുറ ഇല്ലാതാക്കരുതെന്ന് മോദി പ്രസ്താവിച്ചിരുന്നു. ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കാനുള്ള ലോകരാഷ്ട്രങ്ങളുടെ ചരിത്രപരമായ മുന്നേറ്റമായിരുന്നു പാരിസ് ഉടമ്പടി.

narendramodi

ലോകത്ത് ഏറ്റവും അധികം കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ അമേരിക്കയുടെ പാരിസ് ഉടമ്പടിയില്‍ നിന്നുള്ള പിന്‍മാറ്റം ഒട്ടേറം വിമര്‍ശനങ്ങളും വിശളിച്ചുവരുത്തിയിരുന്നു.

English summary
Reaffirm commitment to nurture a better planet: PM Modi
Please Wait while comments are loading...