കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിലാഷ് ടോമിയെ ഇന്ന് രക്ഷപെടുത്തിയേക്കും; രക്ഷാപ്രവർത്തനത്തിന് തടസ്സമായി രാക്ഷസത്തിരമാലകൾ

  • By Desk
Google Oneindia Malayalam News

കൊച്ചി: അതിസാഹസീകമായ ഗോൾഡൻ ഗ്ലോബ് പായ് വഞ്ചി പ്രയാണത്തിനിടെ അപകടത്തിൽപെട്ട മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. അടുത്ത 16 മണിക്കൂറിനുള്ളിൽഅഭിലാഷ് ടോമിയെ രക്ഷിക്കാൻ സാധിക്കുമെന്ന് നാവിക സേന അറിയിച്ചു.

അഭിലാഷിനെ രക്ഷിക്കാനായുള്ള കപ്പൽ ഇന്ന് ഉച്ചയോടെ അഭിലാഷിന്റെ പായവഞ്ചിക്ക് സമീപമെത്തും. കാലാവസ്ഥ പ്രതികൂലമായതിനാൽ കപ്പലിന് മണിക്കൂറിൽ എട്ട് കിലോമീറ്റർ വേഗത്തിൽ മാത്രമെ സഞ്ചരിക്കാൻ സാധിക്കുന്നുള്ളു.

മത്സ്യബന്ധന കപ്പൽ

മത്സ്യബന്ധന കപ്പൽ

ഫ്രഞ്ച് മത്സ്യബന്ധന കപ്പലായ ഒസിരീസാണ് രക്ഷാദൗത്യത്തിനായി അഭിലാഷിന്റെ പായ് വഞ്ചിക്ക് അടുത്ത് എത്തുക. അഭിലാഷിന്റെ വഞ്ചിക്ക് 266 കിലോമീറ്റർ അകലെയാണ് അസിരീസ് ഉള്ളതെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ഓസ്ട്രേലിയയും ഫ്രാൻസും ഇന്ത്യയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഓസിരിസ് 16 മണിക്കൂറിനുള്ളിൽ അഭിലാഷിനെ രക്ഷിക്കുമെന്ന് ഇന്ത്യൻ നാവിക സേന ട്വീറ്റ് ചെയ്തിട്ടുണ്ട്.

കാലാവസ്ഥ

കാലാവസ്ഥ

പ്രതികൂല കാലാവസ്ഥയാണ് രക്ഷാ പ്രവർത്തനം വൈകാൻ കാരണം. കനത്ത മഴയും മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുമുണ്ട്. 12 അടിയോളം ഉയരത്തിൽ ആഞ്ഞടിക്കുന്ന തിരമാലകളാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളി. രാജ്യാന്തര കപ്പൽചാലിൽ നിന്നും അകലെയുള്ള പ്രദേശമായതിനാൽ എത്തിപ്പെടാനും ബുദ്ധിമുട്ടാണ്. എയർ ലിഫ്റ്റിംഗും സാധ്യമല്ല. ഗോൾഡൻ ഗ്ലോബിലെ മറ്റൊരു മത്സരാർത്ഥി മത്സരം ഉപേക്ഷിച്ച് അഭിലാഷിന്റെ അടുത്ത് എത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

സന്ദേശം

സന്ദേശം

വിമാനത്തിൽ നിന്നുള്ള റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ട്. ഐസ് ടീ കുടിച്ചു, അത് മുഴുവൻ‌ ഛർദ്ദിച്ചു. കാൽ വിരലുകൾ അനക്കാം. നെഞ്ചെരിയുന്നുണ്ട്- എന്നാണ് അഭിലാഷ് അവസാനം അയച്ച സന്ദേശമെന്ന് മത്സരത്തിന്റെ സംഘാടകർ അറിയിച്ചു. ഓസിരിസ് കപ്പലിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ ഡോക്ടറുണ്ട്.

 ജൂലൈ ഒന്നിന്

ജൂലൈ ഒന്നിന്

ജൂലായ് ഒന്നിന് ഫ്രാന്‍സിലെ ലെ സ്ബാലെ ദെലോന്‍ തുറമുഖത്താണ് ഗോള്‍ഡന്‍ ഗ്ലോബ് റേസിന് തുടക്കമായത്. 84 ദിവസം കൊണ്ട് അഭിലാഷ് ടോമി ഏതാണ്ട് 19,446 കിലോമീറ്ററുകള്‍ പിന്നിട്ടിരുന്നു. മത്സരത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. 18 പേരുമായി തുടങ്ങിയ മത്സരത്തിൽ എഴ് പേർ വിവിധ ഘട്ടങ്ങളിൽ വെച്ച് പിന്മാറിയിരുന്നു. പായ് വഞ്ചിയിൽ ലോകം ചുറ്റി തുടങ്ങിയടുത്ത് തന്നെ തിരിച്ചെത്തുന്നതാണ് മത്സരം.

അപകടം

ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്ട്രേലിയൻ പരിധിയിൽ വെച്ചാണ് അഭിലാഷിന്റെ പായ് വഞ്ചിയായ തൂരിയ അപകടത്തിൽ പെടുന്നത്. പായ്മരം മുതുകത്ത് വീണാണ് അഭിലാഷിന് അപകടം പറ്റുന്നത്. പായമരങ്ങൾ ഒടിഞ്ഞതോടെ ഒരു വശത്തേയ്ക്ക് വീണ് കിടക്കുകയാണ് തൂരിയ. ഇന്ത്യൻ നാവിക സേനയുടെ പി-8ഐ വിമാനമാണ് ഞായറാഴ്ച അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്തിയത്.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചുസംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ഭര്‍ത്താവിന് സൗന്ദര്യമില്ലെന്ന്: ഗര്‍ഭിണിയായ ഭാര്യ ഭര്‍ത്താവിന്റെ നാക്ക് കടിച്ചെടുത്തുഭര്‍ത്താവിന് സൗന്ദര്യമില്ലെന്ന്: ഗര്‍ഭിണിയായ ഭാര്യ ഭര്‍ത്താവിന്റെ നാക്ക് കടിച്ചെടുത്തു

English summary
rescue operation to save abhilash tomi underway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X