ഹിന്ദുമതത്തോടൊപ്പം വിദേശ പൗരന്‍ ഇന്ത്യയില്‍ സന്യാസ ദീക്ഷ സ്വീകരിച്ചു

  • Posted By:
Subscribe to Oneindia Malayalam

വാരാണസി: ഡെന്മാര്‍ക്കില്‍ നിന്നും ഇന്ത്യയിലെത്തിയ വിദേശപൗരന്‍ വാരാണസിയില്‍വെച്ച് ഹിന്ദുമതത്തോടൊപ്പം സന്യാസദീക്ഷയും സ്വീകരിച്ചു. റിട്ടയേര്‍ഡ് അധ്യാപകനായ പര്‍ക്രോന്‍ബോര്‍ഗ് ഗ്രീവ്‌സണ്‍ ആണ് ഇന്ത്യയില്‍ തന്റെ ആത്മാവിനെ കണ്ടെത്താന്‍ എത്തുകയും ഇവിടെവെച്ച് സന്യാസദീക്ഷ സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്.
കേരളത്തെ മുസ്ലീം സംസ്ഥാനം ആക്കാൻ ശ്രമം, ആസ്ഥാനം മലപ്പുറം!!! ആരുമല്ല, കേന്ദ്രമന്ത്രിയുടെ കണ്ടെത്തൽ
മാനസികമായി അസ്വസ്ഥനായിരുന്ന ഇയാള്‍ ഒരു സുഹൃത്തില്‍നിന്നും കേട്ടറിഞ്ഞാണ് വാരാണസിയില്‍ എത്തുന്നത്. മാനസികാസ്വാസ്ഥ്യത്തിന് താന്‍ പലവിധ ചികിത്സകള്‍ പരീക്ഷിച്ചതായി ഇയാള്‍ പറഞ്ഞു. എന്നാല്‍, വാരാണസിയിലെത്തി കുണ്ഡലിനി യോഗ 10 ദിവസം ചെയ്തതോടെ തന്റെ അസ്വാസ്ഥ്യങ്ങളെല്ലാം ഇല്ലാതായി. ഇതോടെയാണ് ഇതേക്കുറിച്ച് കൂടുതല്‍ അറിയമെന്ന ആഗ്രഹമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

varanasi

ഉമ്മന്‍ ചാണ്ടി ചൂഷണം ചെയ്തു; എപ്പോള്‍? എവിടെവെച്ചെന്ന് വെളിപ്പെടുത്തി സരിത
ഇയാളുടെ ഭാര്യയും ചടങ്ങിനെത്തിയിരുന്നു. വാഗ്‌യോഗ ചേതനാപീഠത്തില്‍വെച്ച് ആചാര്യ ശാസ്ത്രി ശിവാലയാണ് സന്യാസ ദീക്ഷ നല്‍കിയത്. ഗ്രീവ്‌സണിന്റെ പൂര്‍ണ സമ്മതത്തോടെയാണ് സന്യാസ ദീക്ഷ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ഇവിടെവെച്ച് മന്ത്രങ്ങളും യോഗവിദ്യകളും ഗ്രീവ്‌സണ്‍ അഭ്യസിക്കും. ദീക്ഷ സ്വീകരിക്കാന്‍ ഹിന്ദുമതത്തിന്റെ സനാതന്‍ ധര്‍മം സ്വീകരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇതേതുടര്‍ന്നാണ് ഗ്രീവ്‌സണ്‍ ഹിന്ദുമതവും സ്വീകരിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Retired Danish teacher embraces Hinduism, receives spiritual initiation in Varanasi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്