ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്; ജയലളിതയുടെ അനന്തരവൾക്കു മത്സരിക്കാൻ കഴിയില്ല, കാരണം...

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ നാമനിർദേശപത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തളളി. ദീപ സമർപ്പിച്ച പത്രികയിൽ നിരവധി വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തളളിയത്. കഴിഞ്ഞ മാസം നവംബർ 23 നാണ് ദീപ നാമനിർദേശപത്രിക സമർപ്പിച്ചത്.

റാണിയെപ്പോലെ ജീവിച്ച ഹണിയുടെ ജീവിതം ദയനീയം; കേസ് നടത്താൽ പണമില്ല, സഹായമഭ്യര്‍ത്ഥിച്ച് ഹണിപ്രീത്

ജയലളിതയുടെ മരണത്തിനു ശേഷമാണ് ദീപ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ജയലളിതയുടെ രൂപ സാദ്യശ്യമുള്ള ദീപയ്ക്ക് ജനങ്ങളുടെ ഇടയിൽ വളരെപ്പെട്ടന്നു തന്നെ ഒരു സ്ഥാനം ലഭിച്ചിരുന്നു. ശശികലയ്ക്കും കുടംബത്തിനുമെതിരെ ഗുരുതര ആരോപണമാണ് ദീപ ഉന്നയിച്ചിരുന്നത്. അസുഖം ബാധിച്ച് ജയലളിത ആശുപത്രിയിൽ കിടന്നപ്പോൾ തന്നേയും തന്റെ കുടുംബത്തിനേയും കാണാൻ അനുവദിച്ചിരുന്നില്ല. കൂടാതെ ജീവിച്ചിരുന്ന കാലത്ത് ശശികലയാണ് തലൈവിയെ കുടുംബത്തിൽ നിന്ന് അകറ്റിയതെന്നും ദീപ ആരോപിച്ചിരുന്നു.

deepa

ജയലളിതയുടെ യാഥാർഥ പിൻകാമി താനാണന്നും ദീപ പല തവണ ആവർത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആർകെ നഗർ ഉപതിര‍ഞ്ഞെടുപ്പിൽ ദീപ മത്സരിക്കാൻ തിരുമാനിച്ചത്. ഇതിനെ തുടർന്ന് 'എം.ജി.ആർ അമ്മ ദീപ പേരവൈ' എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. ഡിസംബർ 21 നാണ്​ ആർ.കെ നഗറിൽ തെരഞ്ഞെടുപ്പ്​ നടക്കുക. ഡിസംബർ 24 ന്​ ഫലം പ്രഖ്യാപിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In a setback to former Tamil Nadu chief minister J Jayalalithaa's niece Deepa Jayakumar, her nomination papers for the crucial RK Nagar bypoll here have been rejected by the state Election Commission.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്