സമ്പൂര്‍ണ മദ്യനിരോധനം...എലികള്‍ അടിച്ച് ഫിറ്റായി, കുടിച്ച് തീര്‍ത്തത് ഒമ്പത് ലക്ഷം ലിറ്റര്‍!!

  • Posted By:
Subscribe to Oneindia Malayalam

പട്‌ന: സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയ ബീഹാറില്‍ പിടിച്ചെടുത്ത സ്റ്റേഷനുകളില്‍ സൂക്ഷിച്ച മദ്യം അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്ത ഒമ്പത് ലക്ഷം ലിറ്റര്‍ വ്യാജ മദ്യമാണ് അപ്രത്യക്ഷമായത്.

പോലീസ് സ്‌റ്റേഷനില്‍ നിന്ന് മദ്യം അപ്രതീക്ഷിതമായതോടെ പോലീസുകാര്‍ അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പിടികിട്ടിയത്. ഒമ്പത് ലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ച് തീര്‍ത്തതായി പോലീസ് പറഞ്ഞു.

വ്യാജ മദ്യം

വ്യാജ മദ്യം

ബീഹാറിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വ്യാജ മദ്യമാണ് കാണാതായത്. വ്യാഴാഴ്ച നടന്ന പോലീസ് യോഗത്തിലാണ് മദ്യം അപ്രത്യക്ഷമായതിന്റെ യഥാര്‍ത്ഥ കാരണം പുറത്ത് വിട്ടത്.

സംഭവത്തില്‍ സംശയം

സംഭവത്തില്‍ സംശയം

എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും വിശദീകരണങ്ങളില്‍ തൃപ്തരല്ലെന്നും പോലീസ് അധികൃതര്‍ പറഞ്ഞു. മദ്യകുപ്പികള്‍ നശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അന്വേഷണം നടത്തും

അന്വേഷണം നടത്തും

പട്‌നയുടെ ഐജിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തും. മദ്യം കടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും എഡിജിപി എസ്‌കെ സിംഗാല്‍ പറഞ്ഞു.

ബീഹാറില്‍ മദ്യനിരോധനം

ബീഹാറില്‍ മദ്യനിരോധനം

ഏപ്രില്‍ ഒന്ന് മുതലാണ് ഏപ്രില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നിധീഷ് കുമാര്‍ ഉറപ്പ് പറഞ്ഞതായിരുന്നു സമ്പൂര്‍ണ മദ്യനിരോധനം.

നിരോധനത്തിന് ശേഷം

നിരോധനത്തിന് ശേഷം

നിരോധനത്തിന് ശേഷം ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും 9.15 മദ്യം പിടിച്ചെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

English summary
Rodents guzzle down banned liquor in Bihar, probe ordered.
Please Wait while comments are loading...