ഇനിയെല്ലാം രുക്മിണി നോക്കും: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ ചലനങ്ങള്‍ ഇന്ത്യയെ അറിയിക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ- ചൈന ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യന്‍ സമുദ്രത്തിലെ ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത് നാവികസേനയുടെ രുക്മിണി. ഇന്ത്യന്‍ നാവിക സേന ഭൗമ നിരീക്ഷണത്തിന് ഉപയോഗിച്ചുവരുന്ന എന്ന ജിസാറ്റ് 7 ചൈനീസ് നീക്കങ്ങളെക്കുറിച്ച് ഇന്ത്യന്‍ നാവികസേനയക്ക് വിരങ്ങള്‍ നല്‍കുന്നത്.

ഇന്ത്യയുടെ ആദ്യ പ്രതിരോധ ഉപഗ്രഹമായ ജിസാറ്റ് 2013 സെപ്തംബര്‍ 29നാണ് വിക്ഷേപിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമെന്ന പ്രത്യേകതയും ജിസാറ്റ് 7നുണ്ട്. സമുദ്ര തീര സുരക്ഷ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് ഫ്രഞ്ച് ഗയാനയിലെ ക്വുറോയിലെ ബഹിരാകാശ തുറമുഖത്തുന്ന് ജിസാറ്റ് 7 വിക്ഷേപിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ സിക്കിം സെക്ടറിലുള്ള അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധക്കപ്പലുകളുടേയും അന്തര്‍വാഹിനി കപ്പലുകളുടേയും സാന്നിധ്യത്തെക്കുറിച്ച് നാവിക സേനയ്ക്ക് വിവരം നല്‍കിയത് ജിസാറ്റ് 7 ആയിരുന്നു.

ശത്രുസാന്നിധ്യത്തെക്കുറിച്ച്

ശത്രുസാന്നിധ്യത്തെക്കുറിച്ച്

സമുദ്രവുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് പുറമേ സൈനിക തലത്തിലുള്ള വിവരവിനിമയത്തിന് ഉപയോഗിക്കുന്നതിനുള്ള ഇന്ത്യന്‍ പ്രതിരോധ ഉപഗ്രഹം കൂടിയാണ് ജിസാറ്റ് 7. സമുദ്രത്തിലുള്ള ശത്രുക്കളുടെ കപ്പലുകള്‍, അന്തര്‍വാഹിനി കപ്പലുകള്‍ എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ച് അതാതുസമയത്ത് നാവിക സേനാ കപ്പലുകള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ ശേഷിയുള്ളതാണ് ഇന്ത്യ പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹം.

ചൈനീസ് യുദ്ധക്കപ്പലുകള്‍

ചൈനീസ് യുദ്ധക്കപ്പലുകള്‍

അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും- ചൈനയും ഇടഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ 13 ഓളം ചൈനീസ് കപ്പലുകളുടെ സാന്നിധ്യം ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടെന്ന് നാവിക സേനയെ വിവരമറിയിച്ചത് ജിസാറ്റായിരുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് കപ്പലുകളുടെ സാന്നിധ്യം ഇന്ത്യയ്ക്കും ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നതാണ്.

പൊഡീസന്‍ 81ഉം ജിസാറ്റ് 7 ഉം

പൊഡീസന്‍ 81ഉം ജിസാറ്റ് 7 ഉം

സിക്കിം സെക്ടറിലെ അതിര്‍ത്തി പ്രശ്നം ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ തര്‍ക്കം യുദ്ധത്തിലെത്തുമെന്ന് ചൈനീസ് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ചൈനീസ് യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ഇന്ത്യന്‍ മഹാസുദ്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ നാവിക സേനയുടെ ജിസാറ്റ്-7, ദീര്‍ഘദൂര നിരീക്ഷണ വാഹനം പൊഡീസന്‍ 81 എന്നിവയുടെ സഹായത്തോടെ നിരീക്ഷണം നടത്തവരുന്നതിനിടെയാണ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. അന്തര്‍വാഹിനി കപ്പലുകള്‍ ഉള്‍പ്പെടെ 13 ചൈനീസ് കപ്പലുകളാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ളതെന്നാണ് നാവിക സേന നല്‍കിയ വിവരം.

 യുദ്ധമുണ്ടാകുമെന്ന് മുന്നറിയിപ്പ്

യുദ്ധമുണ്ടാകുമെന്ന് മുന്നറിയിപ്പ്

അതിര്‍ത്തി പ്രശ്നം ഇന്ത്യ ശരിയായ രീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ യുദ്ധത്തില്‍ എത്തിയേക്കുമെന്ന് ചൈനീസ് മുന്നറിയിപ്പുമായി ചൈനീസ് നിരീക്ഷകര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. അതിര്‍ത്തിയില്‍ തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള എന്ത് മാര്‍ഗ്ഗവും ചൈന സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. സിക്കിമിലെ ഡോക് ലയിലെ ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം ഇന്ത്യ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ യുദ്ധത്തിന് സാധ്യതയുണ്ടെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമത്തിലെ ഉദ്യോസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്

 655 കോടി രൂപ ചെലവില്‍

655 കോടി രൂപ ചെലവില്‍

2,625 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 7 185 കോടി മുതല്‍മുടക്കിലാണ് നിര്‍മിച്ചിട്ടുള്ളത്. വിക്ഷേപണമുള്‍പ്പെടെ 655 കോടി രൂപയാണ് ഐഎസ്ആര്‍ഒ ചെലവഴിച്ചിട്ടുള്ളത്. ഉപഗ്രഹത്തിന്‍റെ സോളാര്‍ നിരയ്ക്ക് 2, 900 വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും കഴിയും. ഇന്ത്യന്‍ മഹാസുദ്രത്തില്‍ 2000 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലുള്ള കാര്യങ്ങള്‍ നിരീക്ഷിച്ച് നാവിക സേനയെ അറിയിക്കാന്‍ ജിസാറ്റ് 7 ന് കഴിയും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിരീക്ഷണം നടത്താനും ഈ ഉപഗ്രഹത്തിന് കഴിയും. സമുദ്ര നിരീക്ഷണത്തിന് പുറമേ കുറഞ്ഞ ബിറ്റ് റേറ്റ് ശബ്ദം മുതല്‍ ഉയര്‍ന്ന ബിറ്റ് റേറ്റിലുള്ള ശബ്ദം വരെ നല്‍കാന്‍ കഴിവുള്ളതാണ് രുക്മിണി.

 വിക്ഷേപണം ഇന്ത്യയ്ക്ക് പുറത്തുനിന്ന്

വിക്ഷേപണം ഇന്ത്യയ്ക്ക് പുറത്തുനിന്ന്

ഇന്ത്യയില്‍ വികസിത ജിഎസ്എല്‍വിയുടെ അഭാവമുള്ളതിനാല്‍ നാല് ടണ്‍ ഭാരമുള്ള ജിസാറ്റ് തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗ്വിയാനയിലെ ബഹിരാകാശ തുറമുഖത്തുന്നാണ് 2013ല്‍ ജിസാറ്റ് 7 വിക്ഷേപിക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഉപഗ്രഹ വിക്ഷേപണ വാഹിനി ഏരിയാന്‍ 5 വിഎ 215 ആണ് ഉപഗ്രത്തെ ഭ്രമണപഥത്തിലെത്തിച്ചത്.

ജിസാറ്റിന് മുമ്പ് ഇന്‍മര്‍സാറ്റ്!!

ജിസാറ്റിന് മുമ്പ് ഇന്‍മര്‍സാറ്റ്!!

ഐഎസ്ആര്‍ഒ ജിസാറ്റിന് മുമ്പ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ് ഇന്‍മര്‍സാറ്റിനെയാണ് ഇന്ത്യന്‍ നാവിക സേനയില്‍ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നത്. ജിസാറ്റ് വിജയകരമായി വിക്ഷേപിച്ചതോടെ യുദ്ധക്കപ്പലുകളുടെ ആശയവിനിമയത്തിന് വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.

English summary
With China increasing its naval presence in the Indian Ocean Region amid the ongoing Sikkim stand-off, the Indian Navy is keeping an eye on the 'dragon' with the help of its 'eye in the sky', Gsat-7, the Navy's own dedicated military satellite that was launched on September 29, 2013.
Please Wait while comments are loading...