കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ-യുക്രൈൻ യുദ്ധം ഇന്ത്യയെ ബാധിക്കുന്നു; ബിഎസ്എഫ് വിമാനം പറത്തുന്ന സമയം വെട്ടിക്കുറച്ചു

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: റഷ്യ യുക്രൈൻ യുദ്ധത്തിന്റെ പ്രതിധ്വനികൾ ഇന്ത്യയെയും ബാധിക്കുന്നു. അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) വിമാനങ്ങൾ പറത്തുന്നതിന് സമയ നിയന്ത്രണം വന്നിരിക്കുകയാണ് ഇപ്പോൾ. ആഭ്യന്തര മന്ത്രാലയ തലത്തിൽ പ്രശ്നം രൂക്ഷമാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുദ്ധം കൂടുതൽ നീണ്ടുപോകുന്നത് രാജ്യത്തെ അർദ്ധസൈനിക വിഭാഗങ്ങളുടെയും മറ്റ് സ്വതന്ത്ര സംഘടനകളുടെയും പ്രവർത്തനത്തെ ബാധിച്ചേക്കാം എന്നും സൂചനയുണ്ട്.

വിമാനം പറത്തുന്നതിനുള്ള സമയം ഗണ്യമായി കുറച്ചിട്ടുണ്ടെന്നും. മുകളിൽ നിന്നുള്ള ഓർഡർ അനുസരിച്ച് സമയം ഇനിയും വെട്ടിക്കുറക്കാൻ സാധ്യത ഉണ്ടെന്നും ഉന്നത ബിഎസ്എഫ് വൃത്തങ്ങൾ പറയുന്നു. ബിഎസ്എഫിന്റെ എയർ വിംഗ് ഫ്ലീറ്റിന്റെ വിന്യാസവും നീക്കവും തീരുമാനിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. വി5 സീരീസ്, എഎൽഎച്ച് ധ്രുവ്, ചേതക്, ചീറ്റ ഹെലികോപ്റ്റർ, നാല് വിമാനങ്ങൾ എന്നിവയുൾപ്പെടെ ഒരു ഡസനിലധികം എംഐ-17 ഹെലികോപ്റ്ററുകളുള്ള ഒരു സമർപ്പിത എയർ വിംഗാണ് ബിഎസ്എഫിനുള്ളത്.

ukraine-russia

ഇന്ത്യയിലുടനീളമുള്ള വിവിഐപി യാത്ര ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കും ഗതാഗതത്തിനും വിവിധ അർദ്ധസൈനിക സേനകൾ ഈ വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ഉപയോ ഗിക്കുന്നത്. ജമ്മു കശ്മീരിലും ഇടത് തീവ്രവാദ ബാധിത പ്രദേശങ്ങളിലും രക്ഷാപ്രവർത്തനത്തിനായി നിരവധി ഹെലികോപ്റ്ററുകൾ ബിഎസ്എഫ് വിന്യസിച്ചിട്ടുണ്ട്. ഐജി എയർ വിംഗായി ജോലി ചെയ്യുന്ന ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനാണ് ഈ വിഭാഗത്തിന്റെ തലവൻ. നിലവിൽ രാജ്യത്തെ സേനകളോടും സ്ഥിതിഗതികളെ കുറിച്ച് വിശദീകരിക്കുകയും അതിനനുസരിച്ച് പ്രവർത്തനം ആസൂത്രണം ചെയ്യാനുമാണ് അധികാരികൾ നൽകിയിരിക്കുന്ന ഉത്തരവ്.

"കുറഞ്ഞത് ആറ് മാസമെങ്കിലും ഇങ്ങനെ തുടരണം എന്നാണ് പ്രതീക്ഷിക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന യുക്രൈൻ-റഷ്യ യുദ്ധം കാരണം ഞങ്ങൾക്ക് ആവിശ്യമുള്ള ഭാഗങ്ങൾ വാങ്ങാൻ കഴിയുന്നില്ല." ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. "ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്. വിമാനം പറത്താനുള്ള സമയം കുറക്കാൻ ഞങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്താൽ അടുത്ത ആറ് മാസത്തേക്ക് കൂടി കാര്യങ്ങൾ മുന്നോട്ട് പോകും അല്ലാത്ത പക്ഷം എത്രയും പെട്ടെന്ന് ചില ഭാ ഗങ്ങൾ ഞങ്ങൾക്ക് ആവിശ്യമായി വരും." മറ്റൊരു ഉദ്യോ ഗസ്ഥൻ പറഞ്ഞു. നിലവിൽ ഉത്തരത്തിലുള്ള ഉപകരണങ്ങളിൽ പലതും ഇന്ത്യ റഷ്യയിൽ നിന്നാണ് വാങ്ങുന്നത്. ഇപ്പോൾ യുദ്ധം മൂലം ഇവ വാങ്ങാൻ സാധിക്കുന്നില്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം.

English summary
The flight time has been significantly reduced. Top BSF sources said that the time is likely to be further reduced as per the order from above.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X