അച്ഛന് മകനെ നഷ്ടമായി, പക്ഷെ തന്റെ മകനെ രക്ഷിച്ചു... റയാന്‍ സ്കൂള്‍ കേസ് 'പ്രതി'യുടെ അമ്മ പറയുന്നു

  • Written By:
Subscribe to Oneindia Malayalam

ദില്ലി: റയാന്‍ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ പ്രധ്യും കൊല ചെയ്യപ്പെട്ട കേസില്‍ പോലീസ് ആദ്യം അറസ്റ്റ് ചെയ്ത ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ നിരപരാധിയാമെന്ന് തെളിഞ്ഞതിന്റെ ആശ്വാസത്തിലാണ് കുടുംബം. സിബിഐ അന്വേഷണത്തിലാണ് കൊല നടത്തിയത് അശോക് കുമാറല്ലെന്നും ഇതേ സ്‌കൂളില്‍ തന്നെ പഠിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണെന്നും കണ്ടെത്തിയത്.

അശോക് കുമാര്‍ നിരപരാധിയാണെന്ന് തെളിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇയാളുടെ കുടുംബം. മകന്റെ മരണത്തില്‍ നീതി ലഭിക്കാന്‍ പോരാടുന്ന പ്രധ്യുമിന്റെ അച്ഛന്‍ ഭരുണ്‍ താക്കൂറിനോടു നന്ദിയുണ്ടെന്നു അശോക് കുമാറിന്റെ അമ്മ കേല ദേവി പറയുന്നു. ഭരുണ്‍ താക്കൂറിന് തന്റെ മകനെ നഷ്ടമായി. പക്ഷെ അദ്ദേഹം തന്റെ മകനെ രക്ഷിച്ചു. മകനെ തിരിച്ചുതന്ന അദ്ദേഹത്തിന്റെ കുടുംബത്തോട് തങ്ങള്‍ എക്കാലവും കടപ്പെട്ടിരിക്കുമെന്ന് കേലാ ദേവി പറഞ്ഞു.

പോലീസിന്‍റെ കണ്ടെത്തല്‍

പോലീസിന്‍റെ കണ്ടെത്തല്‍

കേസില്‍ ഗുഡ്ഗാവ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത് അശോക് കുമാറിനെയായിരുന്നു. പീഡന ശ്രമത്തിനിടെ അശോക് കുമാര്‍ കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് അന്നു പോലീസ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഭരുണ്‍ കുമാര്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി രംഗത്തു വരികയായിരുന്നു.
കൊലപാതകം നടന്ന സപ്തംബര്‍ എട്ടിനു തന്നെയാണ് അശോക് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

 കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം

കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം

കുടുംബത്തിനായി വളരെയധികം കഷ്ടപ്പാടുകളാണ് മകന്‍ സഹിക്കുന്നതെന്ന് കേല ദേവി പറഞ്ഞു. ജീവിതത്തിലുനീളം കഷ്ടപ്പാടുകള്‍ മാത്രമേ അവനുണ്ടായിട്ടുള്ളൂ. ചെറിയൊരു വീട് പണിയുകയെന്നതായിരുന്നു അവന്റെ ഏറ്റവും വലിയ സ്വപ്‌നം. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നും അവന് ആഗ്രഹമുണ്ടായിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചെല്ലാം പലപ്പോഴും അവനോടു പറഞ്ഞിരുന്നില്ലെന്നും അവര്‍ കലങ്ങിയ കണ്ണുകളോടെ പറഞ്ഞു. എട്ടും അഞ്ചും വയസ്സുള്ള രണ്ടു മക്കളാണ് അശോകിനുള്ളത്.

 അശോകിന് രണ്ടു മക്കള്‍

അശോകിന് രണ്ടു മക്കള്‍

അച്ഛന് ജാമ്യം കിട്ടിയെന്നും അധികം വൈകാതെ തങ്ങളുടെ വീട്ടിലേക്ക് മടങ്ങിയെത്തുമെന്നുമുള്ള ആഹ്ലാദത്തിലാണ് കുട്ടികള്‍. ജോലി കഴിഞ്ഞാല്‍ എല്ലാ ദിവസവും വൈകീട്ട് അഞ്ചു മണിയോടെ തന്നെ അച്ഛന്‍ വീട്ടിലെത്തും. കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് അച്ഛന്‍ ശ്രമിക്കാറുള്ളത്. വീട്ടിലെത്തിയാല്‍ ഉടന്‍ തന്നെയും എടുത്ത് മിഠായി വാങ്ങിക്കാന്‍ അടുത്ത മിഠായിക്കടയില്‍ പോവാറുണ്ടായിരുന്നുവെന്നും മകന്‍ പറഞ്ഞു.

അച്ഛന് അങ്ങനെ ചെയ്യാനാവില്ലെന്ന് മകന്‍

അച്ഛന് അങ്ങനെ ചെയ്യാനാവില്ലെന്ന് മകന്‍

തന്റെ അച്ഛന്‍ വളരെ സ്‌നേഹവും കരുതലുമുള്ള വ്യക്തിയാണ്. അനുജനെയോ തന്നെയോ അച്ഛന്‍ ഇതുവരെ തല്ലിയിട്ടു പോലുമില്ലെന്നും എട്ടു വയസ്സുകാരനായ മകന്‍ പറയുന്നു. അങ്ങനെയുള്ള ഒരാള്‍ക്ക് തന്‍െ പ്രായമുള്ള ഒരു കുട്ടിയെ എങ്ങനെ കൊലപ്പെടുത്താന്‍ സാധിക്കുമെന്നും മകന്‍ ചോദിക്കുന്നു. കൊലപാതകത്തിനു പിന്നില്‍ അശോക് അല്ലെന്ന് സിബിഐ കണ്ടെത്തിയ ശേഷം വെള്ളിയാഴ്ച രാവിലെ ഭര്‍ത്താവിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നതായി ഭാര്യ മമത പറഞ്ഞു. ജയിലില്‍ എപ്പോള്‍ കാണാന്‍ പോയാലും അദ്ദേഹത്തെ വളരെ വികാരധീനനായാണ് കാണപ്പെട്ടത്. തന്നെ കണ്ടയുടന്‍ പൊട്ടിക്കരഞ്ഞ ശേഷം കൈകൂപ്പി കൊണ്ട് കൊല താന്‍ ചെയ്തത് താനല്ലെന്നു ഭര്‍ത്താവ് പറഞ്ഞിരുന്നതായും മമത കൂട്ടിച്ചേര്‍ത്തു.

പല ജോലികളും ചെയ്തു

പല ജോലികളും ചെയ്തു

തന്റെ കുടുംബത്തെ മറ്റെന്തിനേക്കാളും കൂടുതല്‍ അശോക് സ്‌നേഹിച്ചിരുന്നു. അഞ്ചാം ക്ലാസില്‍ അദ്ദേഹത്തിനു പഠനം നിര്‍ത്തേണ്ടിവന്നിരുന്നു. 100 രൂപ ദിവസക്കൂലിക്ക് പത്തു വര്‍ഷത്തോളമാണ് അദ്ദേഹം ജോലി ചെയ്തത്. പിന്നീട് അദ്ദേഹം ഓട്ടോറിക്ഷാ ഡ്രൈവറായി. എന്നിട്ടും കുടുംബത്തെ മുന്നോട്ട് നയിക്കാന്‍ അശോകിനായില്ല. കൂടുതല്‍ മെച്ചപ്പെട്ട ജോലിക്കായി അശോക് ശ്രമിച്ചു കൊണ്ടിരുന്നു. തുടര്‍ന്നാണ് പ്രതിമാസം 7000 രൂപ വേതനത്തില്‍ റയാന്‍ സ്‌കൂളിലെ ബസ് കണ്ടക്ടറുടെ ജോലി അദ്ദേഹത്തിനു ലഭിച്ചത്. ഇതിനു മുമ്പ് വിവേക് ഭാരതി പബ്ലിക് സ്‌കൂളിലും ബസ് കണ്ടക്ടറായി അശോക് ജോലി ചെയ്തിട്ടുണ്ടെന്നു മമത കൂട്ടിച്ചേര്‍ത്തു. സപ്തംബര്‍ എട്ടിന് കൊലപാതക്കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത ശേഷം കുടുംബം കടുത്ത പ്രതിസന്ധിയിലായിരുന്നുവെന്ന മമത പറയുന്നു. ഭക്ഷണത്തിനായി മറ്റു ഗ്രാമവാസികളെയാണ് ആശ്രയിച്ചിരുന്നത്. ഓഗസ്റ്റ് മാസത്തെ ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് വന്നിരുന്നെങ്കിലും അശോക് ജയിലിലായതിനാല്‍ ഇതില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. നവംബര്‍ 16ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്നും മമത വ്യക്തമാക്കി.

English summary
A father lost his son but saved mine, says bus conductor's mother.
Please Wait while comments are loading...