റയാന്‍ സ്‌കൂള്‍ കൊലപാതകം: അവന്‍ നേരത്തേതന്നെ സംശയത്തിന്റെ നിഴലില്‍... ഒരു വിദ്യാര്‍ഥിക്കുകൂടി പങ്ക്?

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വിവാദമായ റയാന്‍ സ്‌കൂളിലെ ഏഴു വയസ്സുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടു. കൊലക്കേസില്‍ ബസ് കണ്ടക്ടറായ അശോക് കുമാറിനെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കൊലയ്ക്കു പിന്നില്‍ അശോക് കുമാറാണോയെന്ന പോലീസ് നിലപാടില്‍ നേരത്തേ തന്നെ സംശയമുണ്ടായിരുന്നതായി സിബിഐ വ്യക്തമാക്കി.

ഏഴു വയസ്സുകാരനായ പ്രധ്യുമിനെ കൊലപ്പെടുത്തിയത് ഇതേ സ്‌കൂളില്‍ തന്നെ പഠിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. യഥാര്‍ഥ കൊലയാളിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തങ്ങള്‍ നേരത്തേ തന്നെ നോട്ടമിട്ടിരുന്നതായി സിബിഐ അറിയിച്ചു.

മറ്റൊരു വിദ്യാര്‍ഥി കൂടി?

മറ്റൊരു വിദ്യാര്‍ഥി കൂടി?

സംഭവത്തില്‍ മറ്റൊരു വിദ്യാര്‍ഥി കൂടി ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് സിബിഐ ഇപ്പോള്‍ സംശയിക്കുന്നത്. ഇതേക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കൊലപാതകത്തില്‍ പ്ലസ് വിദ്യാര്‍ഥിയെ സഹായിക്കുകയോ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുകയോ ചെയ്തിട്ടുണ്ടോയെന്നാണ് സിബിഐ സംശയിക്കുന്നത്. എന്നാല്‍ കേസില്‍ മറ്റു വിദ്യാര്‍ഥികളെയൊന്നും സിബിഐ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് വിവരം.

വിദ്യാര്‍ഥിയുടെ മൊഴിയില്‍ വൈരുദ്ധ്യം?

വിദ്യാര്‍ഥിയുടെ മൊഴിയില്‍ വൈരുദ്ധ്യം?

കൊല ചെയ്ത വിദ്യാര്‍ഥിയുമായി അടുപ്പമുള്ള സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥിയുടെ മൊഴി മജിസ്‌ട്രേറ്റ് കോടതിയില്‍ നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഈ കുട്ടി പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും വൈരുദ്ധ്യമുണ്ടോയെന്നാണ് സിബിഐ ഇപ്പോള്‍ പരിശോധിക്കുന്നത്. സപ്തംബര്‍ 22നാണ് ഗുഡ്ഗാവ് പോലീസില്‍ നിന്നും കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. കൊലപാതകം നടന്ന സപ്തംബര്‍ എട്ടിനും ഒരാഴ്ച മുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ സിബിഐ വിശദമായി പരിശോധിച്ചിരുന്നു.

സിബിഐ റെയ്ഡ് നടത്തി

സിബിഐ റെയ്ഡ് നടത്തി

ആറു ദിവസത്തിനകം അതായത് സപംതബര്‍ 28ന് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തുകയും ചെയ്തു. വീട്ടില്‍ നിന്നു പല നിര്‍ണായക രേഖകള്‍ സിബിഐക്കു ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഈ രേകള്‍ കൈശം വയ്ക്കാന്‍ അനുവദിക്കണമെന്ന് തൊട്ടടുത്ത ദിവസം സിബിഐ കോടതിയില്‍ അഭ്യര്‍ഥിച്ചിരുന്നു. സിബിഐയുടെ ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. ഇതേ ദിവസം തന്നെയാണ് കേസില്‍ അറസ്റ്റിലായ അശോക് കുമാര്‍, ഫ്രാന്‍സിസ് തോമസ് (റയാന്‍ ഗ്രൂപ്പ് നോര്‍ത്തേണ്‍ സോണ്‍ മേധാവി), ജെയ്‌സ് തോമസ് (സ്‌കൂള്‍ എച്ച്ആര്‍ വിഭാഗം മേധാവി) എന്നിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

രേഖകളെക്കുറിച്ച് വെളിപ്പെടുത്താതെ സിബിഐ

രേഖകളെക്കുറിച്ച് വെളിപ്പെടുത്താതെ സിബിഐ

എന്നാല്‍ കൊല ചെയ്ത വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്നു ലഭിച്ച രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തില്‍ ഈ രേഖകള്‍ ഏറെ നിര്‍ണായകമായതിനാലാണ് സിബിഐ കൂടുതല്‍ വെളിപ്പെടുത്താത്തതെന്നാണ് സൂചന. ഈ രേഖകള്‍ ഫോറന്‍സിക് പരിശോധനയ്ക്കും സിബിഐ വിധേയമാക്കിയിരുന്നു.

നേരത്തേ തന്നെ സംശയമുണ്ടായിരുന്നു

നേരത്തേ തന്നെ സംശയമുണ്ടായിരുന്നു

കൊലപാതകത്തില്‍ പ്ലസ് വിദ്യാര്‍ഥിക്കു പങ്കുണ്ടോയെന്ന കാര്യത്തില്‍ നേരത്തേ തന്നെ സംശയം ഉണ്ടായിരുന്നതായി സിബിഐ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളുമെല്ലാം സംഭവത്തില്‍ വിദ്യാര്‍ഥിക്കു പങ്കുണ്ടെന്ന സൂചയാണ് നല്‍കിയതെന്നും സിബിഐ പറയുന്നു. നിലവിലെ തെളിവുകള്‍ വച്ച് വിശദമായ അന്വേഷണം നടത്തുകയും പിടിയിലായ മറ്റു പ്രതികള്‍ക്കു സംഭവത്തില്‍ ബന്ധമില്ലെന്ന് വ്യക്തമാവുകയും ചെയ്തതോടെയാണ് പ്ലസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതെന്നും സിബിഐ വിശദമാക്കി.

കൊലയ്ക്കു കാരണം

കൊലയ്ക്കു കാരണം

സ്‌കൂളിലെ പരീക്ഷയും രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള യോഗവും നീട്ടി വയ്ക്കുന്നതിനു വേണ്ടിയാണ് വിദ്യാര്‍ഥി ഏഴു വയസ്സുകാരനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രധ്യുംനിനെ സ്‌കൂളിലെ ശൗചാലയത്തിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോയ ശേഷം കഴുത്തില്‍ കത്തി കൊണ്ട് മുറിവുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും സിബിഐ പറയുന്നു.
കേസില്‍ നേരത്തേ അറസ്റ്റിലായ ബസ് കണ്ടക്ടര്‍ അശോക് കുമാറിന് കൊലപാതകത്തില്‍ ഒരു തരത്തിലുമുള്ള പങ്കില്ലെന്നും ലൈംഗിക പീഡനശ്രമമൊന്നും കൊല്ലപ്പെട്ട കുട്ടിക്കു നേരെ ഉണ്ടായിട്ടില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി.

English summary
CBI had doubts over Gurugram police's theory that bus conductor Ashok Kumar killed Pradhyumn inside the school washroom and kept the Class 11 student on its list of "suspects" from the very beginning.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്