ശമ്പളം മൂന്നിരട്ടി വര്‍ധിപ്പിച്ചു; 1.11 ലക്ഷത്തില്‍ നിന്ന് 3.45 ലക്ഷത്തിലേക്ക്, കൈയ്യടിച്ച് എംഎല്‍എമാര്‍
നിയമസഭാ അംഗങ്ങളുടെ പ്രതിമാസ ശമ്പളം മൂന്നിരട്ടി വര്‍ധിപ്പിച്ച് ഒഡീഷ. 1.11 ലക്ഷം രൂപയില്‍ നിന്ന് 3.45 ലക്ഷം രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന എംഎല്‍എമാര്‍ ഇനി ഒഡീഷയില്‍ ആയിരിക്കും. ഈ വര്‍ധന മുന്‍കാല പ്രാബല്യത്തോടെയാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. അതായത്, 2024 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യം. കഴിഞ്ഞ ജൂണിലാണ് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഒഡീഷ. ഏറെ കാലം ബിജു ജനതാദള്‍ (ബിജെഡി) ആയിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി അധികാരം പിടിച്ചത്. ശമ്പളം വര്‍ധിപ്പിക്കുന്ന ബില്ല് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ചേര്‍ന്ന് ഐക്യകണ്ഠ്യേന പാസാക്കിയെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി മുകേഷ് മഹാലിങ് പറഞ്ഞു.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെ എല്ലാം ശമ്പളം മൂന്നിരട്ടി വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, മുന്‍ എംഎല്‍എമാരുടെ പെന്‍ഷനും മൂന്നിരട്ടി കൂട്ടി. സിറ്റിങ് എംഎല്‍എ മരിച്ചാല്‍ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കാനും പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ട്. ഓരോ അഞ്ച് വര്‍ഷത്തിലും എംഎല്‍എമാരുടെ ശമ്പളം ഇനി വര്‍ധിപ്പിക്കും.
ഓരോ അഞ്ച് വര്‍ഷത്തിലും ശമ്പളം വര്‍ധിപ്പിക്കുന്ന വേളയില്‍ പുതിയ ബില്ല് ഇനി അവതരിപ്പിക്കില്ല. പകരം മന്ത്രിസഭാ ഓര്‍ഡിനന്‍സ് വഴിയാകും ശമ്പളം കൂട്ടുന്ന തീരുമാനം കൈകൊള്ളുക എന്നും മന്ത്രി വിശദീകരിച്ചു. ശമ്പളം, അലവന്‍സ്, മറ്റു ധനസഹായങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്ത് നിലവില്‍ പ്രതിമാസം 1.11 ലക്ഷം രൂപയാണ് എംഎല്‍എമാര്‍ക്ക് കിട്ടുന്നത്. ഇത് 3.45 ലക്ഷമായി ഉയരും.
മുഖ്യമന്ത്രിയുടെ ശമ്പളം 3.74 ലക്ഷം
ശമ്പളം മാത്രം 90000 രൂപയാണ് കിട്ടുക. മണ്ഡല അലവന്‍സ് ആയി 75000 രൂപയും ഗതാഗത അലവന്‍സ് ആയി 50000 രൂപയും പുസ്തകം വാങ്ങുന്നതിന് 10000 രൂപയും വൈദ്യുതി അലവന്‍സ് ആയി 20000 രൂപയും യാത്രാ അലവന്‍സ് ആയി 50000 രൂപയും വൈദ്യസഹായമായി 35000 രൂപയും ടെലിഫോണ്‍ അലവന്‍സ് ആയി 15000 രൂപയുമാണ് കിട്ടുക.
മുന്‍ എംഎല്‍എമാര്‍ക്ക് 1.17 ലക്ഷം രൂപയാണ് പെന്ഷന്. ഇതില്‍ 80000 രൂപ പെന്ഷന് മാത്രമായും 25000 രൂപ മെഡിക്കല്‍ അലവന്‍സ് ആയും 12500 രൂപ യാത്രാ അലവന്‍സ് ആയുമാണ് നല്‍കുക. ഓരോ അഞ്ച് വര്‍ഷവും കണക്കാക്കി 3000 രൂപ അധികം ലഭിക്കുകയും ചെയ്യും. 2007 മുതല്‍ എംഎല്‍എമാര്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുവരികയാണ്. ഇതുമായി ബന്ധപ്പെട്ട നാല് ബില്ലുകളാണ് നിയമസഭ ഇപ്പോള്‍ പാസാക്കിയത്. എല്ലാ എംഎല്‍എമാരും മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ശമ്പളം 3.74 ലക്ഷം രൂപയായി വര്‍ധിക്കും. സ്പീക്കര്‍ക്ക് 3.68 ലക്ഷം രൂപയും ഡെപ്യൂട്ടി സ്പീക്കര്‍ക്ക് 3.56 ലക്ഷം രൂപയും കിട്ടും. മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും 3.62 ലക്ഷം രൂപയാണ് പ്രതിമാസം ലഭിക്കുക. സര്‍ക്കാരിന്റെ ചീഫ് വിപ്പിനും ഇതേ തുക അക്കൗണ്ടിലെത്തും. ഡെപ്യൂട്ടി വിപ്പിന് 3.50 ലക്ഷം രൂപയാണ് കിട്ടുക.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications