കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ഓക്‌സിജന്‍ വിതരണം നിരീക്ഷിക്കാന്‍ 12 അംഗ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമാകുകയാണ്. നിരവധി പേരാണ് രാജ്യത്ത് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മെഡിക്കല്‍ ഓക്‌സിജന്‍ ശാസ്ത്രീയമായി അനുവദിക്കുന്നതിനടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ 12 അംഗ ദേശീയ ടാസ്‌ക് ഫോഴ്സിനെ സുപ്രീം കോടതി ശനിയാഴ്ച രൂപീകരിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമുള്ള ഓക്‌സിജന്‍ വിതരണം സമിതി ഉറപ്പ് വരുത്തും.

sc

കൂടിയാലോചനയ്ക്കും വിവരങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാരിന്റെ മാനവ വിഭവശേഷിയെ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഈ ടാസ്‌ക്‌ഫോഴ്സിനുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. രാജ്യത്തെ ഓക്‌സിജന്‍ വിതരണം സംബന്ധിച്ച് സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിനും സുപ്രീം കോടതിയിലും സമര്‍പ്പിക്കുന്നതായിരിക്കും. 12 അംഗ സമിതിയുടെ കണ്‍വീനര്‍ ക്യാബിനറ്റ് സെക്രട്ടറിയായിരിക്കും.

പശ്ചിമ ബംഗാള്‍ ഹെല്‍ത്ത് സയന്‍സസ് കൊല്‍ക്കത്ത മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഭബതോഷ് ബിശ്വാസ്, ദില്ലി സര്‍ ഗംഗാ റാം ഹോസ്പിറ്റല്‍ ബോര്‍ഡ് മാനേജ്മെന്റ് ചെയര്‍പേഴ്സണ്‍ ഡോ. ദേവേന്ദര്‍ സിംഗ് റാണ, ബെംഗളൂരുവിലെ നാരായണ ഹെല്‍ത്ത് കെയര്‍ ചെയര്‍പേഴ്‌സണും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ദേവി പ്രസാദ് ഷെട്ടി, തമിഴ്നാട്ടിലെ വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ ഗഗന്‍ദീപ് കാങ്, തമിഴ്നാട്ടിലെ വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. ജെ. പീറ്റര്‍, ഗുരുഗ്രാമിലെ മെഡന്ത ഹോസ്പിറ്റല്‍ ആന്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. നരേഷ് ട്രെഹാന്‍.

മുംബൈയിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍, ഐസിയു ഡയറക്ടര്‍ ഡോ. രാഹുല്‍ പണ്ഡിറ്റ്, ദില്ലിയിലെ സര്‍ ഗംഗാ റാം ഹോസ്പിറ്റല്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം ചെയര്‍മാനും ഹെഡുമായ ഡോ. സൗമിത്ര റാവത്ത്, ദില്ലിയിലെ സീനിയര്‍ പ്രൊഫസറും ഹെപ്പറ്റോളജി വിഭാഗം മേധാവിയുമായ ഡോ. ശിവകുമാര്‍ സരിന്‍, മുംബൈയിലെ പാര്‍സി ജനറല്‍ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് ചെസ്റ്റ് ഫിസിഷ്യന്‍ ഡോ. സരിര്‍ എഫ് ഉദ്വാഡിയ, സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര സര്‍ക്കാരിന്റെ കാബിനറ്റ് സെക്രട്ടറി എന്നിവരാണ് സമിതിയെ അംഗങ്ങള്‍.

English summary
SC has appointed a 12-member task force to monitor the oxygen supply in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X