കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷ്ടമുള്ളവര്‍ക്ക് ഇറച്ചി വാങ്ങുകയും കഴിക്കുകയും ചെയ്യാം,അടിച്ചേല്‍പ്പിക്കില്ലെന്ന് സുപ്രീംകോടതി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: മാംസ നിരോധനവും പ്രതിഷേധങ്ങളും രാജ്യവ്യാപകമായി നടക്കുന്നതിനിടെ സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. മാംസ നിരോധനം ജനങ്ങളുടെ തൊണ്ടയില്‍ കുത്തിയിറക്കേണ്ട കാര്യമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇഷ്ടമുള്ളവര്‍ക്ക് ഇറച്ചി വില്‍ക്കുകയോ, വാങ്ങുകയോ, കഴിക്കുകയോ ചെയ്യാം. നിബന്ധനകളും നിരോധനവും ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ഒരു മതത്തിന്റെ പേരില്‍ മറ്റ് മതക്കാര്‍ എന്തു ഭക്ഷിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന വാദം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. മറ്റ് മതക്കാരോടും സഹിഷ്ണുത പുലര്‍ത്തണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. മുംബൈയിലെ മാംസ നിരോധനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

meat

ഇറച്ചി നിരോധനം നടപ്പാക്കാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ജൈനമതക്കാരുടെ പര്‍യുഷാന്‍ ഉത്സവത്തിന്റെ ഭാഗമായി മാംസ നിരോധനം ഏര്‍പ്പെടുത്തിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവ് മുംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് സ്‌റ്റേ ചെയ്തത്. തുടര്‍ന്ന് ജൈനമതക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

മാംസ നിരോധനം ഉത്തരവാദിത്വപരമായ നിയന്ത്രണമാണെന്നും സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വികാരങ്ങള്‍ മാനിക്കണമെന്നും ജൈനമതക്കാര്‍ കോടതിയില്‍ വാദിച്ചു. മതപരമായ ആഘോഷങ്ങളുടെ ഭാഗമായി മാംസം നിരോധിക്കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ ഹൈക്കോടതി എത്രയും പെട്ടെന്ന് തീരുമാനം അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

English summary
The Supreme Court refused to interfere with an order staying the ban announced by the Maharashtra government on sale of meat in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X