75 നിലയിൽ നിന്ന് സെൽഫി എടുത്തു; പുറകെ 17 കാരന് കിട്ടയത് ഉഗ്രൻ പണി...
മതിയായ സുരക്ഷ നടപടികൾ സ്വീകരിക്കാതെ സഹസിക പ്രകടനങ്ങൾ നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലും യുട്യൂബിലും പോസ്റ്റ് ചെയ്തിരുന്നു.
മുംബൈ: കൃത്യമായ സുരക്ഷ ചട്ടങ്ങൾ പാലിക്കാതെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ 75ാം നിലയിൽ കയറി സെൽഫി എടുത്ത് എഞ്ചിനിയറിങ് വിദ്യാർഥി പിടിയിൽ. മുംബൈ സ്വദേശി പ്രണാൽ ചാവാൻ നാണ് പോലീസ് പിടിയിലായത്.

മതിയായ സുരക്ഷ നടപടികൾ സ്വീകരിക്കാതെ സഹസിക പ്രകടനങ്ങൾ നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലും യുട്യൂബിലും പോസ്റ്റ് ചെയ്തിരുന്നു. ഇത് പോലീസ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് 17 കാരനെ പോലീസ് പിടികൂടിയയത്. ഇതിനെ തുടർന്ന് ചവാൻ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് പേസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.
അതേസമയം ഇനിയും സാഹസിക പ്രവർത്തനങ്ങളുമായി താൻ മുന്നോട്ട് പോകുമെന്ന് ഇയാൾ അറയിച്ചിട്ടുണ്ട്. തന്റെ പ്രവർത്തി മറ്റൊരാളെ ഇതിലേക്ക് നയിക്കാതിരിക്കാനാണ് വീഡിയോ നീക്കം ചെയ്തതെന്നു ചവാൻ പറഞ്ഞു . ഇനി താൻ നടത്തുന്ന സാഹസിക പ്രവർത്തനങ്ങൾ അധികൃതരുടെ അനുമതിയോടേയും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചായിരിക്കുമെന്നും ചവാൻ കൂട്ടിച്ചേോർത്തു.












Click it and Unblock the Notifications