Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ തിരിഞ്ഞുനോക്കിയില്ല, വന്നത് സോണിയ മാത്രം, സര്‍ക്കാരുണ്ടാക്കിയത് വെളിപ്പെടുത്തി പവാര്‍

ദില്ലി: കോണ്‍ഗ്രസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ശരത് പവാര്‍. വളരെ കഷ്ടപ്പെട്ടാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയതെന്ന് ശരത് പവാര്‍ തുറന്നടിച്ചു. നേരത്തെ കോണ്‍ഗ്രസ് പ്രതാപം നഷ്ടപ്പെട്ടിട്ടും വീരസ്യം പറയുന്ന പാര്‍ട്ടിയാണെന്ന് പവാര്‍ തുറന്നടിച്ചിരുന്നു. ഇതേ ടോക് ഷോയിലാണ് കൂടുതല്‍ കാര്യങ്ങള്‍ പവാര്‍ പറയുന്നത്. രാഹുല്‍ ഗാന്ധി സഖ്യമുണ്ടാക്കാനായി തിരഞ്ഞുപോലും നോക്കിയിട്ടില്ലെന്ന് പവാര്‍ പറയുന്നു. നേരത്തെ തന്നെ ശിവസേനയുമായി രാഹുലിനുള്ള പ്രശ്‌നങ്ങള്‍ വ്യക്തമാണ്. ഈയടുത്താണ് ശിവസേനയുമായി അടുക്കാന്‍ തന്നെ രാഹുല്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഉണ്ടാക്കാനായുള്ള ചര്‍ച്ചകള്‍ സോണിയയാണ് നടത്തിയതെന്ന് പവാര്‍ പറഞ്ഞു.

1

കോണ്‍ഗ്രസിനുള്ളില്‍ ശിവസേനയുമായുള്ള സഖ്യം സോണിയ ചര്‍ച്ച ചെയ്തു. എല്ലാവരില്‍ നിന്നുള്ള പോസിറ്റീവായ മറുപടിയാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരുണ്ടാക്കാന്‍ സോണിയ അനുമതി നല്‍കിയത്. എല്ലാം വളരെ പെട്ടെന്നായിരുന്നു. രാഹുലിന് ഇതില്‍ ഒരു റോളും ഇല്ലെന്നും പവാര്‍ വ്യക്തമാക്കി. ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കങ്ങളെ കുറിച്ച് എനിക്ക് അറിയില്ല. അവര്‍ സഖ്യത്തിലായിരുന്നപ്പോള്‍ പല ധാരണകളും വന്നിരിക്കാം. എന്തെങ്കിലുമൊക്കെ നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരിക്കാം. അതിനെ കുറിച്ച് എനിക്ക് അറിയില്ല. പക്ഷേ തിരഞ്ഞെടുപ്പിന് ശേഷം അവര്‍ അവഗണിക്കപ്പെട്ടെന്ന് തോന്നിയിട്ടുണ്ടെന്നും പവാര്‍ പറഞ്ഞു.

ശിവസേനയോട് പറഞ്ഞ വാക്ക് ബിജെപി പാലിച്ചില്ലെന്നാണ് അവര്‍ കരുതുന്നത്. ഞങ്ങള്‍ ആ ഘട്ടത്തിലൊക്കെ നിശബ്ദരായിരുന്നു. എന്നാല്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സര്‍ക്കാര്‍ രൂപീകരണം എന്നത് ബിജെപിയും ശിവസേനയും തമ്മില്‍ നടക്കില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ശിവസേനയുടെ എതിര്‍പ്പ് കൂടി വരികയാണെന്നും മനസ്സിലായി. അത്രയും പ്രശ്‌നങ്ങളുള്ള സ്ഥിതി എങ്ങനെയാണ് അവര്‍ക്ക് സര്‍ക്കാര്‍ നടത്താനാവുകയെന്നും പവാര്‍ ചോദിക്കുന്നു. ഉദ്ധവിനെ എനിക്ക് ചെറുപ്പം തൊട്ട് അറിയാം. ബാല്‍ താക്കറെയുമായി എനിക്ക് അത്രത്തോളം ബന്ധമുണ്ടായിരുന്നു. ബാല്‍ താക്കറെയുടെ പാതയിലാണ് ഉദ്ധവിന്റെയും മുന്നേറ്റം.

ബാല്‍ താക്കറെ ഉദ്ധവിന് ശിവസേനയുടെ ഉത്തരവാദിത്തം നല്‍കിയപ്പോള്‍, എല്ലാവരും കരുതിയത് അവര്‍ ഇല്ലാതാക്കുമെന്നാണ്. പക്ഷേ അതേ പാര്‍ട്ടി ബിഎംസിയില്‍ അധികാരം നേടി. ശിവസേന ശക്തമാകുന്നതാണ് എല്ലാവരും കണ്ടത്. ഉദ്ധവിന് ചുമതലകള്‍ നല്‍കിയാല്‍ അത് നല്ല രീതിയില്‍ കൊണ്ടുപോകുമെന്ന് ആളുകള്‍ വിശ്വസിക്കാന്‍ തുടങ്ങി. വളരെ മിതഭാഷിയാണ് ഉദ്ധവ്. എന്നാല്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ എല്ലാവരും കാണുന്നുണ്ട്. ബിജെപിയുമായി അവര്‍ ഇടഞ്ഞപ്പോള്‍, എന്‍സിപിയിലുള്ള പലരും പറഞ്ഞു ശിവസേനയുമായി സഖ്യമുണ്ടാക്കണമെന്ന്, അതനുസരിച്ചാണ് ചര്‍ച്ച നടന്നത്. ആ സമയത്ത് തന്നെ സഞ്ജയ് റാവത്തും ഞങ്ങളെ ചര്‍ച്ചയ്ക്കായി സമീപിച്ചെന്നും പവാര്‍ വെളിപ്പെടുത്തി.

പിറന്നാൾ ദിനത്തിൽ ആരാകരെ ത്രില്ലടിപ്പിച്ച് മഞ്ജുവിന്റെ പുതിയ പ്രഖ്യാപനം.. അയിഷയുടെ പോസ്റ്റർ ലുക്ക് പുറത്ത്

തിരഞ്ഞെടുപ്പിന് ശേഷവും പക്ഷേ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ശിവസേനയുമായി ധാരണ വന്നതോടെ, ഞാന്‍ സോണിയാ ഗാന്ധിയെ വിളിച്ചു. കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സര്‍ക്കാര്‍ ഉണ്ടാക്കണമെന്നാണ് ഞങ്ങള്‍ കരുതിയത്. കോണ്‍ഗ്രസിലെ ചിലര്‍ക്ക് ഇതിനോട് യോജിപ്പുണ്ടായിരുന്നു. കാരണം ബിജെപി അധികാരത്തില്‍ വരുന്നത് അവര്‍ക്ക് തടയണമായിരുന്നു. എന്നാല്‍ സോണിയാ ഗാന്ധി ഇതിനോട് യോജിക്കുമോ എന്നായിരുന്നു അവരുടെ ഭയം. ഈ സാഹചര്യത്തിലാണ് ഞാന്‍ സോണിയയോട് സംസാരിച്ചത്. സോണിയക്ക് മുന്നില്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ എത്തിച്ചിരുന്നു. ബിജെപി അധികാരത്തില്‍ എത്തരുതെന്ന ആവശ്യം ഞാന്‍ സോണിയയെ അറിയിച്ചെന്ന് പവാര്‍ വ്യക്തമാക്കി.

ഇതോടെ സോണിയക്ക് കാര്യം ബോധ്യപ്പെട്ടു. തുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഈ സഖ്യത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്. ഒടുവില്‍ ശിവസേനയുമായി ചേരാമെന്ന് സഖ്യത്തില്‍ ധാരണയാവുകയും ചെയ്‌തെന്ന് സോണിയ തന്നെ അറിയിച്ചെന്ന് പവാര്‍ പറഞ്ഞു. നേരത്തെ യുപിയിലെ ജമീന്ദാര്‍മാര്‍ പോലെയാണ് കോണ്‍ഗ്രസെന്ന് പവാര്‍ ആക്ഷേപിച്ചിരുന്നു. പഴയ പ്രതാപത്തില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ അതൊന്നുമില്ല. ജമീന്ദാര്‍മാര്‍ തങ്ങളുടേതായിരുന്നു ആ ഭൂമിയെന്ന് പറയും പോലെയാണ് കോണ്‍ഗ്രസിന്റെ കാര്യമെന്നും പവാര്‍ പറയുന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കരുത്തുള്ള പാര്‍ട്ടിയല്ല ഇപ്പോള്‍ കോണ്‍ഗ്രസെന്നും പവാര്‍ കുറ്റപ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
    നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+