വിധവ എന്ന വാക്ക് സ്ത്രീകളെ ഒറ്റപ്പെടുത്തുന്നുവെന്ന് ലക്ഷ്മി ഗൗതം!

  • Posted By:
Subscribe to Oneindia Malayalam

ആഗ്ര; വിധവകള്‍ക്ക് തുല്യ അവകാശം ആവശ്യപ്പെട്ട് നരി ശക്തി പുരസ്‌കാര ജേതാവ് ഡോ. ലക്ഷ്മി ഗൗതം സോഷ്യല്‍ മീഡിയ പ്രചാരണം ആരംഭിച്ചു. എല്ലാവരും തുല്യരാണ്, പിന്നെ എന്തുക്കൊണ്ടാണ് ഭര്‍ത്താവ് മരിച്ച ശേഷം സ്ത്രീകളെ വിധവ എന്ന് വിളിച്ച് ഒറ്റപ്പെടുത്തുന്നതെന്നാണ് ലക്ഷ്മി ഗൗതം ചോദിക്കുന്നത്. ഭര്‍ത്താവ് മരിച്ച ശേഷം സ്ത്രീകളെ വിധവ എന്ന് വേര്‍തിരിച്ച് കാണുന്നത് അവരെമാനസികമായി തളര്‍ത്തുന്നുവെന്ന് ലക്ഷ്മി പറഞ്ഞു.

ഭര്‍ത്താവ് മരിച്ച സ്ത്രീകളോട് വിവേചനം കാണിക്കാതെ അവരെ പരിചരിക്കുകെയും ബഹുമാനിക്കുകയുമാണ് വേണ്ടതെന്നും ലക്ഷ്മി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വൃന്ദാവനില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി ഗൗതം. ഭര്‍ത്താവിന്റെ മരണം ഉണ്ടാക്കിയ വിഷമം വിധവ എന്ന ഒറ്റപ്പെടുത്തലിലൂടെ സ്ത്രീകളെ വീണ്ടും തളര്‍ത്തുകയാണെന്നും ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

laxmi-gautam

സ്ത്രീകളെ മാനസികമായി തളര്‍ത്തുന്ന ഈ വിവേചന വാക്ക് എടുത്ത് മാറ്റുകയാണ് വേണ്ടതെന്നും ലക്ഷ്മി കൂട്ടി ചേര്‍ത്തു. ഭര്‍ത്താവ് മരിച്ച ശേഷം ഒരു സ്ത്രീയെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് തുല്യമാണ് ഈ വാക്കുപയോഗിക്കുന്നതുക്കൊണ്ടുണ്ടാകുന്നതെന്നും ലക്ഷ്മി കൂട്ടി ചേര്‍ത്തു. മറ്റ് സ്ത്രീകളെ പോലെ തന്നെ അര്‍ഹിക്കുന്ന പരിഗണന ഇവര്‍ക്കും നല്‍കണം.

ഭര്‍ത്താവ് മരിച്ച ശേഷം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന ആചാരങ്ങളെല്ലാം എടുത്ത് മാറ്റണം. മക്കളുടെ വിവാഹ ചടങ്ങുകളില്‍ പോലും പങ്കെടുക്കരുതെന്ന് പറയാറുണ്ട്. സമൂഹത്തിലെ ഇത്തരം ആചാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം എന്നും ലക്ഷ്മി പറഞ്ഞു. ഭര്‍ത്താവ് മരിച്ചാലും ഒരു സ്ത്രീ അമ്മയാണ്, സഹോദരിയാണ്. പിന്നെ എന്തിന് അനാവശ്യമായ ഈ വിവേചനം പിന്തുടരുന്നു.

English summary
Social media campaign demands dropping the word 'widow' from dictionary.
Please Wait while comments are loading...