നിബന്ധനകൾ അംഗീകരിക്കില്ല, അശോക് ഗെഹ്ലോട്ടിനെ സമ്മതിപ്പിക്കും; ചർച്ചയ്ക്ക് സോണിയ
ദില്ലി:കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരെന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ അധ്യക്ഷ പദം ഏറ്റെടുക്കാൻ സോണിയ ഗാന്ധി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. നിലവിൽ വിദേശത്ത് ചികിത്സയിൽ തുടരുന്ന സോണിയ ഗാന്ധി അവിടെ നിന്ന് മടങ്ങിയെത്ത ശേഷം ഇക്കാര്യത്തിൽ ഗെഹ്ലോട്ടുമായി ചർച്ച നടത്തും. നേരത്തേ സോണിയ ഗെഹ്ലോട്ടിനോട് നേരിട്ട് അഭ്യർത്ഥിച്ചിട്ടും അധ്യക്ഷ പദം ഏറ്റെടുക്കാൻ ഗെഹ്ലോട്ട് തയ്യാറായിരുന്നില്ല.
വീണ്ടും ഭാവന, സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞേ മതിയാകൂവെന്ന് ആരാധകർ, വൈറൽ ഫോട്ടോകൾ

തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാർത്ഥിയായി അശോക് ഗെഹ്ലോട്ട് മത്സരിക്കട്ടെയെന്നാണ് കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. എന്നാൽ മത്സരത്തിന് ഇല്ലെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കുന്നു. പകരം സമവായത്തിലൂടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാം എന്നാണ് ഗെഹ്ലോട്ട് വ്യക്തമാക്കുന്നത്. മാത്രമല്ല ചില നിബന്ധനകൾ കൂടി ഗെഹ്ലോട്ട് മുന്നോട്ട് വെച്ചിട്ടുണ്ട്. അതിൽ പ്രധാനം രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ നിർദ്ദേശിക്കുന്ന വ്യക്തിയെ നിയമിക്കണമെന്നതാണ്.
ഒന്നും രണ്ടുമല്ല, ചിലർ കിടന്നത് വർഷങ്ങളോളം..അഴിക്കുള്ളിലായ ചില രാഷ്ട്രീയ നേതാക്കൾ ഇതാ

ഗെഹ്ലോട്ട് അധ്യക്ഷനായാൽ
മുൻ ഉപമുഖ്യമന്ത്രി കൂടിയായിരുന്ന സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി നിയമിച്ചേക്കും. രാജസ്ഥാനിൽ കോൺഗ്രസിന് അധികാരം ലഭിച്ചപ്പോൾ തന്നെ സച്ചിനെ ആയിരുന്നു ആദ്യം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് മുതിർന്ന നേതാവായ ഗെഹ്ലോട്ടിനെ തിരഞ്ഞെടുക്കുകയായിരുന്നു. അന്ന് മുതൽ ഗെഹ്ലോട്ടും സച്ചിനും തമ്മിലുള്ള അധികാര വടംവലി രൂക്ഷമാണ്. നേരത്തേ വിമത നീക്കം നടത്തിയ സച്ചിൻ പാർട്ടി വിടാതിരുന്നത് ഹൈക്കമാന്റിന്റെ കൂടി ഇടപെടൽ ഉണ്ടായ സാഹചര്യത്തിലായിരുന്നു. ഗെഹ്ലോട്ട് മാറുന്നതോടെ സച്ചിനെ പരിഗണിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിന് തടയിടുകയാണ് ഗെഹ്ലോട്ടിന്റെ ലക്ഷ്യം.

അധ്യക്ഷ സ്ഥാനത്ത് ഇനി മത്സരം എന്ന സാധ്യത മാത്രമാണ് ഉള്ളതെങ്കിൽ മുഖ്യമന്ത്രി , പ്രസിഡന്റ് സ്ഥാനങ്ങൾ ഒന്നിച്ച് വഹിക്കാൻ അനുവദിക്കണമെന്ന നിർദ്ദേശവും ഗെഹ്ലോട്ട് മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇത് പക്ഷേ നേതൃത്വത്തിന് സ്വീകാര്യമല്ല. നിബന്ധനകൾ ഒന്നും ഇല്ലാതെ തന്നെ ഗെഹ്ലോട്ടിനെ മത്സരിപ്പിക്കുകയെന്നതാണ് സോണിയയുടെ നിലപാട്. ഗെഹ്ലോട്ടുമായി ഇക്കാര്യത്തിൽ അവർ ചർച്ച നടത്തും. സോണിയ വീണ്ടും ആവശ്യപ്പെട്ടാൽ ഗെഹ്ലോട്ടിന് അത് നിഷേധിക്കാൻ സാധിക്കില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ കരുതുന്നത്.

അതിനിടെ രാഹുൽ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തണമെന്ന ആവശ്യവുമായി അദ്ദേഹത്തെ വീണ്ടും അനുനയിപ്പിക്കാൻ പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്. അമ്മ സോണിയ ഗാന്ധിയ്ക്കൊപ്പം വിദേശത്തായിരുന്നു രാഹുൽ കഴിഞ്ഞ ദിവസം മടങ്ങിയെത്തിയിരുന്നു. ഗാന്ധി കുടുംബത്തിന് മാത്രമേ രാജ്യത്തെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരേയും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കൂവെന്നാണ് നേതാക്കൾ പറയുന്നത്. രാഹുലിന് മാത്രമേ ഇതിന് സാധിക്കൂവെന്നും നേതാക്കൾ പറയുന്നുണ്ട്. എന്നാൽ ഇനി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടിൽ തന്നെ തുടരുകയാണ് രാഹുൽ ഗാന്ധി. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന നിലപാട് ആവർത്തിക്കുകയാണ് അദ്ദേഹം.

അതേസമയം അവസാന വട്ട ശ്രമമെന്ന നിലയിൽ ഒരിക്കൽ കൂടി മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയെ കാണും. വില വർധനയ്ക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. മാത്രമല്ല കോൺഗ്രസ് ജോഡോ യാത്ര കൂടി പൂർത്തിയാകേണ്ടതുണ്ട്. ഇത് എത്തരത്തിൽ സ്വീകരിക്കപ്പെടുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇനി രാഹുൽ നിലപാട് എടുത്തേക്കുകയെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. 2019 ൽ ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് കൊണ്ടായിരുന്നു രാഹുൽ രാജിവെച്ചത്.












Click it and Unblock the Notifications