കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ക്രൂരത; അസമില്‍ ട്രെയിനിടിച്ച് ചെരിഞ്ഞത് മൂന്ന് ആനകള്‍

  • By Anwar Sadath
Google Oneindia Malayalam News

ഗുവാഹത്തി: അസമില്‍ ട്രെയിനിടിച്ച് ആനകള്‍ ചെരിയുന്നത് തുടര്‍ക്കഥയാകുന്നു. കഴിഞ്ഞദിവസം അതിവേഗതയിലെത്തിയ ട്രെയിനിടിച്ച് ചെരിഞ്ഞത് ഒരു ആനക്കുട്ടി ഉള്‍പ്പെടെ മൂന്ന് ആനകളാണ്. പുലര്‍ച്ചെ അഞ്ചുണിയോടെ നാഗോണ്‍ ജില്ലയിലാണ് സംഭവം. കാംപുറിനും ജമുനാമുഖിനും ഇടയില്‍ വെച്ചാണ് സംഭവമെന്ന് റെയില്‍വെ അറിയിക്കുന്നു.

ഈ മാസം മാത്രം എട്ട് ആനകളാണ് അതിവേഗതയിലെത്തിയ ട്രെയിനുകള്‍ക്ക് മുന്‍പില്‍ പെട്ട് ചെരിഞ്ഞത്. പാളം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെയാണ് എല്ലാ സംഭവങ്ങളും. വനപ്രദേശത്തുകൂടിയുള്ള ട്രെയിനുകളുടെ യാത്രയ്ക്കിടെ വേഗം കുറയ്ക്കണമെന്ന് പ്രദേശവാസികളും വന്യജീവി സംരക്ഷകരും പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും റെയില്‍വെ അധികൃതര്‍ നടപ്പാക്കിയിട്ടില്ല.

elephant

ഡിസംബര്‍ 5ന് നാഗോണ്‍ ജില്ലയില്‍ കന്യാകുമാരി ദിബ്രുഗഡ് ട്രെയിനിടിച്ച് മൂന്ന് ആനകള്‍ ചെരിഞ്ഞിരുന്നു. ഇതില്‍ രണ്ട് ആനകള്‍ ഗര്‍ഭിണികളായിരുന്നു. ഒരു ദിവസത്തിനുശേഷം ഗോല്‍പാര ജില്ലയില്‍ നടന്ന സംഭവത്തില്‍ ഒരു കൊമ്പനാന ചെരിയുകയും പിടിയാനയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തിന് ശേഷം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റും റെയില്‍വെ അധികൃതരും അടിയന്തിര യോഗം ചേര്‍ന്ന് ആനകളെ സംരക്ഷിക്കാനായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും അവ നടപ്പായിട്ടില്ല. ഫോറസ്റ്റ് റെയില്‍വെ അധികൃതര്‍ സംയുക്തമായി ചേര്‍ന്ന് ആനകളെ സംരക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആവഷ്‌കരിക്കുമെന്നാണ് ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം.

English summary
Assam: Speeding train kills 3 elephants, toll rises to 8 in a month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X